Connect with us

ഒരു വീഡിയോ കോൾ വന്നു…അറ്റൻഡ് ചെയ്തപ്പോൾ ഒരു പെൺകുട്ടി സംസാരിക്കുന്നു. സംസാരത്തിനിടയ്ക്ക് അവർ അവരുടെ വസ്ത്രം മാറ്റി! ഫോൺ കട്ട് ചെയ്തതോടെ സംഭവിച്ചത്; നടുക്കുന്ന വെളിപ്പെടുത്തൽ

Malayalam

വീഡിയോ കോള്‍ കെണിയില്‍പ്പെടുത്തി പണം തട്ടുന്ന സംഘത്തില്‍ നിന്നും നേരിട്ട അനുഭവം പറഞ്ഞ് നടന്‍ അനീഷ് രവി. ഫേസ്ബുക്ക് ലൈവിലൂടെയാണ് സഹപ്രവർത്തകന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തിക്കൊണ്ട് അനീഷ് എത്തിയത്

ആർട്ട് ഡയറക്ടറായ അനിലിന് അറിയാത്ത ഒരു നമ്പരിൽ നിന്ന് വീഡിയോ കോൾ വരികയായിരുന്നു.ഫോൺ എടുത്തപ്പോൾ ഒരു യുവതി സംസാരിച്ചു. പിന്നാലെ അവർ ഡ്രസഴിച്ചു. ഫോൺ കട്ട് ചെയ്തതിന് പിന്നാലെ അനിലിന്റെ എഡിറ്റ് ചെയ്ത വീഡിയോ അയച്ച് പണം ആവശ്യപ്പെട്ടിരിക്കുകയാണ് തട്ടിപ്പ് സംഘമെന്നാണ് അനീഷ് പറഞ്ഞിരിക്കുന്നത്

അനീഷിന്റെ വാക്കുകളിലേക്ക്………

പെട്ടെന്നൊരു ലൈവിലേക്ക് വരേണ്ട സാഹചര്യം ഉണ്ടായതുകൊണ്ടാണ് ഞാൻ വന്നത്. ഞാനിപ്പോൾ നമ്മുടെ അളിയൻസിന്റെ ലൊക്കേഷനിലാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നമ്മൾ ഇത്തരം വാർത്തകൾ കേൾക്കുന്നുണ്ടായിരുന്നു. നമ്മുടെ കൂട്ടത്തിലൊരാൾക്ക് ഇങ്ങനെയൊരു സംഭവം ഉണ്ടായിരിക്കുകയാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം അൺനോൺ നമ്പരിൽ നിന്ന് വരുന്ന വീഡിയോ കോൾ അറ്റൻഡ് ചെയ്യാതിരിക്കുക എന്നുള്ളത് പറയാനാണ് ഞാൻ വന്നത്. നമുക്ക് തീർത്തും പരിചയമില്ലാത്ത ഒരാളുടെ വീഡിയോ കോൾ വന്നാൽ എന്തിനാണ് നമ്മൾ എടുക്കുന്നത്. അങ്ങനെ എടുത്താൽ ഒരുപാട് അബദ്ധം പറ്റും.

ഇപ്പോൾ പ്രിയപ്പെട്ട അനിൽ എന്റെ കൂടെയുണ്ട്. അനിൽ ആർട്ട് ഡയറക്ടറാണ്. അനിലിന് ഒരു വീഡിയോ കോൾ വരികയാണ് ആദ്യം ചെയ്തത്. അറ്റൻഡ് ചെയ്തപ്പോൾ ഒരു പെൺകുട്ടി നിന്ന് സംസാരിക്കുന്നു. സംസാരത്തിനിടയ്ക്ക് അവർ അവരുടെ ഡ്രസൊക്കെ മാറ്റുകയാണ്. അപ്പോഴേക്ക് അനിൽ ഫോൺ കട്ട് ചെയ്തു. പക്ഷേ പിന്നീട് അവർ എഡിറ്റ് ചെയ്ത വീഡിയോ തിരിച്ചയച്ചു. അനിലിന്റെ മറ്റൊരു രീതിയിലുള്ള ഫോട്ടോ മിക്‌സ് ചെയ്തത്. അത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരിക്കുകയാണ്. വീഡിയോ ഡിലീറ്റ് ചെയ്യണമെങ്കിൽ 11,500 രൂപ കൊടുക്കണമെന്നാണ് പറയുന്നത്. ഇത് പറയാൻ കാരണം ഇത്തരത്തിലുള്ള വീഡിയോ കോൾ വരുന്ന സമയത്ത് ഒരു കാരണവശാലും എടുക്കാതിരിക്കുക. ‘- അനീഷ് പറഞ്ഞു.

More in Malayalam

Trending

Recent

To Top