ദുരനുഭവങ്ങളും ദു:ഖങ്ങളും സമ്മാനിക്കും…അറിഞ്ഞോ അറിയാതെയോ ആവാം, ആ സമയത്ത് നമ്മൾ തകര്‍ന്ന് പോവും.. പാപ്പുവിന്റെ വീഡിയോ ഞെട്ടിച്ച് കളഞ്ഞു; വീഡിയോ വൈറൽ
പാപ്പു എന്ന അവന്തികയെ അറിയാത്ത കുടുംബ പ്രേക്ഷകർ ഉണ്ടാകില്ല. ചെറുപ്പം മുതൽ തന്നെ ഈ താര പുത്രി മലയാളികൾക്ക് സുപരിചിതയാണ്. അമ്മയുടെയും ചെറിയമ്മയുടെയും ഒപ്പമുള്ള ചിത്രങ്ങളിലും വീഡിയോകളിലും ഒക്കെ പാപ്പു താരമായിരുന്നു. എജി വ്ളോഗ്സ് യൂട്യൂബ് ചാനലുമായി അമൃത സുരേഷും അഭിരാമി സുരേഷും സജീവമാണെങ്കിൽ അമ്മൂമ്മയ്ക്കൊപ്പം ഒരു യൂട്യൂബ് ചാനലുമായി എത്തിയിരിക്കുകയാണ് അവന്തിക. പാപ്പു ആന്‍ഡ് ഗ്രാന്മയിലൂടെയാണ് അവന്തിക വിശേഷങ്ങള്‍ പങ്കിടാറുള്ളത്.
കഴിഞ്ഞ ദിവസമായിരുന്നു അവന്തികയുടെ ഒമ്പതാം പിറന്നാൾ. അമ്മയും മകളും ചേര്‍ന്നാണ് കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ചത്. എന്റെ കുഞ്ഞിക്കുറുമ്പിയ്ക്ക് ഒരായിരം ചക്കര ഉമ്മ എന്ന് പറഞ്ഞു കൊണ്ടാണ് അമൃത വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി മാറിയത്
ഇതിന് പിന്നാലെ പാപ്പൂസ് പെപ് ടോക് വീഡിയോയുമായും പാപ്പു എത്തിയിരിക്കുകയാണ്. പാപ്പുവിന്റെ ആര്‍ട് പോട്ട് ആദ്യ എപ്പിസോഡ് നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്.
പാപ്പു വിഡിയോയിൽ പറയുന്നത് ഇങ്ങനെയായിരുന്നു
ചെറിയൊരു കാര്യമാണ് നിങ്ങളുമായി പങ്കിടുന്നത്. ജീവിതത്തില്‍ എല്ലാവരും സാഡ് ആവാറുണ്ട്. മോശം എക്സപീരിയന്‍സ് കാരണമാവും സങ്കടം വരുന്നത്. അതിനൊരു അവസാനമോ ടൈമിംഗോ ഇല്ല. സങ്കടപ്പെട്ടിരുന്ന ഒരുദിവസം സംഭവിച്ച കാര്യത്തെക്കുറിച്ചായിരുന്നു പാപ്പു വിവരിച്ചത്. ചെടികളുടെ താഴെ അമ്മാമ ഫുഡ് വേസ്റ്റ് ഇട്ടത് കണ്ടിരുന്നു. എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ചപ്പോഴാണ് അമ്മാമ വലിയൊരു കാര്യം പറഞ്ഞത്.
ഈ വേസ്റ്റ് ഈ ചെടിക്ക് വേണ്ട ഫേര്ട്ടിലൈസറായാണ് നമ്മള് ഉപയോഗിക്കുന്നത്. അതിൽ നിന്നാണ് ചെടികൾക്ക് വളരാനാവാശ്യമായ ഊർജം ലഭിക്കുന്നത്. കുറേ ആള്ക്കാര് നമുക്ക് ദുരനുഭവങ്ങളും ദു:ഖങ്ങളും സമ്മാനിക്കാറുണ്ട്. അറിഞ്ഞോ അറിയാതെയോ ആവാം. പേരന്‍സ് വഴക്ക് പറഞ്ഞാല്‍ നമുക്ക് സങ്കടം വരും. അവര്‍ വേദനിപ്പിക്കാനല്ല പറയുന്നത്. അതൊരു സാഡായിട്ടാണ് നമ്മള് എടുക്കുക.
പ്ലാന്‍സിന് നമ്മള് ഫുഡ് വേസ്റ്റ് കൊടുക്കുമ്പോള്‍ അത് വെച്ച് വളരുകയാണ് അവര്‍. എനിക്ക് ഫുഡ് വേസ്റ്റാണ് കിട്ടിയതെന്ന് പറഞ്ഞ് അവ സങ്കടപ്പെടാറില്ല. നമ്മളോ, ഒരു ചെറിയ വിഷമം വരുമ്പോള്‍ പോലും വല്ലാതെ തകര്‍ന്ന് പോവും. പ്ലാൻസ് അതിൽ നിന്നും സന്തോഷം കണ്ടുപിടിക്കുകയാണ് നമ്മളും അതേ പോലെയാവുക. ഹാപ്പിനെസ് കണ്ടുപിടിച്ച്സന്തോഷമായിട്ടിരിക്കുകയെന്നുമായിരുന്നു പാപ്പു പറഞ്ഞത്.
ചെറിയൊരു കഥയില്‍ വലിയ കാര്യം പറഞ്ഞ പാപ്പുവിന് അഭിനന്ദനങ്ങളുമായി ആരാധകരെത്തിയിരുന്നു. പാപ്പുവിന്റെ സംസാരം കേള്‍ക്കാന്‍ ഏറെയിഷ്ടമാണ്. അമൃതയെപ്പോലെ തന്നെയാണ് പാപ്പുവും സംസാരിക്കുന്നത്. സൂപ്പര്‍ വീഡിയോ തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെയുള്ളത്. പാപ്പുവിന്റെ അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുകയാണ് തങ്ങളെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.
