Malayalam
അമ്മയും മകളും ഒരുപോലെ സുന്ദരിയായിരിക്കുന്നു; മകള്‍ക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ച് മീന; സന്തോഷദിനത്തിൽ ആശംസകളുമായി ആരാധകരും !
അമ്മയും മകളും ഒരുപോലെ സുന്ദരിയായിരിക്കുന്നു; മകള്‍ക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ച് മീന; സന്തോഷദിനത്തിൽ ആശംസകളുമായി ആരാധകരും !
മലയാളികളുടെ പ്രിയങ്കരിയായ നായിക മീനയുടെ ജന്മദിനമായിരുന്നു ഇന്നലെ. മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു താരം പിറന്നാള്‍ സന്തോഷം ആരാധകരുമായി പങ്കുവച്ചത് . ‘ബെര്‍ത്ത് ഡേ പോസ്റ്റ് 2021’എന്ന തലക്കെട്ടിലായിരുന്നു മീന ചിത്രങ്ങള്‍ പങ്കുവെച്ചത്. നിരവധി ആരാധകരാണ് മീനയ്ക്ക് ആശംസകള്‍ അറിയിച്ച് രംഗത്തുവന്നത്.
നൈനികയും അമ്മയും ഒരുപോലെ സുന്ദരിയായിരിക്കുന്നുവെന്നാണ് ആരാധകർ പറയുന്നത് . തെറി എന്ന ചിത്രത്തിലെ കുഞ്ഞാണ് ഇപ്പോഴും മനസിലെന്നും നൈനിക വലിയ കുട്ടിയായിരിക്കുന്നെന്നും ചിലര്‍ കുറിച്ചു. അതേസമയം മീനയുടെ അടുത്ത മലയാളം ചിത്രമായ ബ്രോ ഡാഡിയെ കുറിച്ചുള്ള വിശേഷങ്ങളും ചിലര്‍ ചോദിക്കുന്നുണ്ട്. മലയാളത്തിന്റെ മാത്രമല്ല തെന്നിന്ത്യയുടെ ഒന്നാകെ പ്രിയപ്പെട്ട നടിയാണ് മീന. വര്‍ഷങ്ങളായി വെള്ളിത്തിരയില്‍ സജീവമായിട്ടുള്ള മീന ഇന്നും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്.
തമിഴില്‍ രജനികാന്ത്, കമല്‍ ഹസന്, അര്ജ്ജുന് സര്‍ജ്ജ, അജിത്ത് തുടങ്ങി മുന്‍നിര നായികമാര്‍ക്കൊപ്പവും തെലുങ്കില്‍ ചിരജ്ജീവി, അക്കിനേനി നാഗാര്ജ്ജുന്, വെങ്കിടേഷ് എന്നിവര്‍ക്കൊപ്പവും മലയാളത്തില്‍ മോഹന്‍ലാല്‍ മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങി മുന്‍നിര നായകന്മാര്ക്കൊപ്പവുമെല്ലാം മീന അഭിനയിച്ചിട്ടുണ്ട്.
തമിഴില്‍ രജനീകാന്തിന്റെ മകളായും നായികയായും മീന അഭിനയിച്ചിട്ടുണ്ട് . അത് പോലെ നടന് മമ്മൂട്ടിയുടെ നായികയായും ഉമ്മയായും (ബാല്യകാല സഖി) മീന അഭിനയിച്ചു. മലയാളത്തില്‍ മീന ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചത് മോഹന്‍ലാലിനൊപ്പമാണ്.
വര്‍ണപ്പകിട്ട്, ഒളിമ്പ്യന്‍ അന്തോണി ആദം, നാട്ടുരാജാവ്, ഉദയനാണ് താരം, ചന്ദ്രോത്സവം, ദൃശ്യം, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നിങ്ങനെ ഇരുവരും ഒന്നിച്ച ചിത്രങ്ങള്‍ എല്ലാം മികച്ച വിജയം നേടിയതുമാണ്. പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ബ്രോ ഡാഡി എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ച ഏറ്റവും അവസാനത്തെ സിനിമ.
about meena
