സോഷ്യൽ മീഡിയയിൽ തിളങ്ങിനിൽക്കുന്ന താരജോഡികളാണ് പേളിയും ശ്രീനിഷും. മകൾ നിലയുടെ ജനനത്തോടെ പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും ലോകം അവൾക്കു ചുറ്റുമാണ്. മകളുടെ കൊച്ചു കൊച്ചു വിശേഷങ്ങൾ പോലും ഇരുവരും സോഷ്യൽ മീഡിയ വഴി ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. എവിടെ പോയാലും ഇരുവർക്കുമൊപ്പം കുഞ്ഞു നിലയുമുണ്ടാകും. നിലയ്ക്ക് 6 മാസം പൂർത്തിയായതിന്റെ സന്തോഷം പങ്കിട്ടിരിക്കുകയാണ് പേളി മാണി.
മകൾ തന്റെ നെഞ്ചിൽ കിടന്നുറങ്ങുന്നതിന്റെ ചിത്രത്തിനൊപ്പം മനോഹരമായൊരു കുറിപ്പും പേളി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്. ”ഈ മാലാഖ ഞങ്ങളുടെ കൈകളിൽ എത്തിയിട്ട് 6 മാസമാകുന്നു. ഞങ്ങളുടെ വലിയ സന്തോഷം, ദൈവം ഞങ്ങൾക്ക് തന്ന വലിയ സമ്മാനം, നില ബേബി. മമ്മ നിന്നെ സ്നേഹിക്കുന്നു. ഈ നല്ല നിമിഷം പകർത്തിയതിന് ദാദയ്ക്ക് നന്ദി,” ഇതായിരുന്നു പേളിയുടെ വാക്കുകൾ.ശ്രീനിഷിനും മകൾക്കുമൊപ്പം ഡാൻസ് കളിക്കുന്ന ഒരു വീഡിയോയും പേളി പോസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന സൈമ അവാർഡ്സിലും നിലയായിരുന്നു താരം. കുഞ്ഞു നിലയ്ക്കൊപ്പം സൈമ വേദിയിൽ പങ്കെടുക്കാൻ എത്തിയ പേളിയുടെയും ശ്രീനിഷിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. “ഒരുമിച്ചുള്ള ഞങ്ങളുടെ ആദ്യ വിമാന യാത്ര” എന്ന ക്യാപ്ഷനോടെ നിലയെയും കൊണ്ട് ഇരിക്കുന്ന ചിത്രം പേളിയും പോസ്റ്റ് ചെയ്തിരുന്നു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...