Malayalam
ഇരുന്നൂറിന്റെ നിറവിൽ ജനപ്രിയ പരമ്പര കൂടെവിടെ ; ആദി സാർ ഇല്ലാതെ എന്ത് ആഘോഷം ; പുത്തൻ പ്രതീക്ഷയുമായി ഒരു ക്യാംപസ് പ്രണയ കഥ!
ഇരുന്നൂറിന്റെ നിറവിൽ ജനപ്രിയ പരമ്പര കൂടെവിടെ ; ആദി സാർ ഇല്ലാതെ എന്ത് ആഘോഷം ; പുത്തൻ പ്രതീക്ഷയുമായി ഒരു ക്യാംപസ് പ്രണയ കഥ!
കുടുംബപ്രേക്ഷകരുടെയും യൂത്തിന്റെയും ഇടയിൽ ഏറെ ജനപ്രീതി നേടിയ ഏഷ്യാനെറ്റ് പരമ്പരയാണ് കൂടെവിടെ. പഠിക്കാൻ ഏറെ ആഗ്രഹിച്ചെത്തുന്ന ഒരു പാവം നാട്ടിൻപുറത്തുകാരി പെൺകുട്ടിയുടെയും കോളേജ് പ്രൊഫെസ്സറുടെയും കഥ . സൂര്യ കൈമൾ എന്ന നായികയായി സീരിയലിൽ എത്തുന്നത് അൻഷിതയാണ്. കബനി എന്ന സീ കേരളം പരമ്പരയിലെ രംഭ എന്ന വില്ലത്തിയായിട്ടെത്തി മലയാളികൾ വെറുത്തിരുന്ന അൻഷിത , ഇപ്പോൾ സൂര്യ എന്ന പാവം കുട്ടിയായി അഭിനയിച്ചു തകർക്കുകയാണ് എന്ന് പറയാം.
പരമ്പരയിലെ ചുള്ളൻ പ്രൊഫസറായിട്ടെത്തി മലയാളി യൂത്തിന്റെ ഹരമായി മാറിയിരിക്കുകയാണ് ഋഷി എന്ന ബിപിൻ ജോസ് ആണ് . പരമ്പരയിൽ മറ്റൊരു പ്രധാന ജോഡികളാണ് ആദി സാറും അതിഥി ടീച്ചറും. നടൻ കൃഷ്ണകുമാറും നടി ശ്രീധന്യയുമാണ് ഈ പ്രണയ ജോഡികളെ അനശ്വരമാക്കിയിരിക്കുന്നത് . ഋഷിയ ജോഡികളെ പോലെത്തന്നെ ആരാധകർ ഏറ്റെടുത്ത ജോഡികളായിരുന്നു ആദി സാറും അതിഥി ടീച്ചറും…
എന്നാൽ, ആദി സാർ പരമ്പരയിൽ ഏറെ കാലമായി ഇല്ലാതിരിക്കുകയാണ്. ബിസിനസ് ടൂർ എന്ന പേരിൽ ബനാറസിൽ പോയ ആദി സാർ പിന്നെ തിരികെ മാളികേക്കലിൽ തിരിച്ചെത്തിയിട്ടില്ല. ആദ്യമെല്ലാം ടൂർ കഴിഞ്ഞു തിരികെയെത്തും എന്നുള്ള പ്രതീക്ഷയിലായിരുന്നു കൂടെവിടെ പ്രേക്ഷകരും. എന്നാൽ, പിന്നീട് പലപ്പോഴായി ആദി സാറിനെ ഫോണിൽ കോൺടാക്റ്റ് ചെയ്യുമ്പോഴും അങ്ങനെ ഒരു കഥാപാത്രത്തെ പരമ്പരയിൽ കാണിച്ചിരുന്നില്ല. ഇതോടെ ആദി സാർ ആയിട്ടെത്തിയ കൃഷ്ണ കുമാറിനോട് തന്നെ ആരാധകർ പരിഭവം പറയാൻ തുടങ്ങി,,,
കൂടുതൽ അറിയാം വീഡിയോയിലൂടെ!
about koodevide
