Connect with us

സന്തോഷ് പണ്ഡിറ്റിനെ ഷോയിൽ വിളിച്ചു വരുത്തി അധിക്ഷേപിച്ചു; നവ്യാ നായർക്കെതിരെ സോഷ്യൽ മീഡിയയിൽ ആളിക്കത്തുന്ന വിമർശനം!

Malayalam

സന്തോഷ് പണ്ഡിറ്റിനെ ഷോയിൽ വിളിച്ചു വരുത്തി അധിക്ഷേപിച്ചു; നവ്യാ നായർക്കെതിരെ സോഷ്യൽ മീഡിയയിൽ ആളിക്കത്തുന്ന വിമർശനം!

സന്തോഷ് പണ്ഡിറ്റിനെ ഷോയിൽ വിളിച്ചു വരുത്തി അധിക്ഷേപിച്ചു; നവ്യാ നായർക്കെതിരെ സോഷ്യൽ മീഡിയയിൽ ആളിക്കത്തുന്ന വിമർശനം!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് സ്റ്റാര്‍ മാജിക്. സിനിമയിലും സീരിയലുകളിലുമൊക്കെയായി സജീവമായ താരങ്ങളാണ് ഈ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നത്. ലക്ഷ്മി നക്ഷത്രയാണ് പരിപാടിയുടെ അവതാരക. അനുമോള്‍, നോബി, നെല്‍സണ്‍, ഐശ്വര്യ, മൃദുല വിജയ്, യുവകൃഷ്ണ, ശ്രീവിദ്യ, ബിനു അടിമാലി, അസീസ്, മാന്‍വി, ഷിയാസ് കരീം തുടങ്ങിയവരെല്ലാം പരിപാടിയില്‍ സജീവമാണ്.

രസകരമായ ഗെയിമുകളും മത്സരാര്‍ത്ഥികള്‍ക്കായി നടത്തുന്നുണ്ട്. ഇരുടീമുകളായി ചേര്‍ന്നാണ് മത്സരം. പരാജയപ്പെട്ട ടീമംഗങ്ങള്‍ക്ക് വിജയിച്ചവര്‍ ചാട്ടവാറടി നല്‍കാറുമുണ്ട്. രസകരമായ ഗെയിമുകളും കലാപരിപാടികളുമൊക്കെയായി മുന്നേറുകയാണ് സ്റ്റാര്‍ മാജിക്. പ്രണയവും വിവാഹവും ജീവിതത്തിലെ മറ്റ് വിശേഷങ്ങളെക്കുറിച്ചുമെല്ലാം താരങ്ങള്‍ തുറന്നുപറയാറുണ്ട്.

എന്നാൽ, പ്രോഗ്രാമിനെതിരെ വിമർശനങ്ങളും ശക്തമാണ്. പലപ്പോഴും ബോഡി ഷെയിമിങ് നടത്തുന്നു എന്നാണ് സ്റ്റാര്‍ മാജിക്കിനെതിരെയുള്ള ആക്ഷേപം. സന്തോഷ് പണ്ഡിറ്റ് അതിഥി ആയിട്ടെത്തിയ ശേഷം വീണ്ടും പരിപാടിയ്‌ക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. അതിൽ കൂടുതൽ പ്രേക്ഷകരും കുറ്റപ്പെടുത്തുന്നത് നവ്യാ നായരെയാണ്.

ഒരു പ്രേക്ഷകർ കുറിച്ച കുറിപ്പ് ഇപ്രകാരമാണ്…
“മുൻപും പല രീതിയിൽ ഉള്ള വിമർശങ്ങൾ ഏറ്റു വാങ്ങിയ പ്രോഗ്രാം ആണ് സ്റ്റാർ മാജിക്‌. അതിൽ ഏറ്റവും കൂടുതൽ കേട്ടത് ബോഡി ഷെമിങ്ങ് കൂടുതൽ ആണ് എന്നുള്ളതാരുന്നു. സാബു മോൻ ഗസ്റ്റ് ആയി വന്നപ്പോൾ അത് ആ ഷോയിൽ തന്നെ പറയുകയും ചെയ്തു. എങ്കിൽ പോലും ഇതിലെ പല സ്കിറ്റുകളും നമ്മളെ ചിരിപ്പിച്ചിട്ടുണ്ട്. തങ്കച്ചൻ എന്ന കലാകാരന്റെ കഴിവ് ഒരു പക്ഷെ പ്രേക്ഷകർ കണ്ടത് ഈ ഷോയിലൂടെ ആണ്. വിമർശങ്ങൾ വന്നപ്പോളും പലരും പറഞ്ഞ ന്യായം അവർ കൂട്ടുകാർ തമ്മിൽ കളിയാക്കുന്നത് ആണ്, അല്ലെങ്കിൽ പാവം കലാലരന്മാർ ആണ് എന്നുള്ളതാണ്.

അത് അങ്ങനെ കണ്ടാൽ തന്നെ കഴിഞ്ഞ എപ്പിസോഡിൽ കാണിച്ചത് പരിധി വിട്ടു പോയി. ഒരു കലാകാരനെ വിളിച്ചു വരുത്തി അപമാനിക്കുക ആണ് എല്ലാവരും കൂടി ചേർന്ന് ചെയ്തത്. അതിനു മുന്നിൽ നിന്നത് ലക്ഷ്മി നക്ഷത്ര നവ്യ നായർ നിത്യ ദാസ് എന്നിവർ ആയിരുന്നു. ഒരു അർത്ഥത്തിൽ ഇവരുടെ യഥാർത്ഥ സ്വഭാവം പുറത്ത് വന്നു എന്ന് തന്നെ പറയാം. ഒരു കലാകാരൻ അയാളുടെ കഴിവിന് അനുസരിച്ചു ചെയ്യുന്നതിനെ അംഗീകരിക്കണം എന്ന് ആരും പറയുന്നില്ല, പക്ഷെ ഇപ്രകാരം അപമാനിക്കാൻ പാടുള്ളതല്ല.

ഏറ്റവും സന്തോഷം തോന്നിയ കാര്യം കണ്ട ഭൂരിഭാഗം ആളുകൾക്കും ഇതേ അഭിപ്രായം ആണെന്നുള്ളതാണ്.” അതൊടെയൊപ്പം, Le നവ്യ നായർ : ഒറ്റ എപ്പിസോഡ് കൊണ്ട് ആൾക്കാരുടെ വെറുപ്പ് സാമ്പാദിക്കാൻ പറ്റുമോ സക്കീർ ബായ്ക്ക്.. ബട്ട്‌ ഐ ക്യാൻ എന്നും കുറിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

about star magic

Continue Reading
You may also like...

More in Malayalam

Trending

Recent

To Top