Connect with us

എന്റെ കുഞ്ഞിന്റെ ദിവസമാണിന്ന്; മകന്റെ പിറന്നാൾ ദിനത്തിൽ കിടിലൻ സർപ്രൈസുമായി നവ്യ

Malayalam

എന്റെ കുഞ്ഞിന്റെ ദിവസമാണിന്ന്; മകന്റെ പിറന്നാൾ ദിനത്തിൽ കിടിലൻ സർപ്രൈസുമായി നവ്യ

എന്റെ കുഞ്ഞിന്റെ ദിവസമാണിന്ന്; മകന്റെ പിറന്നാൾ ദിനത്തിൽ കിടിലൻ സർപ്രൈസുമായി നവ്യ

മകന് പിറന്നാളാശംസകളുമായി മലയാളികളുടെ പ്രിയ താരം നവ്യ നായർ. മകന് ജന്മദിന സമ്മാനമായി ആപ്പിള്‍ വാച്ച്‌ സീരീസ് 6 ആണ് നല്‍കിയത്. സര്‍പ്രൈസ് തുറന്നു നോക്കുന്ന സായിയുടെ വീഡിയോയും നവ്യ പങ്കുവച്ചിരുന്നു. സായ് എന്നാണ് മകന്റെ പേര്. മകന്റെ വിശേഷങ്ങൾ നവ്യ ആരാധകരുമായി പങ്കവെയ്ക്കാറുണ്ട്

ഇഷ്ടം എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ദിലീപായിരുന്നു ചിത്രത്തിലെ നായകന്‍. അഴകിയ തീയെ എന്ന ചിത്രത്തിലൂടെ തമിഴിലും അഭിനയിച്ചു. 2002 ല്‍ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധയാകര്‍ഷിച്ചു. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. പിന്നീട് 2005 ലും കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും പുരസ്കാരം ലഭിച്ചു.

നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് നവ്യ നായര്‍. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ മടങ്ങി വരവ്. വിനായകന്‍, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ് , മാളവിക മേനോന്‍, കൃഷ്ണപ്രസാദ്‌ എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

More in Malayalam

Trending

Recent

To Top