Connect with us

സുമിത്ര ഇനിയും ബോൾഡാകണം ; വേദികയും കൂട്ടരും ചേർന്ന് കൂടുതൽ ആത്മവിശ്വാസത്തോടെ ഒരുക്കിയ ഈ പ്ലാനും എട്ടുനിലയിൽ പൊട്ടും; കാത്തിരിപ്പോടെ കുടുംബവിളക്ക് ആരാധകർ !

Malayalam

സുമിത്ര ഇനിയും ബോൾഡാകണം ; വേദികയും കൂട്ടരും ചേർന്ന് കൂടുതൽ ആത്മവിശ്വാസത്തോടെ ഒരുക്കിയ ഈ പ്ലാനും എട്ടുനിലയിൽ പൊട്ടും; കാത്തിരിപ്പോടെ കുടുംബവിളക്ക് ആരാധകർ !

സുമിത്ര ഇനിയും ബോൾഡാകണം ; വേദികയും കൂട്ടരും ചേർന്ന് കൂടുതൽ ആത്മവിശ്വാസത്തോടെ ഒരുക്കിയ ഈ പ്ലാനും എട്ടുനിലയിൽ പൊട്ടും; കാത്തിരിപ്പോടെ കുടുംബവിളക്ക് ആരാധകർ !

മിനിസ്ക്രീൻ പ്രേക്ഷകർ ഏറ്റെടുത്ത പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. സിനിമാ താരം മീര വാസുദേവ് ആദ്യമായി മനിസ്ക്രീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്നു എന്ന പ്രത്യേകത കൂടി ഈ പരമ്പരയ്ക്കുണ്ട്. മീരയ്ക്കൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് സീരിയലിൽ അണിനിരക്കുന്നത്. 2020 ജനുവരിയിൽ ആരംഭിച്ച പരമ്പര റേറ്റിങ്ങിൽ ആദ്യം സ്ഥാനം നേടി മുന്നോട്ടു പോവുകയാണ്.

സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തന്റെ കഥയാണ് കുടുംബവിളക്ക്. കുടുംബവും ഭർത്താവും ലോകമായി കണ്ട് ജീവിച്ച വീട്ടമ്മയാണ് സുമിത്ര. സ്വന്തം സന്തോഷം കുടുംബത്തിന് വേണ്ടി മാറ്റി വെച്ച സുമിത്രയ്ക്ക് അവഗണന മാത്രമായിരുന്നു തിരികെ ലഭിച്ചത്. എന്നാൽ ഇതിന്റെ പേരിൽ ഒരിക്കൽ പോലും സുമിത്ര പരാതി പറഞ്ഞിരുന്നില്ല. ദുഃഖം ഉള്ളിലൊതുക്കി ജീവിക്കുകയായിരുന്നു ഈ പാവം വീട്ടമ്മ. ഭർത്താവ് സിദ്ധാർത്ഥ് ഉപേക്ഷിച്ച് പോകുന്നതോടെയാണ് കഥ മാറുന്നത്.

അടുക്കള ലോകമായി കണ്ടിരുന്ന സുമിത്രയ്ക്ക് തുടർന്ന് അടുക്കള വിട്ട് പുറത്തിറങ്ങേണ്ടതായി വരുകയാണ്. സ്വന്തം കാലിൽ നിൽക്കാൻ ആരംഭിച്ചതോടെ വിജയവും പിന്നാലെ എത്തുകയായിരുന്നു. ഭർത്താവായ സിദ്ധാർത്ഥിന്റെ അച്ഛൻ ശിവാദാസമേനോൻ ആയിരുന്നു മകൻ ഉപേക്ഷിച്ചു പോയ മരുമകൾക്ക് പൂർണ്ണപിന്തുണയായി ഒപ്പമുണ്ടായത്. രണ്ടാമത്തെ മകൻ പ്രതീഷും അമ്മയ്ക്കൊപ്പം ആദ്യം മുതലെ ഉണ്ടായിരുന്നു. എന്നാൽ മൂത്തമകൻ അനിരുദ്ധിനും അച്ഛനോടൊപ്പം ചേർന്ന് അമ്മയെ വിമർശിക്കാനായിരുന്നു താൽപര്യം. മകൾ ശീതളും തുടക്കത്തിൽ അച്ഛന്റെ ഒപ്പമായിരുന്നു. എന്നാൽ പിന്നീട് അമ്മയെ മനസ്സിലാക്കി കൂടെ നിൽക്കുകയായിരുന്നു. മൂത്ത മരുമകൾ അനന്യയും സുമിത്രയ്ക്കൊപ്പാണ്.

