നയനയുടെ ഋഷ്യം 11 ആം അധ്യായത്തിൽ എത്തിയിരിക്കുകയാണ്. ഋഷി അയച്ച മെസേജും നോക്കി അവൾ അങ്ങനെ കിടക്കുമാകയാണ്… നാളെ സാറിനെ ചെന്ന് കാണണം എന്ന് മാത്രമേ മെസേജ് ഉള്ളു. അതും ഒരു അധ്യാപകൻ പറയുന്ന ഗൗരവത്തിൽ… അപ്പോൾ എന്തോ പ്രശ്നം ഉള്ളതുപോലെ സൂര്യയ്ക്ക് തോന്നു….
ആ രാത്രി ഇരുട്ടിന്റെ കട്ടി കൂടിക്കൂടി വന്നു… എന്നാൽ, സൂര്യയ്ക്ക് ഉറക്കം വന്നില്ല.. തിരിഞ്ഞും മറിഞ്ഞും കിടന്നു.. കൂടെക്കൂടെ മൊബൈൽ എടുത്തു നോക്കുന്നുണ്ടായിരുന്നു … ഋഷിസാർ ഓൺലൈൻ ഇല്ല… ഉള്ളിലെന്തോ ആധി കനത്തുവരുന്നത് അവളറിഞ്ഞു.. എന്തോ അരുതാത്തത് സംഭവിക്കാൻ പോകുന്നപോലെ..
എഴുന്നേറ്റു കട്ടിലിൽ ഇരുന്നു… വിളിച്ചു നോക്കിയാലോ… വേണ്ട.. ഇപ്പോൾ തന്നെ ഒരുപാട് വൈകി.. പിന്നെയും നിശബ്ദമായി ഫോണിലേക്ക് നോക്കി യാതൊരു ഭാവമാറ്റങ്ങളുമില്ലാതെ ഇരുന്നു…. മനസ്സിന് സമാധാനം ഇല്ലാണ്ടാവുമ്പോൾ മോള് പ്രാർത്ഥിച്ചാൽ മതി എന്ന് അച്ഛൻ പറയാറുള്ളത് അവളോർത്തു.. ഒരു നെടുവീർപ്പോടെ അവൾ നെഞ്ചോട് കിയാ ചേർത്ത് പ്രാർത്ഥിച്ചു കിടന്നു…
അടുത്തദിവസം കിളികളുടെ ശബ്ദത്തോടെ സൂര്യൻ ഉദിച്ചുയർന്നു…. കോളേജിലെ തിരക്കും ബഹളവും ഉള്ള രാവിലെ, കുട്ടികളൊക്കെ അങ്ങിങ്ങായി തിരക്കോടെ ഓടിനടക്കുന്നു… ആദ്യത്തെ അവർ ഋഷിസാറിന്റേതായിരുന്നു.. സാർ പതിവിലും ഗൗരവത്തിൽ ആണെന്ന് സൂര്യയ്ക്ക് തോന്നി. സൂര്യയ്ക്ക് മാത്രമല്ല.. ക്ലാസിലെല്ലാവർക്കും.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...