മലയാള സിനിമാ പ്രേമികൾ ഏറെ ബഹുമാനത്തോടെ കാണുന്ന വ്യക്തിയാണ് നടൻ സലിം കുമാർ. സിനിമകളിലെ അഭിനയത്തിനൊപ്പം ഒരു വ്യക്തി എന്ന നിലയിലും സലിം കുമാറിന് മലയാളികൾ ഏറെ പ്രാധാന്യം കൊടുക്കാറുണ്ട്. രാഷ്ട്രീയ സാമൂഹിക കാര്യങ്ങളിലെ താരത്തിന്റെ ഇടപെടലുകളെ വളരെ ഗൗരവപൂർവമാണ് മലയാളികൾ വീക്ഷിക്കുന്നത്.
അതേസമയം , സജീവ രാഷ്ട്രീയത്തിലേക്ക് ഒരിക്കലും ഇല്ലെന്ന് വ്യക്തമാക്കുകയാണ് സലിം കുമാര്‍. സിനിമയില്‍ എത്തിയതിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തില്‍ ഒരു പ്രമുഖ ന്യൂസിന് നല്കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
തനിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വേണമെങ്കില്‍ മത്സരിക്കാമായിരുന്നു. പക്ഷേ താല്‍പ്പര്യമില്ല. സലിം കുമാര്‍ എന്ന നടന് എം.എല്‍.എയാവേണ്ട ഒരാവശ്യവും തല്ക്കാലം കേരളത്തിന് ഇല്ലെന്നും സലിം കുമാര്‍ പറഞ്ഞു.
1996 ല്‍ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന സിദ്ധീഖ് ഷമീര്‍ സംവിധാനം ചെയ്ത ചിത്രത്തിലായിരുന്നു സലി കുമാര്‍ ആദ്യമായി അഭിയനയിച്ചത്. 3 തമിഴ് സിനിമകളും ഒരു ഒഡിയ സിനിമയും ഉള്‍പ്പെടെ മൂന്നുറോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. കംപാര്‍ട്മെന്റ്, കറുത്ത ജൂതന്, ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്നീ സിനിമകള്‍ സലിംകുമാര്‍ സംവിധാനം ചെയ്തിട്ടുണ്ട്. ദേശീയ- സംസ്ഥാന പുരസ്ക്കാരങ്ങള്‍ സലിംകുമാറിനെ തേടിയെത്തിയിരുന്നു.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...