Malayalam
മൊൻസൺ ഒരു കില്ലാഡി തന്നെ, ബാല പെട്ടു! ഒടുവിൽ ആ വീഡിയോ പുറത്ത്.. ഇനി രക്ഷയില്ല, കളികൾ മാറിമറിയുന്നു ഇനിയെന്തൊക്കെ കാണണം….
മൊൻസൺ ഒരു കില്ലാഡി തന്നെ, ബാല പെട്ടു! ഒടുവിൽ ആ വീഡിയോ പുറത്ത്.. ഇനി രക്ഷയില്ല, കളികൾ മാറിമറിയുന്നു ഇനിയെന്തൊക്കെ കാണണം….
10 കോടിയുടെ പുരാവസ്തു തട്ടിപ്പുകേസില്‍ കൊച്ചിയില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത മോന്‍സന്‍ മാവുങ്കലിന്റെ കഥ കേട്ട് ഞെട്ടിയിരിക്കുകയാണ് മലയാളികൾ. മോന്‍സനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.
ചലച്ചിത്ര രംഗത്ത് നിന്നും നടന്‍ മോഹന്‍ലാലിനും ബാലയ്ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ശ്രീനിവാസനും ടൊവിനോ തോമസുമടക്കം മലയാള സിനിമയിലെ പല തലമുറയിലെ താരങ്ങള്‍ക്കൊപ്പമുള്ള മോന്‍സന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നടിമാരായ നവ്യ നായര്‍, മമ്ത മോഹന്‍ദാസ്, പേര്‍ളി മാണി എന്നിവരോടൊപ്പമുള്ള മോന്‍സിന്റെ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്.
നടന്‍ ബാലയ്ക്ക് മോൺസണുമായി അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഒരു വീഡിയോയും ഒടുവിൽ പുറത്തായിരിക്കുകയാണ്. ബാലയുടെ രണ്ടാം വിവാഹത്തിന്റെ റിസപ്ഷനില്‍ മോന്‍സനും പങ്കെടുത്തിരുന്നു. ബാലയ്‌ക്കൊപ്പം ചേര്‍ന്ന് നിന്നായിരുന്നു മോന്‍സന്‍ ദമ്പതികളെ കുറിച്ച് പറഞ്ഞത്. ഞങ്ങൾ തമ്മില്‍ വര്‍ഷങ്ങളുടെ പരിചയമുണ്ടെന്നാണ് റിസപ്ഷനില്‍ വെച്ച് മോന്‍സന്‍ പറയുന്നത്. ബാലയും ഇക്കാര്യം പറയുന്നുണ്ട്.
അതേസമയം നേരത്തെ ചാനല്‍ ചര്‍ച്ചകളില്‍ അടക്കം മോന്‍സനുമായി സാധാരണ ബന്ധം മാത്രമാണ് ഉള്ളതെന്നായിരുന്നു ബാല അവകാശപ്പെട്ടിരുന്നത്. സാമ്ബത്തിക ഇടപാടുകളൊന്നും ഉള്ളതായും പറഞ്ഞിരുന്നില്ല. എന്നാല്‍ നേരത്തെ ബാലയുടെ വീഡിയോയിലും ഇപ്പോള്‍ റിസപ്ഷനിലും അടക്കം മോന്‍സന്‍ വന്നതോടെ പലതും വിശദീകരിക്കേണ്ട അവസ്ഥയിലാണ് ബാല.
കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞായിരുന്നു മോന്‍സന്‍ എത്തിയത്. അതിഥിയായിട്ടാണ് അദ്ദേഹം വന്നതെന്ന് വ്യക്തമാണ്. ബാലയുടെ വിവാഹ ചടങ്ങില്‍ വന്ന എല്ലാവര്‍ക്കും സ്‌നേഹം എന്ന് മോന്‍സന്‍ പറയുന്നു.
ബാലയെ ചേര്‍ത്ത് നിര്‍ത്തിയാണ് മോന്‍സന്‍ സ്‌നേഹപ്രകടനം നടത്തുന്നത്. താനും ബാലയും തമ്മില്‍ ഒരുപാട് വര്‍ഷത്തെ പഴക്കമുള്ള ബന്ധമാണ് ഉള്ളത്. ബാലയെ എന്നല്ല തമിഴ് മക്കളെ തന്നെ പറയുന്നത് സ്‌നേഹിച്ചാല്‍ കരള് പറിച്ച് കൊടുക്കുന്നവരാണ് തമിഴര്‍ എന്നാണ്. അതുപോലെയാണ് ബാലയുടെ കാര്യമെന്നും മോന്‍സന്‍ വേദിയില്‍ വെച്ച് പറയുന്നുണ്ട്.
