Malayalam
പാര്‍വ്വതിക്ക് പറ്റിയ നായകനായിരുന്നില്ല ഞാന്‍, ആദ്യമായി അഭിനയിക്കാന്‍ എത്തിയപ്പോള്‍ പാര്‍വ്വതിയെ പോലെ വലിയ ഒരു നടി തന്ന പിന്തുണ ; വൈറലായി റിസബാവ അന്ന് പറഞ്ഞ വാക്കുകൾ !
പാര്‍വ്വതിക്ക് പറ്റിയ നായകനായിരുന്നില്ല ഞാന്‍, ആദ്യമായി അഭിനയിക്കാന്‍ എത്തിയപ്പോള്‍ പാര്‍വ്വതിയെ പോലെ വലിയ ഒരു നടി തന്ന പിന്തുണ ; വൈറലായി റിസബാവ അന്ന് പറഞ്ഞ വാക്കുകൾ !
മലയാളത്തിൽ സുമുഖനായ വില്ലനായിരുന്നു റിസാ ബാവ. വില്ലനായും സഹനടനായുമാണ് റിസബാവ മലയാളത്തില്‍ കൂടുതല്‍ തിളങ്ങിയത്. ഇന്‍ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായി പകരം വെക്കാനാകാത്ത കഥാപാത്രമായിരുന്നു. ആ കഥാപാത്രത്തിലൂടെ റിസാ ബാവ ശ്രദ്ധിക്കപ്പെട്ടതോടെ നടനെ തേടി ഇത്തരം കഥാപാത്രങ്ങള്‍ കൂടുതലായി വന്നു.
അതേസമയം ജോണ്‍ ഹൊനായിക്ക് മുന്‍പ് നായകസമാനമായ റോളിലാണ് റിസബാവ എത്തിയത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഡോ പശുപതി എന്ന ചിത്രത്തിലൂടെയായിരുന്നു റിസബാവയുടെ സിനിമ അരങ്ങേറ്റം. ഇന്നസെന്റ് പ്രധാന വേഷത്തില്‍ എത്തിയ സിനിമയില്‍ പാര്‍വ്വതിയുടെ നായകനായാണ് റിസബാവ എത്തിയത്. 1990ലായിരുന്നു ഡോ പശുപതി പുറത്തിറങ്ങിയത്. സിനിമയില്‍ റിസബാവ-പാര്‍വ്വതി ഓണ്‍സ്ക്രീന്‍ കെമിസ്ട്രി ഏറെ ചർച്ചയായിരുന്നു.
അതേസമയം മുന്‍പ് ഒരഭിമുഖത്തില്‍ പാര്‍വ്വതിയെ കുറിച്ച റിസബാവ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും വൈറലാവുന്നത്. ഡോ പശുപതി സിനിമയുടെ സമയത്ത് തുടക്കകാരനായ തനിക്ക് പാര്‍വ്വതി നല്കിയ പിന്തുണയെ കുറിച്ചാണ് റിസബാവ മനസുതുറന്നത്. ആദ്യമായി അഭിനയിക്കാന്‍ എത്തിയപ്പോള്‍ പാര്‍വ്വതിയെ പോലെ വലിയ ഒരു നടി എനിക്ക് നല്കിയ പിന്തുണ വളരെ വലുതാണ് എന്ന് റിസബാവ പറയുന്നു.
അത്രയ്ക്കും സിംപിളായ നടിയാണ് പാര്‍വ്വതി. സിനിമയുടെ റിലീസിന് മുന്‍പ് ദൂരദര്‍ശനില്‍ ചിത്രഗീതം നടക്കുമ്പോള്‍ ഡോക്ടര്‍ പശുപതിയിലെ പാട്ട് സീന്‍ കാണിച്ചു. പാര്‍വ്വതിക്കൊപ്പം വന്ന പുതിയ നായകന് കലക്കുമെന്നായിരുന്നു പല ചെറുപ്പക്കാരും അന്ന് പറഞ്ഞത്. അത് ഞാന്‍ കേള്‍ക്കാനിടയായപ്പോള്‍ വല്ലാത്ത ടെന്‍ഷനായി. എന്റെ ജീവിതത്തില്‍ അത്രയേറെ പ്രിയപ്പെട്ട സിനിമയാണ് ഡോക്ടര്‍ പശുപതി, റിസബാവ പറയുന്നു.
പാര്‍വ്വതിക്ക് പറ്റിയ ഒരു നായകനായിരുന്നില്ല താനെങ്കിലും ഒരുപാട് സ്നേഹത്തോടെയാണ് പാര്‍വ്വതി എന്നോട് പെരുമാറിയത്. അത് പോലെ മറ്റൊരു നടിയും എന്നോട് പെരുമാറിയിട്ടില്ല, അഭിമുഖത്തില്‍ റിസബാവ പറഞ്ഞു. ഡോ പശുപതിക്ക് മുന്‍പ് വിഷുപക്ഷി എന്ന ചിത്രത്തില്‍ റിസബാവ അഭിനയിച്ചിരുന്നു. എന്നാല്‍ ആദ്യമായി അഭിനയിച്ച സിനിമ റിലീസ് ചെയ്തില്ല. തുടര്‍ന്ന് എത്തിയ ഡോ പശുപതി റിസബാവയുടെ ആദ്യ ചിത്രമായി മാറുകയായിരുന്നു. രഞ്ജി പണിക്കറിന്റെ തിരക്കഥയില്‍ ഷാജി കൈലാസാണ് ഡോ പശുപതി സംവിധാനം ചെയ്തത്.
about riza bawa
