വ്യാജ പ്രചാരണമായിരുന്നു അത്! ഇനി ഞാന്‍ അഭിനയിക്കില്ല എന്നാണ് സിനിമാ ലോകത്തുള്ളവര്‍ പോലും കരുതിയത്, അഭിനയത്തില്‍ സജീവമല്ലാതിരുന്ന സമയം പഠനത്തിലായിരുന്നു ശ്രദ്ധ
വ്യാജ പ്രചാരണമായിരുന്നു അത്! ഇനി ഞാന്‍ അഭിനയിക്കില്ല എന്നാണ് സിനിമാ ലോകത്തുള്ളവര്‍ പോലും കരുതിയത്, അഭിനയത്തില്‍ സജീവമല്ലാതിരുന്ന സമയം പഠനത്തിലായിരുന്നു ശ്രദ്ധ
വ്യാജ പ്രചാരണമായിരുന്നു അത്! ഇനി ഞാന്‍ അഭിനയിക്കില്ല എന്നാണ് സിനിമാ ലോകത്തുള്ളവര്‍ പോലും കരുതിയത്, അഭിനയത്തില്‍ സജീവമല്ലാതിരുന്ന സമയം പഠനത്തിലായിരുന്നു ശ്രദ്ധ
രണ്ട് മൂന്ന് സിനിമകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയമായ താരമായി മാറുകയായിരുന്നു നടി ഗൗതമി നായര്‍. ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രമായ സെക്കന്‍ഡ് ഷോയില്‍ നായികാ വേഷത്തിലാണ് നടി എത്തിയത്. പിന്നീട് ഫഹദ് ഫാസിലിന്റെ നായികയായി ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലും നടി അഭിനയിച്ചു. ലാല്‍ജോസ് സംവിധാനം ചെയ്ത ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നീട് വളരെ കുറച്ച് സിനിമകള്‍ മാത്രമാണ് ഗൗതമി ചെയ്തത്.
ഇപ്പോൾ ഇതാ സിനിമയില്‍ നിന്നും ഇടവേള എടുത്തതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. താന്‍ അഭിനയം നിര്‍ത്തി എന്ന വ്യാജ പ്രചാരണം ഉണ്ടായിരുന്നതിനെ കുറിച്ചാണ് ഗൗതമി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. ഇനി അഭിനയിക്കില്ലെന്നോ സിനിമ നിര്‍ത്തിയെന്നോ താന്‍ പറഞ്ഞിട്ടില്ലെന്ന് താരം പറയുന്നു.
മനപ്പൂര്‍വ്വമായി സിനിമയില്‍ നിന്നും ഇടവേള എടുത്തതായിരുന്നില്ല. ഇനി അഭിനയിക്കില്ലെന്നോ സിനിമ നിര്‍ത്തിയെന്നോ പറഞ്ഞിട്ടേയില്ല. വ്യാജ പ്രചാരണമായിരുന്നു അത്. ഇനി ഞാന്‍ അഭിനയിക്കില്ല എന്നാണ് സിനിമാ ലോകത്തുള്ളവര്‍ പോലും കരുതിയത്. അഭിനയത്തില്‍ സജീവമല്ലാതിരുന്ന സമയം പഠനത്തിലായിരുന്നു ശ്രദ്ധ.
എംഎസ്സി സൈക്കോളജിക്ക് ശേഷം പിഎച്ച്ഡി ചെയ്യുകയാണ് ഇപ്പോള്‍ എന്ന് ഗൗതമി പറഞ്ഞു. നല്ല അവസരങ്ങള്‍ വന്നാല്‍ സ്വീകരിക്കാനായിരുന്നു തീരുമാനിച്ചത്. ഇടയ്ക്ക് ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും അവസാന നിമിഷം മാറ്റുകയായിരുന്നു. അതിന് ശേഷമാണ് മേരി ആവാസ് സുനോ എന്ന ചിത്രത്തിലേക്ക് വിളിച്ചത്.
അത്ഭുതത്തോടെയായിരുന്നു ആ ലൊക്കേഷനിലേക്ക് പോയത്. 5 വര്‍ഷത്തിന് ശേഷം വീണ്ടും ക്യാമറയെ അഭിമുഖീകരിക്കുന്നതിന്റെ പരിഭ്രമമുണ്ടായിരുന്നു. മഞ്ജു ചേച്ചിക്കൊപ്പമായിരുന്നു ആദ്യ ഷോട്ട്. നല്ല ടെന്‍ഷനുണ്ടായിരുന്നു ആ സമയത്ത്. ചേച്ചി ആ ടെന്‍ഷനൊക്കെ മാറ്റിത്തന്ന് തന്നെ കൂളാക്കുകയായിരുന്നു എന്നും ഗൗതമി വ്യക്തമാക്കി.
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...