മലയാളികള്‍ സ്‌നേഹിക്കുമെങ്കിലും അതില്‍ കുറച്ച് കുഴപ്പമുണ്ടല്ലേ, എന്ന് മോന്‍സന്‍ ചോദിക്കുന്നുണ്ട്. ഇതിന് ബാല ചിരിച്ച് കൊണ്ട് മറുപടി നല്‍കുന്നുണ്ട്. പണ്ടുണ്ടായിരുന്നു ഇപ്പോഴില്ല എന്നായിരുന്നു ബാല പറയുന്നത്. സ്‌നേഹിച്ചാല്‍ ഒരുപാട് സ്‌നേഹിക്കുകയും, വഴക്കിട്ടാല്‍ ഒത്തിരി പിണങ്ങുകയും ചെയ്യുന്ന സ്വഭാവമാണ് ബാലയ്ക്കുള്ളത്. ഞങ്ങള്‍ തമ്മില്‍ ഒത്തിരി നാള്‍ ഒരുമിച്ചുണ്ടായിരുന്നു. എലിസബത്ത് നല്ലൊരു കുടുംബിനിയായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ബാലയെ സ്‌നേഹിക്കുന്ന ഒരു നല്ല കുടുംബിനിയാവും എലിസബത്ത്. ഇവര്‍ക്ക് നല്ലൊരു ദാമ്ബത്യം ജീവിതം നയിക്കാനാവട്ടെ എന്നും മോന്‍സന്‍ പറയുന്നു. മോന്‍സന്‍ ആഢംബര കാറില്‍ വന്നിറങ്ങുന്നതെല്ലാം ഈ വീഡിയോയില്‍ കാണിക്കുന്നുണ്ട്.
അതേസമയം താനും മോന്‍സന്‍ മാവുങ്കലും തമ്മില്‍ എന്തെങ്കിലും സാമ്ബത്തിക ഇടപാട് ഉണ്ടെന്ന് തെളിയിക്കാമെങ്കില്‍ തുണിയില്ലാതെ നടക്കുമെന്ന് ബാല വെല്ലുവിളിച്ചിരുന്നു. കൊച്ചിയിലെ തന്റെ അയല്‍വാസിയാണ് മോന്‍സനെന്നും, അദ്ദേഹത്തിന് ഉയര്‍ന്ന് ബന്ധങ്ങളുണ്ടെന്നും, സാമൂഹിക സേവനങ്ങള്‍ ധാരാളം ചെയ്യുന്നുണ്ടെന്നും ബാല പറഞ്ഞു. തനിക്ക് ഇക്കാര്യങ്ങള്‍ മാത്രമാണ് അറിയാവുന്നതെന്നും ബാല പറഞ്ഞിരുന്നു. എന്നാല്‍ വിവാഹ വീഡിയോയില്‍ ഇരുവരും വളരെ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. വളരെക്കാലത്തെ ബന്ധമുണ്ടെന്ന് മോന്‍സന്‍ തന്നെ പറയുകയും ചെയ്തു.
എനിക്ക് അയാള്‍ ഒരു ദ്രോഹവും ചെയ്തിട്ടില്ല. എന്റെ അയല്‍ക്കാരനാണ് മോന്‍സന്‍. നിരവധി പേരെ വിാഹം കഴിപ്പിച്ച് അയക്കുന്നതിനും ഓപ്പറേഷന് വേണ്ടി പൈസ കൊടുക്കുന്നതുമൊക്കെയാണ് ഞാന്‍ അദ്ദേഹത്തെ കുറിച്ച് കണ്ടിട്ടുള്ളത്. മാധ്യമങ്ങള്‍ പറയുമ്ബോഴാണ് മോന്‍സനെ കുറിച്ചുള്ള കാര്യങ്ങള്‍ അറിയുന്നത് തന്നെ. വിവാഹം കഴിഞ്ഞ് എട്ട് വര്‍ഷത്തിന് ശേഷമാണ് സന്തോഷത്തോടെ ഇരിക്കുന്നത്. ഈ സമയത്ത് ഇങ്ങനൊരു വിവാദത്തിന്റെ ആവശ്യമില്ല. മോന്‍സന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ എന്നും ബാല വ്യക്തമാക്കി.
മോന്‍സന്‍ ബാലയും ഗായിക അമൃത സുരേഷും തമ്മിലുള്ള വിവാഹ മോചനത്തില്‍ ഇടപെട്ടെന്ന് അമൃതയുടെ അഭിഭാഷകനായിരുന്ന പ്രേം രാജും പറഞ്ഞിരുന്നു. മോന്‍സന്റെ വീട്ടില്‍ വെച്ചാണ് മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നതെന്നും പ്രേംരാജ് വെളിപ്പെടുത്തിയിരുന്നു. മോന്‍സനെതിരെ പരാതി നല്‍കിയ അനൂപ് മുഹമ്മദും ബാലയുടെ അഭിഭാഷക ശാന്തിപ്രിയയും മോന്‍സന്റെ വീട്ടില്‍ ആ സമയത്തുണ്ടായിരുന്നു. ബാലയ്ക്ക് വേണ്ടി സംസാരിച്ചത് അനൂപ് മുഹമ്മദായിരുന്നു. കുടുംബ കോടതിയില്‍ കേസ് നടക്കുമ്ബോള്‍ മോന്‍സന്റെ കാറിലാണ് ബാല കോടതിയിലെത്തിയത്. അയല്‍ക്കാരന്‍ എന്ന ബന്ധമാണ് ഉള്ളതെങ്കില്‍ ബാലയുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടില്ലെന്നും പ്രേംരാജ് പറഞ്ഞു.
