ചീരുവിൻെറയും മകന്റെയും പെയിന്റിംഗ് ചിത്രം നെഞ്ചോട് ചേര്‍ത്ത് മേഘ്‌ന; ചിത്രങ്ങൾൽ വൈറലാകുന്നു
ചിരഞ്ജീവി സര്‍ജയുടെയും മകന്റെയും പെയിന്റിംഗ് ചേര്‍ത്തുപിടിച്ച് മേഘ്‌ന. ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു . നവംബര്‍ 12നായിരുന്നു ചിരഞ്ജീവി -മേഘ്‌ന ദമ്ബതികളുടെ കുഞ്ഞിന്റെ തൊട്ടില്‍ ചടങ്ങ്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് വളരെ ആഘോഷത്തോടെയായിരുന്നു ചടങ്ങ്. ചടങ്ങ് കഴിഞ്ഞ് ഏകദേശം 10 ദിവസത്തിന് ശേഷം വന്ന മേഘനയുടെ ഫോട്ടോകള്‍ക്ക് വന്‍ പ്രചാരമാണ് ലഭിച്ചത്.
ഒക്ടോബര്‍ 22 നാണ് ചിരഞ്ജീവി മേഘ്‌ന ദമ്ബതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നത്. ചീരുവിന്റെ അകാല വിയോഗം കുടുംബത്തെ ഒന്നടങ്കം ദുഖത്തിലാക്കിയെങ്കിലും കുഞ്ഞിന്റെ ജനനം ആഘോഷമാക്കുകയാണ് കുടുംബം. പ്രത്യേകം തയാറാക്കിയ കലഗട്ട്ഗി തൊട്ടിലിലായിരുന്നു ചടങ്ങ്. കര്‍ണാടകയിലെ ധാര്‍വാഡ് ജില്ലയിലെ കലഗട്ട്ഗിയില്‍ നിന്നുള്ള കലാകാരന്മാര്‍ പ്രത്യേകം തയാറാക്കിയ ബഹുവര്‍ണ തൊട്ടിലിന് ഒരുലക്ഷം രൂപയാണ് വില. ചിരഞ്ജീവിയുടെ മരണശേഷം ആദ്യമായി മേഘ്ന മാധ്യമങ്ങളെ കണ്ടു. മകന് ഇതുവരെ ഒരു പേര് നിശ്ചയിച്ചിട്ടില്ലന്നും നാമകരണ ചടങ്ങിന്റെ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും താരം വ്യക്തമാക്കി.
കൊച്ചുമകന്റെ മഹത്തായ പേരിടല്‍ ചടങ്ങ് ആഘോഷമാക്കാന്‍ ഒരുങ്ങുന്നതായി മേഘ്‌നയുടെ പിതാവ് സുന്ദര്‍ രാജ് വ്യക്തമാക്കിയിരുന്നു. ‘എല്ലാ ആചാരങ്ങളും പിന്തുടര്‍ന്ന് ഞങ്ങള്‍ക്ക് ഒരു പരമ്ബരാഗത നാമകരണ ചടങ്ങ് ഉണ്ടാകും. എല്ലാവര്‍ക്കുമായി എന്റെ ചെറുമകന്റെ പേര് പ്രഖ്യാപിക്കാനുള്ള മികച്ച മാര്‍ഗമാണിത്. അവനെ ചിന്തു എന്ന് വിളിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ചിരുവിന്റെ മകന്‍ ചിന്തു. ഞങ്ങളുടെ വിഷമങ്ങളെ എടുത്തുകളയാന്‍ അവന്‍ ഇവിടെയുണ്ട്. അതിനാല്‍ അവനെ ചിന്തു എന്ന് വിളിക്കുന്നു. ഞങ്ങള്‍ അങ്ങേയറ്റം സന്തുഷ്ടരാണ്.’ സുന്ദര്‍ രാജ് പ്രതികരിച്ചു.
