Malayalam
അത് വലിയ തെറ്റായൊന്നും ആരും കാണാറില്ല; ഇന്നത്തെ ദിവസം ഇങ്ങനെ പോട്ടെ നാളെ പറയാം എന്ന് പറഞ്ഞ ആളുകളുമുണ്ട് ; അധികം അന്യഭാഷ ചിത്രങ്ങൾ ചെയ്യാത്തത് ഇതുകൊണ്ട്; കാവ്യയുടെ പഴയ അഭിമുഖം !
അത് വലിയ തെറ്റായൊന്നും ആരും കാണാറില്ല; ഇന്നത്തെ ദിവസം ഇങ്ങനെ പോട്ടെ നാളെ പറയാം എന്ന് പറഞ്ഞ ആളുകളുമുണ്ട് ; അധികം അന്യഭാഷ ചിത്രങ്ങൾ ചെയ്യാത്തത് ഇതുകൊണ്ട്; കാവ്യയുടെ പഴയ അഭിമുഖം !
മലായാളികളുടെ പ്രിയങ്കരിയായ നായികയാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ താരം പിന്നീട് മലയാള സിനിമയുടെ മുഖമായി മാറുകയായിരുന്നു. ലാൽ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ് കാവ്യ മലയാളികളുടെ ഇടയിലേക്ക് എത്തുന്നത് .
ദിലീപിന്റെ നായികയായി ചുവട് വെച്ച കാവ്യ നടന്റെ ഭാഗ്യ നായികയായി സ്ക്രീനിൽ നിറഞ്ഞു നിന്ന കാലമുണ്ടായിരുന്നു. സിനിമയിൽ സജീവമായി നിൽക്കുമ്പോഴായിരുന്നു കാവ്യയുടെ വിവാഹം നടന്നത്. എന്നാൽ, പിന്നീട് ആ ബന്ധം വേർപിരിയുകയും തുടർന്ന് ദിലീപുമായുള്ള വിവാഹം നടക്കുകയും ചെയ്തു.
ഏറെ ചർച്ചയായ വിവാഹമായിരുന്നു ഇവരുടേത്. വിവാഹ ശേഷം സിനിമ വിട്ടെങ്കിലും കാവ്യയും ചിത്രങ്ങളും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത് കാവ്യ മാധവന്റെ പഴയ അഭിമുഖമാണ്. അന്യഭാഷ ചിത്രങ്ങളിൽ അധികം അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് നടി.
മഞ്ജു വാര്യർക്ക് ശേഷം മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിരുന്ന താരമായിരുന്നു കാവ്യ. മലയാളത്തിൽ മികച്ച അഭിനേത്രിയായി തിളങ്ങിയ താരം അന്യഭാഷ ചിത്രങ്ങളിൽ അധികം അഭിനയിച്ചിരുന്നില്ല. മേളിവുഡ് താരങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് അന്യഭാഷ സിനിമകളിൽ നിന്ന് ലഭിക്കുന്നത്. പല പ്രമുഖ നടിമാരും മലയാളം വിട്ട് അന്യഭാഷ ചിത്രങ്ങളിലേയ്ക്ക് ചേക്കേറാറുണ്ട്. എന്നാൽ കാവ്യ സജീവമായിരുന്നില്ല. നിരവധി ഓഫറുകൾ തേടി എത്തി എന്നും എന്നാൽ ഓഫറുകൾ സ്വീകരിച്ചില്ലെന്നും കാവ്യ പറയുന്നു.
കാവ്യാ പറഞ്ഞ വാക്കുകൾ ഇങ്ങനെ….”അന്യഭാഷയില്‍ നിന്നും നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും അത്ര കംഫര്‍ട്ടല്ല അക്കാര്യത്തില്‍. മലയാളത്തില്‍ എല്ലാം എനിക്ക് പരിചയമാണ്. അറിയാവുന്നവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാണ് ഇഷ്ടം. ഭാഷയും ആളുകളേയുമൊന്നും അറിയാതെ പോയി അഭിനയിക്കാന്‍ താല്പര്യമില്ല. കുറേ ആളുകള്‍ക്കിടയില്‍ ആരേയും അറിയാതെ നില്‍ക്കുന്നത് താല്പര്യമില്ലെന്നും” കാവ്യ പറയുന്നു.
‘കഥ പോലും അറിയാതെ ചെയ്ത സിനിമകളുണ്ട്. അത് വലിയ തെറ്റായൊന്നും ആരും കാണാറില്ല. ശീലാബതി ചെയ്യും മുന്‍പ് ശീലാബതിയെ അറിഞ്ഞിരിക്കണമെന്ന് ശരത് സാറിന് നിര്‍ബന്ധമുണ്ടായിരുന്നു. മുഴുവനായും കഥ മനസ്സിലാക്കി ചെയ്ത സിനിമയാണ്. സിനിമ തുടങ്ങിക്കഴിഞ്ഞ് എനിക്ക് കഥ അറിയില്ലട്ടോ എന്ന് പറഞ്ഞ സംഭവങ്ങളേറെയാണ്. കുഴപ്പമില്ല, ഇന്നത്തെ ദിവസം ഇങ്ങനെ പോട്ടെ നാളെ പറയാം എന്ന് പറഞ്ഞ ആളുകളുമുണ്ടെന്നും കാവ്യ അഭിമുഖത്തിൽ പറയുന്നു.
”യാത്ര പറച്ചിലുകൾ എന്നും വേദനാജനകമാണ്. അവസാന സീനാണെന്ന് മനസ്സിലായാൽ തന്നെ പോവാനുള്ള കാര്യങ്ങളും ചെയ്യും. ഷോട്ട് കഴിഞ്ഞ് എവിടെയാ വണ്ടിയെന്ന് ചോദിച്ച് നേരെ അങ്ങോട്ടേക്ക് പോവും. കാവ്യയുടെ വിക്കറ്റ് വീണു, പാക്കപ്പായി എന്ന് പറഞ്ഞ് എല്ലാവരും കൈയ്യടിക്കുന്നതിനായി കാത്തിരിക്കാറില്ല അതുപോലെ ആരോടും യാത്ര പറയാൻ നിൽക്കാതെ പെട്ടെന്ന് അവിടെ നിന്ന് പെട്ടെന്ന് പോവുമെന്നും കാവ്യ പറയുന്നു.
about kavya madhavan
