മണിരത്നം ചിത്രം പൊന്നിയിന്‍ സെല്‍വന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായി. അണിയറ പ്രവര്‍ത്തകരാണ് ചിത്രീകരണം പൂര്‍ത്തിയായ വിവരം അറിയിച്ചത്. ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ഊട്ടിയില്‍ വെച്ചായിരുന്നു നടന്നതെന്നാണ് റിപ്പോര്‍ട്ട്.
രണ്ട് ഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമാണ് ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. 2022ല്‍ പൊന്നിയിന്‍ സെല്വന് റിലീസ് ചെയ്യുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. രാമോജി ഫിലിം സിറ്റിയിലാണ് പൊന്നിയിന്‍ സെല്‍വന്റെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്.
നിലവില്‍ പോണ്ടിച്ചേരിയിലാണ് ചിത്രീകരണം നടക്കുന്നത്. കോവിഡ് വ്യാപനം മാറി തുടങ്ങിയാല്‍ മാത്രമാണ് ചിത്രത്തിന്റെ റിലീസിനെ കുറിച്ച് ചിന്തിക്കുകയുള്ളു എന്ന് മണിരത്നം അറിയിച്ചിരുന്നു.
കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചരിത്ര പ്രാധാന്യമുള്ള ചിത്രത്തില്‍ വലിയ താരനിര തന്നെയുണ്ട്. വിക്രം, കാര്ഡത്തി, ജയം രവി, ജയറാം, ഐശ്വര്യ റായ് ബച്ചന്, ത്രിഷ, വിക്രം പ്രഭു, ഐശ്വര്യ ലക്ഷ്മി, ശോബിത ധുലിപാല എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കതാപാത്രങ്ങള്‍. എ ആര് റഹ്മാന് സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രവി വര്‍മ്മനാണ്. മദ്രാസ് ടാക്കീസും, ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ‘പൊന്നിയിന്‍ സെല്വന്’ നിര്‍മ്മിക്കുന്നത്.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസാണ് നടി ആക്രമിക്കപ്പെട്ട കേസ്. കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയിലുള്ള ചര്‍ച്ചകളാണ്...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...