Malayalam
പാവം വിക്രം! ഇപ്പോൾ മൗനരാഗം ആകമൊത്തം ഊമയായല്ലോ ; കല്യാണി ഇനിയും മിണ്ടില്ലേ…?; അക്ഷമരായി ആരാധകർ !
പാവം വിക്രം! ഇപ്പോൾ മൗനരാഗം ആകമൊത്തം ഊമയായല്ലോ ; കല്യാണി ഇനിയും മിണ്ടില്ലേ…?; അക്ഷമരായി ആരാധകർ !
സീരിയല്‍ പ്രേക്ഷകര്‍ക്കിടയില്‍ വേഗത്തില്‍ സ്വീകാര്യത നേടിയ പരമ്പരയാണ് മൗനരാഗം. മിനിസ്‌ക്രീനിലും സോഷ്യല്‍മീഡിയയിലും ഒരുപോലെ ആഘോഷിക്കപ്പെടുന്ന പരമ്പര മനോഹര മുഹൂര്‍ത്തങ്ങളിലൂടെയാണ് മുന്നോട്ട് പോകുന്നത്. പ്രേക്ഷകര്‍ കാലങ്ങളായി കാത്തിരിക്കുന്ന കല്ല്യാണിയുടെ ശബ്ദം കേൾക്കാനാണ്. കുറെ നാളായിട്ട് ഇപ്പോൾ മിണ്ടും എന്നുപറഞ്ഞ് പറ്റിക്കുവാണല്ലോ, പെട്ടെന്നെങ്ങാനും മിണ്ടുമോ എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരില്‍ ചിലർ കമന്റായി കുറിക്കുന്നത്.
പ്രായഭേദമന്യേ ഈ പരമ്പരയ്ക്ക് നിരവധി ആരാധകരാണുള്ളത്. മറുഭാഷാ നടിയായ ഐശ്വര്യ മലയാളത്തില്‍ എത്തിയപ്പോൾ അപ്രതീക്ഷിതമായ വലിയ സ്വീകരണമാണ് ലഭിച്ചത്. മൗനരാഗത്തിലെ നായികയ്ക്കും നായകനായി എത്തുന്ന നലീഫിനും നിരവധി ആരാധകരും അവരുടെ ഫാൻസ് പേജുകളുമുണ്ട്.
ഇപ്പോൾ ഓരോ നിമിഷവും കല്യാണി എന്ന കഥാപാത്രം നടത്തുന്നത് ഗംഭീരമായ പ്രകടനമാണ്. കല്യാണിയും കിരണും തമ്മിലുള്ള പ്രണയ രംഗങ്ങൾക്കും നിരവധി ആരാധകരാണുള്ളത്. നാനൂറ് എപ്പിസോഡുകൾ പിന്നിട്ട സീരിയൽ ഉദ്യോഗജനകമായ മുഹൂർത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
സീരിയൽ അതിഗംഭീരമായിട്ടാണ് പോകുന്നതെങ്കിലും വിക്രമിന് ശബ്ദം നഷ്ടപ്പെട്ടതിൽ ആരാധകർക്ക് ഇപ്പോൾ നല്ല വിഷമമുണ്ട്. വിക്രമിന്റെ അതി ദയനീയമായ അഭിനയമാണ് അതിനുള്ള കാരണം. കല്യാണാണ് വിക്രം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
വിക്രമിന് ശബ്ദം നഷ്ടപ്പെടുമ്പോൾ കല്യാണിയ്ക്ക് ശബ്ദം തിരിച്ചുകിട്ടും എന്നാണ് എല്ലാ പ്രേക്ഷകരും പ്രതീക്ഷിച്ചത്. അത്തരത്തിൽ നിരവധി സാഹചര്യങ്ങളും സീരിയലിൽ ഉണ്ടായിരുന്നു, എന്നിട്ടും കല്യാണി സംസാരിക്കുന്നത് മാത്രം കാണിച്ചിട്ടില്ല.
പൂർണ്ണമായ കഥ കേൾക്കാം വീഡിയോയിലൂടെ !
about mounaragam
