വിനീത് ശ്രീനിവാസന്-നിവിന്‍ പോളി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ തട്ടത്തിന് മറയത്ത് എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ ചെറുപ്പകാലം അവതരിപ്പിച്ച കുട്ടിയുടെ പുതിയ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. മാസ്റ്റര്‍ ജയസൂര്യയായിരുന്നു നിവിന്റെ കുട്ടിക്കാലം അവതരിപ്പിച്ച ആ ബാലതാരം.
ഉമ്മച്ചിക്കുട്ടികളുടെ മൊഞ്ചൊന്നും പൊയ്പോവൂല, പടച്ചോനെ എനിക്കിവിളെ കെട്ടിച്ചുതരണേ എന്നൊക്കെയുള്ള മാസ്റ്റർ ജയസൂര്യയുടെ ഡയലോഗുകൾ ഏറെ ഹിറ്റായിരുന്നു.
കലൂര്‍ കത്രിക്കടവ് സ്വദേശിയാണ് ജയസൂര്യ. ഇപ്പോൾ ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളേജില്‍ പഠിക്കുകയാണ്. നാടകത്തില്‍ ഏറെ താല്‍പ്പര്യമുള്ള ജയസൂര്യ തിയേറ്റര്‍ പഠനത്തൊപ്പം ഇംഗ്ലീഷ് സൈക്കോളജിയും പഠിക്കുന്നുണ്ട്. ബൈസൈക്കിള്‍ തീവ്സ്, നേരം, പത്തേമാരി തുടങ്ങിയ സിനിമകളും പത്തിരുപതോളം പരസ്യങ്ങളിലും ജയസൂര്യ അഭിനയിച്ചിട്ടുണ്ട്.
തലശ്ശേരിയുടെ പശ്ചാത്തലത്തിൽ, രണ്ട് വ്യത്യസ്ത മതങ്ങളിൽപ്പെട്ടവരുടെ പ്രണയം പ്രമേയമായി അവതരിപ്പിച്ച ‘തട്ടത്തിൻ മറയത്ത്’ ബോക്സ് ഓഫീസിലും പണംവാരിയ ചിത്രമാണ്. നിവിൻ പോളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയത് ഈ ഒരൊറ്റ ചിത്രത്തിലൂടെയായിരുന്നു
ആരോഗ്യത്തിലും ഫിറ്റ്നെസിലും വളരെയേറെ ശ്രദ്ധ പുലർത്തുന്ന നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഡയറ്റീഷ്യൻ നതാഷ മോഹൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി രംഗത്തെത്തുകയാണ് എലിസബത്ത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു കോകിലയുമായുള്ള ബാലയുടെ വിവാഹം. തന്റെ...
സിനിമാലോകത്തും സോഷ്യൽമീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്. തന്റെ...
മലയാളിയ്ക്ക് സംഗീതമെന്നാൽ യേശുദാസാണ്. പതിറ്റാണ്ടുകളായി മലയാളി കാതോരം ചേർത്ത് ഹൃദയത്തിലേറ്റുന്ന നിത്യഹരിത രാഗത്തിന്റെ പേര് കൂടിയാണ് യേശുദാസ്. മലയാളിക്ക് ഗായകൻ എന്നതിലുപരി...