അവതാരകനായും നടിനായും മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് ശ്രീജിത്ത് വിജയ്. നിരവധി സീരീയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും രതി നിര്‍വ്വേദം എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീജിത്ത് ഏറെ ശ്രദ്ധേയനാകുന്നത്.
ഇതിനിടെ സീരിയലിലേക്ക് കൂടി ചുവടുവെച്ച താരം കുടുംബവിളക്കിലെ അനിരുദ്ധ് ആയി അഭിനയിച്ചിരുന്നു. വളരെ പെട്ടെന്ന് ആ വേഷം ഒഴിവാക്കുകയും ചെയ്തു. കുറഞ്ഞ കാലം കൊണ്ട് സീരിയലിലൂടെ ലഭിച്ച പ്രശസ്തിയെ കുറിച്ച് പറയുകയാണ് താരമിപ്പോള്‍.
”കുടുംബവിളക്ക് പരമ്പര മലയാളത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ റേറ്റിംഗ് ഉള്ള സീരിയലാണ്. അമ്മയോട് കൂടുതലും വഴിക്കൂടുന്ന, അനാവശ്യമായി പ്രശ്നങ്ങളെ അമ്മയ്ക്ക് നേരെ തുറന്ന് വിടുന്ന ഒരാളാണ് ഡോ. അനിരുദ്ധ്. ഒരു കടയില്‍ പോയപ്പോള്‍ ഒരു ചേച്ചി വന്ന് എന്നെ നന്നായി ചീത്ത പറഞ്ഞു.
അമ്മയോട് ഒട്ടും സ്നേഹമില്ലാത്ത മകന് എന്നൊക്കെ പറഞ്ഞ് എന്റെ അടുത്ത് ചൂടായി. അതെന്റെ കഥാപാത്രമാണെന്ന് ഞാന്‍ ആ ചേച്ചിയെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചു. അത് മനസിലാക്കിയത് കൊണ്ടാണോ എന്നറിയില്ല, ഒരു ചിരിയും പാസ് ആക്കിയാണ് ആ ചേച്ചി തിരിച്ച് പോയത്.
സോഷ്യല്‍ മീഡിയയില്‍ കുറേ മെസേജ് അയക്കുന്നവരുണ്ട്. ഒരിക്കല്‍ ഒരാള്‍ തമിഴ്നാട്ടില്‍ നിന്ന് വിളിച്ച് എന്നെ ഒരുപാട് ഇഷ്ടമാണ്. ആരാധനയാണ് എന്നൊക്കെ പറഞ്ഞു. എന്റെ നമ്പര്‍ എങ്ങനെ സംഘടിപ്പിച്ചു എന്ന് അറിയില്ല. എന്റെ ഫോട്ടോയ്ക്ക് മുന്നില്‍ വിളക്ക് വച്ച് ആരാധിക്കാറുണ്ടായിരുന്നത്രേ. ഞാന്‍ സ്തംഭിച്ച് പോയി. ശ്രീജിത്ത് പറഞ്ഞു.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...