Malayalam
ആദ്യത്തെ കണ്മണിയെ വരവേല്‍ക്കാനൊരുങ്ങി കാജല്‍ അഗര്‍വാളും ഗൗതം കിച്ച്ലുവും ; ഗര്‍ഭിണിയെന്ന റിപ്പോര്‍ട്ടുകള്‍ ഏറ്റെടുത്ത് ആരാധകർ !
ആദ്യത്തെ കണ്മണിയെ വരവേല്‍ക്കാനൊരുങ്ങി കാജല്‍ അഗര്‍വാളും ഗൗതം കിച്ച്ലുവും ; ഗര്‍ഭിണിയെന്ന റിപ്പോര്‍ട്ടുകള്‍ ഏറ്റെടുത്ത് ആരാധകർ !
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് കാജല്‍ അഗര്‍വാള്‍. പിന്നീട് ബോളിവുഡിലും തിളങ്ങി നിന്ന താരമാണ് കാജല്‍. തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയായ കാജല്‍ ആരാധകരുടെ പ്രിയങ്കരിയായിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു കാജലിന്റെ വിവാഹം. ലോക്ക്ഡൗണ്‍ കാലത്തായതിനാല്‍ വലിയ ആര്‍ഭാടങ്ങളൊന്നുമില്ലാതെ ലളിത വിവാഹമായിരുന്നു കാജലും കാമുകന് ഗൗതം കിച്ച്ലുവും നടത്തിയത്. എന്നാലും സോഷ്യൽ മീഡിയ ഏറെ ആഘോഷമാക്കിയ വിവാഹമായിരുന്നു ഇവരുടേത്.
ഇപ്പോഴിതാ ഒരു സന്തോഷ വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്. കാജലും ഗൗതമും തങ്ങളുടെ ആദ്യത്തെ കണ്മണിയെ സ്വാഗതം ചെയ്യാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താന്‍ ഗര്‍ഭിണിയാണെന്ന റിപ്പോര്‍ട്ടുകളോട് താരം ഇതുവരേയും പ്രതികരിച്ചിട്ടില്ലെങ്കിലും ഉടനെ തന്നെ താരം ഈ വിവരം ആരാധകരുമായി പങ്കുവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഗര്‍ഭിണി ആയെന്ന് സ്ഥിരീകരിച്ചതോടെ താന്‍ നേരത്തെ കരാറിലെത്തിയ സിനിമകള്‍ വേഗത്തില്‍ തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് കാജലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിന്റെ ഭാഗമായി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ആചാര്യ, ഗോസ്റ്റ് എന്നിവയുടെ അണിയറ പ്രവര്‍ത്തകരോട് തന്റെ ഭാഗങ്ങള്‍ വേഗം തന്നെ പൂര്‍ത്തിയാക്കാന്‍ കാജല്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം വാര്‍ത്ത സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. മുമ്പും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും പിന്നീട് അത് തെറ്റാണെന്ന് താരങ്ങള്‍ വ്യക്തമാക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. അത്തരത്തിലൊരു വ്യാജ പ്രചരണമാണോ ഇതെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. താരത്തിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
വാര്‍ത്ത അറിഞ്ഞതോടെ ആരാധകരും സന്തോഷത്തിലാണ്. തങ്ങളുടെ പ്രിയ നടി തന്റെ ജീവിതത്തിലെ മറ്റൊരു അധ്യായത്തിലേക്ക് കടക്കുകയാണെന്ന് അറിഞ്ഞ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ആശംസകളുമായി എത്തുകയാണ്. എന്നാല്‍ പല ഗോസിപ്പുകളേയും പോലെ തന്നെ ഇതും അസത്യമായിരിക്കുമോ എന്ന സംശയവും ചില ആരാധകര്‍ പങ്കുവെക്കുന്നുണ്ട്. എന്തായാലും താരവും പങ്കാളിയും ഉടനെ തന്നെ വാര്‍ത്തകള്‍ക്ക് പിന്നിലെ വസ്തുത എന്താണെന്ന് അറിയിച്ചു കൊണ്ട് രംഗത്ത് എത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
2020 ഒക്ടോബര്‍ മുപ്പതിനായിരുന്നു ഗൗതം കിച്ച്ലുവും കാജല്‍ അഗര്‍വാളും വിവാഹിതരാകുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ വളരെ സ്വകാര്യമായ ചടങ്ങായിട്ടായിരുന്നു വിവാഹം നടത്തിത്. മുംബൈയില്‍ വച്ചായിരുന്നു വിവാഹം. ഇരുവരും ഏഴ് വര്‍ഷമായി അടുത്തറിയാവുന്നവരാണ്. മൂന്ന് വര്‍ഷത്തിലധികമായി പ്രണയത്തിലുമായിരുന്നു. ഇതിനിടെ കൊവിഡും ലോക്ക്ഡൗണും വന്നതോടെ ഇനിയും അകന്നിരിക്കാന്‍ വയ്യെന്ന് ചിന്തിക്കുകയും അതോടെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയുമായിരുന്നുവെന്ന് കാജല്‍ പറഞ്ഞിരുന്നു.
about kajal
