Connect with us

ഇവിടെ വന്നിരിക്കുന്ന ഓഡിയന്‍സില്‍ പലര്‍ക്കും മലയാളം അറിയില്ല, അതുകൊണ്ട് ഈ പാട്ടിന്റെ അര്‍ത്ഥം ഇംഗ്ലീഷില്‍ പറഞ്ഞ് കൊടുക്കുമോ? ഇത് കേട്ടതോടെ!

Malayalam

എസ് പി ബാലസുബ്രഹ്‌മണ്യം വിടപറഞ്ഞിട്ട് ഒരു വര്‍ഷം പിന്നിട്ടിരിക്കുകയാണ്. നിരവധി പേരാണ് അദ്ദേഹത്തിന്റെ ഓര്‍മ്മകളും ദുഃഖവും പങ്കുവെച്ച് എത്തിയത്.അദ്ദേഹത്തോടൊപ്പം നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള പ്രശസ്ത ഗായിക കെ.എസ് ചിത്ര ഇപ്പോഴിതാ ഒരു സ്റ്റേജ് പരിപാടിക്കിടെ എസ്പിബിയുടെ തമാശയ്ക്കിരയായ കഥ പങ്കുവെച്ചിരിക്കുകയാണ്

മലയാളവും തമിഴും ഉള്‍പ്പെടെ നിരവധി ഗാനങ്ങള്‍ എസ്പിബിക്കൊപ്പം ആലപിക്കുന്ന കേരളത്തിന് പുറത്തുള്ള സ്റ്റേജ് പരിപാടിയില്‍ പങ്കെടുക്കുന്ന സമയത്ത് ഉണ്ടായ അനുഭവമാണ് ചിത്ര ഒരു ചാനൽ അഭിമുഖത്തില്‍ പങ്കുവെച്ചത്.

അന്ന് അടുത്തത് ഏത് പാട്ടാണ് പാടാന്‍ പോകുന്നതെന്ന് എസ്പിബി ചിത്രയോട് ചോദിച്ചു. അന്നത്തെ ഹിറ്റ് ?ഗാനമായ കളഭം തരാം എന്ന ഗാനമാണെന്ന് മറുപടിയായി സ്റ്റേജില്‍ വച്ച് തന്നെ ചിത്ര പറഞ്ഞു. ഉടനെ എസ്പിബിയുടെ മറുപടി,’ ഇവിടെ വന്നിരിക്കുന്ന ഓഡിയന്‍സില്‍ പലര്‍ക്കും മലയാളം അറിയില്ല, അതുകൊണ്ട് ഈ പാട്ടിന്റെ അര്‍ത്ഥം ഇംഗ്ലീഷില്‍ പറഞ്ഞ് കൊടുക്കുമോ?’ ഇത് കേട്ട ചിത്ര ഒരു നിമിഷം തംഭിച്ചുപോയി.

കളഭത്തിന്റെ ഇംഗ്ലീഷ് എന്താണെന്നുള്ള ചിന്തകളും ആശങ്കകളും കാരണം ആകെ വെപ്രാളപ്പെട്ടുവെന്ന് ചിത്ര പറഞ്ഞു. ചിത്രയുടെ മുഖം കണ്ട പ്രേക്ഷകരെല്ലാം അന്ന് ചിരിച്ചു. എസ്പിബി കാണികളെ രസിപ്പിക്കാന്‍ ഒപ്പിക്കുന്ന ഓരോ കാര്യങ്ങളാണ് അതെന്നും ബാക്ക് സ്റ്റേജില്‍ വച്ച് അതൊരു തമാശയായിരുന്നുവെന്നും മറ്റൊന്നും വിചാരിക്കരുതെന്ന് എസ്പിബി പറഞ്ഞതായും ചിത്ര ഓര്‍ത്തു

Continue Reading
You may also like...

More in Malayalam

Trending