Connect with us

മകളുടെ ഭാവിയോർത്ത് ഒന്നും പറയണ്ടെന്ന് കരുതി! പക്ഷേ…. അമൃതയ്ക്കെതിരെ ഓഡിയോ ക്ലിപ്പ്… സകല കള്ളത്തരങ്ങളും പൊളിച്ചടുക്കി ബാല; കളികൾ മാറിമറിയുന്നു

Malayalam

മകളുടെ ഭാവിയോർത്ത് ഒന്നും പറയണ്ടെന്ന് കരുതി! പക്ഷേ…. അമൃതയ്ക്കെതിരെ ഓഡിയോ ക്ലിപ്പ്… സകല കള്ളത്തരങ്ങളും പൊളിച്ചടുക്കി ബാല; കളികൾ മാറിമറിയുന്നു

മകളുടെ ഭാവിയോർത്ത് ഒന്നും പറയണ്ടെന്ന് കരുതി! പക്ഷേ…. അമൃതയ്ക്കെതിരെ ഓഡിയോ ക്ലിപ്പ്… സകല കള്ളത്തരങ്ങളും പൊളിച്ചടുക്കി ബാല; കളികൾ മാറിമറിയുന്നു

സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ മോൻസൺ മാവുങ്കാലിന്റെ അറസ്റ്റും ഇയാളും നടൻ ബാലയുമായുള്ള ബന്ധത്തെക്കുറിച്ചും നിരവധി ചർച്ചകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. മൊൻസന്റെ കേസ് ഒത്തു തീർപ്പാക്കാനാണ് ബാല ശ്രമിച്ചതെന്നും അതിനായിട്ടാണ് അജിത്തുമായി ഫോണിൽ സംസാരിച്ചതെന്നും റിപ്പോർട്ടുകളായിരുന്നു ആദ്യം പുറത്ത് വന്നത്.

മോൻസൺ അയൽവാസിയായിരുന്നുവെന്നും പുരാവസ്തുക്കൾ ശേഖരിക്കുന്ന ആളെന്ന നിലയിലും നന്മപ്രവർത്തികൾ ചെയ്യുന്ന വ്യക്തിയെന്ന നിലയിലുമാണ് തനിക്ക് അയാളിൽ മതിപ്പെന്നും ബാല ഇതിനോടകം തന്നെ പ്രതികരിക്കുകയും ചെയ്തിരുന്നു.എന്നാൽ ബാലയുടെ രണ്ടാം വിവാഹത്തിന്റെ വിവാഹവിരുന്നില്‍ മോന്‍സണും പങ്കെടുത്തിരുന്നു. വിവാഹ വിരുന്നിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

മോൺസണിന്റെ ചർച്ചകൾ സോഷ്യൽ മീഡിയായിൽ കൊഴുക്കുന്നതിനിടെ പുതിയ ഒരു വീഡിയോയുമായി ബാല എത്തിയിരിക്കുകയാണ്. തന്നെക്കുറിച്ചുള്ള ആരോപണം ഉന്നയിച്ചവരെക്കുറിച്ച് ചില സംശയങ്ങളുണ്ടായിരുന്നു. അതിന് വ്യക്തത കിട്ടിയത് ഇപ്പോഴാണെന്ന് പറഞ്ഞായിരുന്നു ബാല എത്തിയത്. ഫേസ്ബുക്ക് വീഡിയോയിലൂടെയായാണ് ബാല തന്റെ നിലപാട് വ്യക്തമാക്കിയത്

ബാലയുടെ വാക്കുകളിലേക്ക്…

രണ്ട് ദിവസമായി കേരളത്തില്‍ ഭയങ്കര വിവാദ ചര്‍ച്ചകള്‍ നടക്കുന്നുണ്ട് ഞാന്‍ ചെന്നൈയിലാണ്. മുഴുവന്‍ കാര്യങ്ങളും എനിക്കറിയില്ല. എന്നെക്കൊണ്ട് കഴിയുന്ന വിശദീകരണം ഞാന്‍ കൊടുത്ത് കഴിഞ്ഞതാണ്. എന്നാലും മനസ്സില്‍ ചെറിയ സംശയങ്ങള്‍ ഉണ്ടായിരുന്നു. ഒരു നെയിബറിന്റെ കാര്യത്തില്‍ യാതൊരു ബന്ധവുമില്ലാത്ത എന്നെ എന്തിനാണ് ഉള്‍പ്പെടുത്തുന്നത്. ആരോ ഇതിന്റെ പുറകിലുണ്ടെന്ന് എനിക്ക് സംശയമുണ്ടായിരുന്നു.

