Connect with us

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ താരമാമാം​ഗമായ സൈമ അവാർഡ് വേദിയിൽ കുഞ്ഞു നില തന്നെ താരം ; വൈറലായി പേർളിയുടെ വീഡിയോ !

Malayalam

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ താരമാമാം​ഗമായ സൈമ അവാർഡ് വേദിയിൽ കുഞ്ഞു നില തന്നെ താരം ; വൈറലായി പേർളിയുടെ വീഡിയോ !

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ താരമാമാം​ഗമായ സൈമ അവാർഡ് വേദിയിൽ കുഞ്ഞു നില തന്നെ താരം ; വൈറലായി പേർളിയുടെ വീഡിയോ !

മലയാളികളുടെ പ്രിയങ്കരിയായ താരജോഡികളാണ് പേർളിയും ശ്രീനിഷും. ഇരുവരുടെയും പോലെ തന്നെ ഇവരുടെ ആദ്യത്തെ കൺമണിയായ നിലയെയും ആരാധകർ ഏറ്റെടുത്തു.. മകളുടെ ജനനം മുതൽ അവളുടെ ഓരോ വളർച്ചയും പേർളിയും ഭർത്താവും നടനുമായ ശ്രീനിഷും ആരാധകരുമായി പങ്കുവെക്കാറുണ്ട്. മലയാളത്തിലെ താരപുത്രിമാരിർ ഏറ്റവും കൂടുതൽ ഫാൻസ് ഫോളോയിങ് ഉള്ള കുട്ടിത്താരം കൂടിയാണ് നില. ഇടയ്ക്കിടെ അമ്മയ്ക്കും അച്ഛനുമൊപ്പം റിൽസിലും മറ്റ് വീഡിയോസിലും കുഞ്ഞ് നില പ്രത്യക്ഷപ്പെടാറുമുണ്ട്.

ഇപ്പോൾ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ താരമാമാം​ഗമായ സൈമ അവാർഡ് നിശയിൽ പങ്കെടുക്കാൻ പേർളിഷിനൊപ്പം എത്തിയ നിലയുടെ ചിത്രങ്ങളും വീഡിയോകളുമാണ് വൈറലാകുന്നത്. തെന്നിന്ത്യയിലെ താരസുന്ദരിമാരായ ഐശ്വര്യ രാജേഷ്, നിക്കി ​ഗൽറാണി എന്നിവരെല്ലാം നിലയെ ഓമനിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് . പേർളി തന്നെയാണ് സോഷ്യൽമീഡിയയിൽ വീഡിയോ പങ്കുവച്ച് എത്തിയത്.

കഴിഞ്ഞ ദിവസം പൂർണ്ണിമയ്ക്കും മകൾ പ്രാർത്ഥനയ്ക്കുമൊപ്പം കളിക്കുന്ന നിലയുടെ വീഡിയോകളും ശ്രദ്ധ നേടിയിരുന്നു. പേർളിയാണ് സൈമ അവാർഡ് ദാന ചടങ്ങിലെ അവതാരകരിൽ ഒരാൾ. സൈമയിൽ പങ്കെടുക്കാനായി ഹൈദരാബാദിലേക്ക് പേർളിക്കും ശ്രീനിഷിനുമൊപ്പം പോകുന്ന നിലയുടെ ചിത്രങ്ങളും പേർളി പങ്കുവെച്ചിരുന്നു. നിലയുടെ ആദ്യ വിമാനയാത്ര കൂടിയായിരുന്നു ഇത്. ഒരുപക്ഷെ ആദ്യമായാകും നില ഒരുപൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്. സൈമ വേദിയില്‍ നിന്നുള്ള പേര്‍ളിഷിന്റെയും നിലയുടെയും വീഡിയോ സൈമയുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെയും പുറത്തുവന്നിട്ടുണ്ട്.

തെന്നിന്ത്യയിലെ എല്ലാ താരങ്ങളും സൈമ പുരസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. മികച്ച നടനുള്ള ക്രിട്ടിക്സ് അവാർഡ് ലഭിച്ച സന്തോഷം പുരസ്കാരം സ്വീകരിച്ച ശേഷം കുഞ്ചാക്കോ ബോബൻ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരുന്നു. സംവിധായകൻ കൂടിയായ ബേസിൽ ജോസഫിനാണ് മികച്ച ഹാസ്യ നടനുള്ള പുരസ്കാരം ലഭിച്ചത്. പ്രാർഥന ഇന്ദ്രജിത്തിന് ​ഗായികയ്ക്കുള്ള സൈമ പുരസ്കാരവും ലഭിച്ചിരുന്നു. അവാർഡ് സ്വീകരിച്ച ശേഷം ചിത്രങ്ങളും വിശേഷങ്ങളും പ്രാർഥന സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. കഴിഞ്ഞ വർഷം കൊവിഡ് മൂലം സൈമ അവാർഡ് ദാന ചടങ്ങ് മുടങ്ങിപ്പോയിരുന്നു. 2019-2020 വർഷങ്ങളിൽ സിനിമാ മേഖലയിൽ കഴിവ് തെളിയിച്ച വ്യക്തികളെയാണ് സൈമ വിജയികളായി തെരഞ്ഞെടുക്കുന്നത്.

മഹേഷ് ബാബു, മോഹൻലാൽ, വെട്രിമാരൻ, നിവിൻപോളി തുടങ്ങിയ താരങ്ങളെല്ലാം പുരസ്കാരത്തിന് അർഹരായിട്ടുണ്ട്. പോപ്പുലറായ മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്കാരം ലൂസിഫറിനാണ് ലഭിച്ചത്. തെലുങ്കിൽ മികച്ച സിനിമയായി ജേഴ്സിയാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മഹർഷിയിലെ പ്രകടനത്തിലൂടെ മഹേഷ് ബാബു തെലുങ്കിലെ മികച്ച നടനായി. തമിഴിൽ മികച്ച സംവിധായകനുള്ള പുരസ്കാരം അസുരനിലൂടെ വെട്രിമാരൻ ലഭിച്ചു. കന്നടയിൽ ദർശനാണ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്.

about pearle

More in Malayalam

Trending

Recent

To Top