Malayalam
റിമിയുടെ ഈ താരപരിവേഷം വെറും പൊള്ളയാണ് വെറും പ്രഹസനമാണ്… ഞങ്ങള്‍ക്കൊരു കുഞ്ഞില്ലാതെ പോയത് അതുകൊണ്ടാണ്; വെളിപ്പെടുത്തലുമായി റിമിയുടെ മുന്‍ ഭര്‍ത്താവ്
റിമിയുടെ ഈ താരപരിവേഷം വെറും പൊള്ളയാണ് വെറും പ്രഹസനമാണ്… ഞങ്ങള്‍ക്കൊരു കുഞ്ഞില്ലാതെ പോയത് അതുകൊണ്ടാണ്; വെളിപ്പെടുത്തലുമായി റിമിയുടെ മുന്‍ ഭര്‍ത്താവ്
ഗായികയായും അവതാരകയായും നടിയായും മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് റിമി ടോമി. പ്രേക്ഷകരെ രസിപ്പിച്ചും പൊട്ടിച്ചിരിപ്പിച്ചും റിമി പ്രേക്ഷകരുടെ പ്രിയങ്കരിയാകുകയായിരുന്നു. സോഷ്യൽ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.
റിമിയുടെ ദാമ്പത്യ ജീവിതം അത്ര കെട്ടുറപ്പുള്ളതായിരുന്നില്ല. 2019ൽ ആണ് റിമി ടോമിയും റോയിസും നിയമപരമായി വേർപിരിഞ്ഞത്. 2020ഫെബ്രുവരി 22 ന് റോയിസ് വീണ്ടും വിവാഹിതനാവുകയും ചെയ്തു. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ സോണിയ ആണ് റോയിസിന്റെ ഭാര്യ. അടുത്ത കുടുംബാംഗങ്ങള്‍ക്കൊപ്പം ലളിതമായിട്ടായിരുന്നു റോയിസിന്റെ രണ്ടാം വിവാഹം നടന്നത്.
റിമി ടോമിയും, റോയ്‌സും വേർപിരിയാനുണ്ടായ സാഹചര്യത്തെകുറിച്ച് പല ഗോസ്സിപ്പുകൾ ഉയര്‍ന്നിരുങ്കിലും ഇതിനെതിരെ റിമി ടോമി തയ്യാറായിരുന്നില്ല. ഇപ്പോഴിതാ ആ സാഹചര്യത്തെക്കുറിച്ച് താരത്തിന്റെ മുന്‍ ഭര്‍ത്താവ് റോയ്‌സിന്റെ തുറന്ന് പറച്ചിലാണ് സോഷ്യല്‍ മീഡിയില്‍ ഇടം പിടിച്ചിരിക്കുന്നത്. ഈ വിവാഹബന്ധത്തോടെ തനിക്ക് നഷ്ട്ടമിത് നഷ്ടമായത് 12 കൊല്ലം ആണെന്നും അത് ഒരിക്കലും തിരിച്ചു കിട്ടില്ല എന്നും റോയ്‌സ് പറയുന്നു. തനിക്ക് റിമിയെ ആക്രമിക്കുന്നതിനോ അവരുടെ പ്രശസ്തി കളങ്കപ്പെടുത്തനോ ഉദ്ദേശമില്ല. അവള്‍ നല്ല പാട്ടുകാരിയാണ് അതേസമയം പ്രൊഫഷനു വേണ്ടി ദാമ്പത്യ ജീവിതവും സ്വന്തം ബിസിനസ്സും ബലി കൊടുത്തുകൊണ്ട് നഷ്ട്ടപ്പെടുത്തിയതിയ തന്റെ ജീവിതത്തിലെ ഒരിക്കലും തിരിച്ചു കിട്ടാത്ത ആ പന്ത്രണ്ട് വര്‍ഷത്തെക്കുറിച്ച് റോയിസിന്റെ വാക്കുകൾ ഇങ്ങനെ…
റിമി യുമായുള്ള ബന്ധം തനിക്ക് നേടിത്തന്നത് ഭീമമായ ബാങ്ക് ബാധ്യതകളും ആദായനികുതി കുരുക്കങ്ങളുമാണ് അതുകൊണ്ട് തന്നെയാണ് ഈ വിഷയത്തില്‍ താന്‍ പരമാവധി ആത്മസംയമനം പാലിച്ചില്ലെന്നും റോയ്‌സ് പറയുന്നു താന്‍ പറയുന്നത് ആരോപണങ്ങളല്ല മറിച്ച് പച്ച പരമാര്‍ഥങ്ങള്‍ ആണെന്നും റോയ്‌സ് പറയുന്നുണ്ട്. റിമിയുടെ ഈ താരപരിവേഷം വെറും പൊള്ളയാണ് വെറും പ്രഹസനമാണ്. ടെലിവിഷനില്‍ പറയുന്നതു പോലെയല്ല കാര്യങ്ങള്‍ ഞങ്ങളുടെ കുടുംബ ജീവിതം താറുമാറാണെന്നും പ്രേക്ഷകസമൂഹം അറിയേണ്ടതുണ്ട് അറിയിക്കേണ്ടതുണ്ട്.
ഞങ്ങള്‍ക്കൊരു കുഞ്ഞില്ലാതെ പോയതും അതുകൊണ്ടാണ്. അതെന്‍റെ അമ്മയുടെയും കുടുംബത്തെയും കൂടി വേദനയാണ് ദുഃഖമാണ്. ഇതൊക്കെ നിങ്ങള്‍ കൂടി അറിഞ്ഞിരിക്കണം റോയ്‌സ് പറഞ്ഞു. ഭര്‍ത്താവ് വലിയ കോടീശ്വരന്‍ ആയിട്ട് കാര്യമില്ല ഭാര്യക്ക് സ്‌നേഹം കൂടി കൊടുക്കണമെന്ന് റിമി ഒരിക്കൽ ടെലിവിഷന്‍ ഷോയിൽ നടത്തിയ പരാമർശം തന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. എന്നാല്‍ ഈ പരാമര്‍ശം തീര്‍ത്തും തെറ്റാണ് ഭാര്യ ടെലിവിഷനിലെ ഉത്തമയായ സ്വഭാവ താരം ആയിട്ട് കാര്യമില്ല. വെറുതെയല്ല ഒരു ഭാര്യ എന്ന് തെളിയികുക കൂടി വേണം ഭര്‍ത്താവിന് സ്‌നേഹവും പരിചരണവും കൊടുക്കണം. ജീവിതത്തിന് ഒരു അര്‍ത്ഥവും അന്തസ്സും കൊടുക്കാനും കഴിയണം റോയ്‌സ് പറഞ്ഞു.
