എന്നെ ഒരു പെര്‍ഫോമര്‍ ആക്കിയ കൂട്ടുകാരിയെന്ന് വിധു, ഏറ്റവും മികച്ച എന്റര്ടൈനറെന്ന് സിത്താര; ഇണക്കങ്ങളും കുരുത്തക്കേടുകളുമായി ഇനിയും ഒരുപാട് ദൂരമുണ്ട് ഒരുമിച്ചു യാത്ര ചെയ്യാന്‍; റിമിയ്ക്ക് ജന്മദിനാശംസകള് നേര്‍ന്ന് സുഹൃത്തുക്കള്‍!

മലയാളികളുടെ ഏറെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. ഇന്ന് റിമി ജന്മദിനം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. താരത്തിന് ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമെല്ലാം. ഗായകന് വിധു പ്രതാവും ഗായിക സിത്താര കൃഷ്ണകുമാറുമെല്ലാം റിമിയെ കുറിച്ചുള്ള മനോഹരമായ കുറിപ്പുകള്‍ പങ്കുവെച്ചിട്ടുണ്ട്.
റിമിക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചുകൊണ്ട് ദീര്‍ഘമായ കുറിപ്പിലൂടെയാണ് വിധു പ്രതാപ് ആശംസ അറിയിച്ചത്. ഒരു ഗായകനില്‍ നിന്നും തന്നെ സ്റ്റേജ് പെര്‍ഫോമര്‍ ആക്കി മാറ്റിയത് റിമി ടോമിയാണെന്ന് വിധു പ്രതാപ് കുറിപ്പില്‍ പറയുന്നു.
വിധുവിന്റെ കുറിപ്പ് വായിക്കാം… ‘ഏകദേശം ഒരേ കാലഘട്ടത്തില്‍ സിനിമയിലേക്ക് വന്നവര്‍. റിമിയുടെ വളര്‍ച്ച അടുത്ത് നിന്ന് ആരാധനയോടെ കണ്ട ഒരു വ്യക്തിയാണ് ഞാന്‍. ഒരു ഗായകനില്‍ നിന്ന്, എന്നെ ഞാന്‍ പോലുമറിയാതെ ഒരു സ്റ്റേജ് പെര്‍ഫോമര്‍ ആക്കിയ എന്റെ കൂട്ടുകാരി. കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കിടയില്‍ എത്ര വേദികള്‍ ഞങ്ങള്‍ ഒരുമിച്ചു പങ്കിട്ടു എന്നതിന് ഞാനും റീമിയും കണക്ക് വച്ചിട്ടില്ല. കാരണം ഇണക്കങ്ങളും കുരുത്തക്കേടുകളുമായി ഇനിയും ഒരുപാട് ദൂരമുണ്ട് ഒരുമിച്ചു യാത്ര ചെയ്യാന്‍! എന്റെ റോക്സ്റ്റാറിനു പിറന്നാള്‍ ആശംസകള്‍. നിന്നെ പോലെ നീ മാത്രം’,
റിമിയെ കുറിച്ച് സിത്താര കുറിച്ച വാക്കുകൾ… “റിമിയും വിധുവും തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ട ആത്മബന്ധമാണ് ഉള്ളത്. മഴവില്‍ മനോരമയിലെ സൂപ്പര്‍ 4 സംഗീത റിയാലിറ്റി ഷോയില്‍ ഇരുവരും ഒരുമിച്ച് വിധികര്‍ത്താക്കളായി എത്തുന്നുമുണ്ട്. റിമിക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് സിത്താരയും കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. ‘അവള് പാടുന്നു, നൃത്തം ചെയ്യുന്നു, അഭിനയിക്കുന്നു, പാചകം ചെയ്യുന്നു, എല്ലാറ്റിനുമുപരിയായി അവള് തന്റെ പ്രേക്ഷകരെ അങ്ങേയറ്റം സന്തോഷിപ്പിക്കുന്നു. തികഞ്ഞ ആത്മവിശ്വാസത്തോടെ..നമ്മുടെ നാട് കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മിടുക്കിയായ ഒരു എന്റര്‍ടൈനറാണ് റിമിയെന്ന് നിസ്സംശയം പറയാം. ഞങ്ങളുടെ സുന്ദരിയായ റിമി ഒരു വര്‍ഷം കൂടി ഇളയതായിരിക്കുന്നു, ജന്മദിനാശംസകള്,”
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...