ആ സംശയത്തിന് ക്ലാരിഫിക്കേഷന്‍ കിട്ടിയത് ഇപ്പോഴാണ്. അതിനാലാണ് ഈ വീഡിയോ ചെയ്യുന്നത്. ഒരു സിനിമ റിലീസ് ചെയ്യും മുന്‍പ് ട്രയിലര്‍ ഇറങ്ങും. ഞാനൊന്നും മിണ്ടാതെ വായടച്ച് എങ്ങനെയെങ്കിലും ജീവിതത്തില്‍ മുന്നോട്ട് പോവാന്‍ നില്‍ക്കുകയാണ്. ഞാന്‍ ഭീരുവല്ല സ്വയം നിശബദ്ത പാലിച്ചതാണ്. ട്രെയിലര്‍ കാണിച്ച് തരട്ടെയെന്ന് പറഞ്ഞായിരുന്നു ബാല വോയ്‌സ് റെക്കോര്‍ഡ് കേള്‍പ്പിച്ചത്.

സഹിക്കാന്‍ വയ്യാണ്ടായിരിക്കുന്നതെന്ന് വെച്ചാല്‍ ഇപ്പോള്‍ ഞങ്ങളുടെ ലൈഫിലെ ഏറ്റവും വലിയ പ്രശ്‌നം ആ വ്യക്തിയാണ്, ആദ്യഭാര്യയെക്കുറിച്ച് ഒരു സ്ത്രീ ബാലയോട് പറഞ്ഞ വാക്കുകളായിരുന്നു ഇത്. ഞാനൊരു കാര്യം ഓപ്പണായി പറയട്ടെ, അദ്ദേഹത്തിന്റെ ഫ്രണ്ട് എന്നെ വന്ന് കണ്ടിരുന്നു. ഒരു പ്രേംരാജ് എന്ന് ബാല പറയുന്നതും കേൾക്കാം. അദ്ദേഹം അഡ്വക്കറ്റല്ലേയെന്ന് ചോദിക്കുന്നതും വോയ്‌സ് റെക്കോര്‍ഡിലുണ്ട്. ഞാനൊരു അച്ഛനാണ്, പിന്നെ വിളിയോട് വിളിയാണ് എന്നും ബാല പറയുന്നതാണ് ഓഡിയോ ക്ലിപ്പിലുള്ളത്.

ഞാനൊരു പ്രതികാരത്തിനും പോയിട്ടില്ല. എല്ലാവരും നന്നായിരിക്കട്ടെയെന്ന ചിന്ത മാത്രമേയുള്ളൂ. മകളുടെ ഭാവി ഓര്‍ത്ത് എല്ലാം ഞാന്‍ വിട്ടുകൊടുക്കുകയാണ്. പൂര്‍ണമായും വിട്ടുകൊടുക്കുകയാണ്. അങ്ങോട്ടും ഇങ്ങോട്ടും നല്ല രീതിയില്‍ ജീവിതം മുന്നോട്ട് പോകട്ടെ എന്ന് പറഞ്ഞായിരുന്നു ബാല ഫേസ്ബുക്ക് വീഡിയോ അവസാനിപ്പിച്ചത്. ബാലയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

അതേസമയം തന്നെ ബാലയും മോൻസൺ മാവുങ്കലും തമ്മിൽ അടുത്ത സൗഹൃദമുണ്ടെന്ന് ബാലയുടെ ആദ്യ ഭാര്യ അമൃത സുരേഷിന്റെ അഭിഭാഷകൻ പ്രേം രാജിന്റെ വെളിപ്പെടുത്തൽ പുറത്ത് വന്നിരുന്നു. അമൃത സുരേഷും ബാലയും തമ്മിലുള്ള വിവാഹ മോചനത്തിലും മോൻസൺ ഇടപെട്ടുവെന്ന അഭിഭാഷകൻ പറയുന്നു. മോൻസണിന്റെ വീട്ടിൽവച്ചാണ് മദ്ധ്യസ്ഥ ചർച്ച നടന്നത്. ബാലയുടെ അഭിഭാഷകയായ ശാന്തി പ്രിയയും അന്ന് ആ വീട്ടിലുണ്ടായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം കുടുംബ കോടതിയിൽ ബാല എത്തിയത് മോൻസണിന്റെ കാറിലായിരുന്നു. അനൂപ് മുഹമ്മദാണ് കാർ ഓടിച്ചിരുന്നത്. ഒരു അയൽവാസി എന്ന ബന്ധം മാത്രമായിരുന്നു ഇരുവരും തമ്മിലുണ്ടായിരുന്നതെങ്കിൽ ബാലയുടെ വ്യക്തിപരമായ കാര്യങ്ങളിൽ മോൻസൺ ഇടപെടില്ലായിരുന്നുവെന്നും അഭിഭാഷകൻ പറയുന്നു.

മോന്‍സണുമായി സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് ബാല പറയുന്നത് . എന്നാല്‍ മോന്‍സണ്‍ പറഞ്ഞാല്‍ ബാല എന്തും കേള്‍ക്കും എന്ന ബാലയുടെ സുഹൃത്തിന്റെ അഭിപ്രായപ്രകാരമാണ് മധ്യസ്ഥചര്‍ച്ചയ്ക്കായി മോന്‍സനെ സമീപിച്ചതെന്നും പ്രേംരാജ് പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top