Malayalam
കുഞ്ചാക്കോ ബോബന്റെ പുത്തൻ സിനിമാ ലൊക്കേഷനിലെത്തി അനുരാഗ് കശ്യപ്; ആ വരവിന് പിന്നിലെ കാര്യം തേടി ആരാധകർ !
കുഞ്ചാക്കോ ബോബന്റെ പുത്തൻ സിനിമാ ലൊക്കേഷനിലെത്തി അനുരാഗ് കശ്യപ്; ആ വരവിന് പിന്നിലെ കാര്യം തേടി ആരാധകർ !
കുഞ്ചാക്കോ ബോബന്‍, അരവിന്ദ് സ്വാമി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ‘ഒറ്റ്’ സിനിമയുടെ ലൊക്കേഷനില്‍ സര്‍പ്രൈസ് അതിഥിയായി ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് എത്തിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. നായിക ഇഷാ റേബയുടെ ക്ഷണപ്രകാരമാണ് കശ്യപ് സെറ്റിലെത്തിയത്. ശേഷം ക്രൂ അംഗങ്ങളുടെ ഒപ്പം നിന്ന് ചിത്രമെടുത്ത ശേഷമാണ് അനുരാഗ് കശ്യപ് മടങ്ങിപ്പോയത്.
മലയാള സിനിമകളോട് എന്നും താല്‍പര്യം കാണിച്ചിട്ടുള്ള വ്യക്തിയാണ് അനുരാഗ് കശ്യപ്. നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്റെ പിന്നണിയില്‍ അനുരാഗുമുണ്ടായിരുന്നു. ഈയ്യടുത്ത് പുറത്തിറങ്ങിയ മലയാള ചിത്രം പകയുടെ നിര്‍മ്മാണത്തിലും അനുരാഗുണ്ടായിരുന്നു. മലയാളത്തിലെ മുന്‍നിര നായകനായ കുഞ്ചാക്കോ ബോബന്റെ സിനിമയില്‍ അനുരാഗ് എത്തിയത് ആരാധകരെയും സന്തോഷത്തിലാക്കിയിരിക്കുകയാണ്.
തമിഴിലെയും മലയാളത്തിലെയും റൊമാന്റിക് ഹീറോകള്‍ ഒന്നിക്കുന്ന ചിത്രത്തില്‍ ജാക്കി ഷ്രോഫും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളത്തില്‍ ‘ഒറ്റ്’ ആയും തമിഴകത്ത് ‘രണ്ടകം’ എന്ന പേരിലും ദ്വിഭാഷയിലാണ് ചിത്രം ഒരുങ്ങുന്നത്. കുഞ്ചാക്കോ ബോബന്റെ ഇതുവരെ കാണാത്ത ഗെറ്റപ്പാണ് ചിത്രത്തിലുള്ളത് . സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലാണ് അരവിന്ദ് സ്വാമി ചിത്രത്തില്‍ എത്തുന്നത്.
“ഇത് തന്റെ ആദ്യ തമിഴ് സിനിമയാണെന്നും എക്കാലത്തെയും ആകര്‍ഷകവും സ്‌റ്റൈലിഷുമായ അരവിന്ദ് സ്വാമിയുടെ കൂടെ ഗോവയില്‍ ചിത്രീകരണം ഇന്ന് ആരംഭിച്ചെന്നും ചാക്കോച്ചന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.
about chakkochan