തുടക്കത്തിൽ സുമിത്ര ഒരു കണ്ണീർ നായികയായിരുന്നു. എന്നാൽ പിന്നീട് സുമിത്ര ബോൾഡ് ആയതോടെ കഥ മാറുകയായിരുന്നു. ഭർത്താവായ സിദ്ധാർത്ഥ് വേദികയെ വിവാഹം കഴിക്കാൻ വേണ്ടിയായിരുന്നു സുമിത്രയെ ഉപേക്ഷിക്കുന്നത്. സിദ്ധുവിന്റെ പിതാവ് ശിവദാസ് മേനോൻ മകൻ പ്രതീഷും ഈ ബന്ധത്തിന് എതിർത്തിരുന്നു. എന്നാൽ സിദ്ധു ഇതിന് തയ്യാറായിരുന്നില്ല. ഭാര്യയ ഉപേക്ഷിച്ചിട്ട് വേദികയെ വിവാഹം കഴിക്കുകയായിരുന്നു. എന്നാൽ വിചാരിച്ചത് പോലെയുള്ള ജീവിതമായിരുന്നില്ല അത്. വിവാഹ ശേഷം വേദികയുടെ യത്ഥാർഥ സ്വഭാവം സിദ്ധുവിന് മനസ്സിലാവുകയായിരുന്നു.

സുമിത്രയെ ഏത് മാർഗ്ഗവും തകർക്കുക എന്നതാണ് വേദികയുടെ ലക്ഷ്യം. സിദ്ധാർത്ഥുമായുളള വിവാഹമോചനത്തിന് ശേഷം സുമിത്ര സ്വന്തമായി ഒരു ബിസിനസ് തുടങ്ങുകയായിരുന്നു, ഈ സമയം. സുമിത്രയെ കുടുക്കാൻ നോക്കുന്ന പല പദ്ധതികളും അവസാനം വേദികയ്ക്ക് തന്നെ പാരയായി മാറുകയാണ്. എങ്കിലും വേദിക തന്റെ ശ്രമം ഉപേക്ഷിക്കുന്നില്ല.

ഇപ്പോഴിത സുമിത്രയെ കള്ളക്കേസിൽ കുരുക്കാൻ ശ്രമിക്കുകയാണ് നോക്കുകയാണ് വേദിക . ഇതിനായി സുമിത്രയുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പ്രീതയെ കൂട്ട് പിടിച്ചിരിക്കുകയാണ്. വേദികയ പദ്ധതി പ്രകാരം സുമിത്രയെ പോലീസ് അറസ്റ്റ് ചെയ്യാൻ പോവുകയാണ്. എന്നാൽ തെറ്റ് ചെയ്തിട്ടില്ലെന്ന് പൂർണ്ണ വിശ്വാസമുള്ള സുമിത്ര അറസ്റ്റിനെ നേരിടാൻ ഒരുങ്ങുകയാണ്. തിങ്കളാഴ്ചത്തെ എപ്പിസോഡിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

സുമിത്രയുടെ അറസ്റ്റ് കുടുംബാംഗങ്ങളെ ആകെ ഭയപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഉറച്ച വിശ്വാസത്തോടെയാണ് സുമിത്ര നിൽക്കുന്നത്. സുമിത്ര ആന്റി ഇത്ര പാവമാവരുത്,കുറച്ചൊക്കെ ബോൾഡ് ആവാനുണ്ട്,ഇങ്ങനെ പാവമായാൽ വേദിക ഒരുക്കുന്ന കുഴിയിൽ ഇനിയും വീഴും എന്നാണ് ആരാധകർ പറയുന്നത്. സുമിത്ര കേസിൽ നിന്ന് രക്ഷപ്പെടുന്നത് കാണാൻ ആകാംക്ഷയോട കാത്തിരിക്കുകരയാണ് പ്രേക്ഷകർ.

തെറ്റ് ചെയ്യാത്തവർ ഒരിക്കിലും ശിക്ഷയെ കുറിച്ചൊർത്ത് പേടിക്കേണ്ട കാര്യമില്ലെന്നാണ് ആരാധകരും പറയുന്നത്. കൂടാതെ സുമിത്ര ഒളിവിൽ പോവേണ്ട ആവശ്യമൊന്നുമില്ലെന്നും എന്തും ചങ്കൂറ്റത്തോടെ നേരിടണമെന്നും ആരാധകർ പറയുന്നുണ്ട്. വേദികയും കൂട്ടരും ചേർന്ന് കൂടുതൽ ആത്മവിശ്വാസത്തോടെ ഒരുക്കിയ ഈ പ്ലാനും പൊളിയുന്നത് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കുംടുംബവിളക്ക് പ്രേക്ഷകർ. സുമിത്ര നിരപരാധി ആണെന്ന് അറിയുമ്പോഴുള്ള ഡീസിപ്പി മാഡത്തിന്റെ ചമ്മിയ മുഖം കാണാൻ കാത്തിരിക്കുന്നു,സുമിത്ര പെരുതി ജയിക്കുക തന്നെ ചെയ്യും,വേദികക്കും നവീനും പ്രീതിക്കും അമ്മയ്ക്കും വൈകാതെ ജയിലിൽ പോവാം, സുമിത്ര ഈ പ്രശ്നവും തരണംചെയ്യും,വേദിക ഇനിയും നന്നാവുന്ന ലക്ഷണമില്ല,സുമിത്രയുടെ ഉയർച്ചയും,വേദികയുടെ പരാജയവും കാണാൻ കാത്തിരിക്കുന്നു, തെറ്റ് ചെയ്യാത്തവർ ഒരിക്കലും ശിക്ഷ യേ കുറിച്ചോർത്തു പേടിക്കേണ്ട എന്നിങ്ങനെയുള്ള കമന്റുകളാണ് ലഭിക്കുന്നത്.

about kudumbavilakk

More in Malayalam

Trending

Recent

To Top