Connect with us

അമ്പമ്പോ.. ഇത് നമ്മുടെ അതിഥി ടീച്ചർ അല്ലേ….. നടി ശ്രുതി ഹാസനൊപ്പം ശ്രീധന്യ

Social Media

അമ്പമ്പോ.. ഇത് നമ്മുടെ അതിഥി ടീച്ചർ അല്ലേ….. നടി ശ്രുതി ഹാസനൊപ്പം ശ്രീധന്യ

അമ്പമ്പോ.. ഇത് നമ്മുടെ അതിഥി ടീച്ചർ അല്ലേ….. നടി ശ്രുതി ഹാസനൊപ്പം ശ്രീധന്യ

ചുരുങ്ങിയ സമയം കൊണ്ട് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാവുകയായിരുന്നു ശ്രീധന്യ. ‘കൂടെവിടെ’ എന്ന സീരിയലിലെ അദിതി ടീച്ചറായി മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു താരം. നിറയെ ആരാധകരാണ് ശ്രീധന്യയ്ക്ക് ഉള്ളത്

ഇപ്പോഴിതാ, കമൽഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസനൊപ്പമുള്ള ഏതാനും ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് താരം. ഒരു പരസ്യഷൂട്ടിനിടെ മുംബൈയിൽ നിന്നും പകർത്തിയ ചിത്രങ്ങളാണിത്.

ടെലിവിഷൻ അവതാരകയും നർത്തകിയുമായ ശ്രീധന്യ. ഗായത്രി എന്നാണ് ശ്രീധന്യയുടെ യഥാർത്ഥപേര്. ചെറുപ്പം മുതൽ നൃത്തം പഠിക്കുന്ന ശ്രീധന്യ തൃശ്ശൂർ സ്വദേശിയാണ്. നിരവധി പരിപാടികളുടെ അവതാരകയായി ശ്രദ്ധ നേടിയ ശ്രീധന്യയുടെ ആദ്യചിത്രം ‘അപൂർവരാഗം’ ആയിരുന്നു. കടൽകുതിര, പ്രണയമീനുകളുടെ കടൽ, ഇരുപത്തി ഒന്നാം നൂറ്റാണ്ട്, മംഗീഷ് തുടങ്ങിയ ചിത്രങ്ങളിലും ശ്രീധന്യ വേഷമിട്ടിട്ടുണ്ട്.

ഋഷികേശ് ആണ് ശ്രീധന്യയുടെ ഭർത്താവ്. വൈഷ്ണവി, മൃണാളിനി എന്നിങ്ങനെ രണ്ടുമക്കളാണ് ശ്രീധന്യയ്ക്ക് ഉള്ളത്.

More in Social Media

Trending

Recent

To Top