Connect with us

ലച്ചുവിന്റെ ഇപ്പോഴത്തെ അവസ്ഥ കാണാനാകാതെ ആരാധകർ! ചങ്ക് തകർന്നു പോകും, അമ്മ പോയതിനു ശേഷം……

Malayalam

ലച്ചുവിന്റെ ഇപ്പോഴത്തെ അവസ്ഥ കാണാനാകാതെ ആരാധകർ! ചങ്ക് തകർന്നു പോകും, അമ്മ പോയതിനു ശേഷം……

ലച്ചുവിന്റെ ഇപ്പോഴത്തെ അവസ്ഥ കാണാനാകാതെ ആരാധകർ! ചങ്ക് തകർന്നു പോകും, അമ്മ പോയതിനു ശേഷം……

ആരാധകരുടെ പ്രിയങ്കരിയായ ലച്ചു ഇന്ന് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദനയിലൂടെയാണ് കടന്ന് പോകുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ജൂഹിയുടെ അമ്മ വാഹനാപകടത്തിൽ മരണപ്പെട്ടത്.

ഭാഗ്യലക്ഷ്മിയും മകനും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ പിന്നാലെ വന്ന ലോറി ഇടിച്ചുള്ള അപടകമാണ് മരണകാരണമായത്. പരിക്കുകളോടെ ജൂഹിയുടെ സഹോദരന്‍ ചിരാഗ് ആശുപത്രിയിൽ കഴിയുകയാണ്.

സംസ്കാര ചടങ്ങുകൾക്കായി ഭാഗ്യലക്ഷ്മിയുടെ മൃതദേഹം സൺറൈസ് ആശുപത്രി മോർച്ചറിയിൽ നിന്ന് ആംബുലൻസിൽ ചോറ്റാനിക്കരയിലെ വീട്ടിലേക്ക് എത്തിച്ചപ്പോള്‍ വികാരഭരിതരായി ജൂഹിയും ബന്ധുക്കളും കരച്ചിലടക്കാനാകാതെ വിങ്ങിപ്പൊട്ടുകയായിരുന്നു. കണ്ടുനിന്നവർക്കും കണ്ണീരടക്കാനായില്ല.

മൃതദേഹം കൊണ്ടുവന്നപ്പോള്‍ വികാരഭരിതമായ രംഗങ്ങള്‍ക്കാണ് അവിടെ കൂടി നിന്നവർ സാക്ഷ്യം വഹിച്ചത്. അമ്മയുടെ ചലനമറ്റ ശരീരം മുന്നിൽ കണ്ടതോടെ നിയന്ത്രണം വിട്ട് അലറിക്കരയുകയായിരുന്നു ജൂഹി. ഇത് കണ്ട് സഹിക്കാനാവാതെ കൂടി നിന്ന ബന്ധുക്കളും അയൽക്കാരും അലമുറയിട്ടു കരഞ്ഞു. മൃതദേഹം വീട്ടുമുറ്റത്തു പന്തലിനുള്ളിൽ കിടത്തിയതോടെ ജൂഹിയെ ബന്ധുക്കള്‍ വട്ടം പിടിച്ചു. തന്നെ പിടിച്ചവരോട് വിടൂ എന്ന് പറഞ്ഞുകൊണ്ട് ജൂഹി കരഞ്ഞുകലങ്ങിയ കണ്ണുകളുമായി അമ്മയുടെ മൃതദേഹത്തിന് അടുത്തേക്ക് വരികയായിരുന്നു. ഇതോടെ കണ്ടുനിന്നവരും കണ്ണീരടക്കാൻ പണിപ്പെട്ടു. അമ്മയുടെ മുഖത്ത് കെട്ടിപിടിച്ച് തലയിൽ തടവിക്കൊണ്ട് കരയുകയായിരുന്നു ജൂഹി.

അച്ഛന് പിന്നാലെ അമ്മയും യാത്രയായത് ജൂഹിയ്ക്ക് താങ്ങനായില്ല . അച്ഛന്റെ മരണത്തിന്റെ വേദനയിൽ നിന്ന് തിരികെയെത്താൻ ജൂഹി കുറെ സമയം എടുത്തിരുന്നു. അതിന് പിന്നാലെയാണ് അമ്മയെ നഷ്ടപെട്ടത്

ജൂഹിയെ അമ്മ വിട്ട് പോയി രണ്ട് ദിവസം പിന്നിടുമ്പോൾ ജൂഹിയുടെ അവസ്ഥ ഇപ്പോൾ എന്തായിക്കാണുമെന്നാണ് ആരാധകർ ചോദിക്കുന്നത്. ആഹാരവും വെള്ളവുമില്ലാതെ അമ്മയെ ഓർത്ത് കഴിയുകയാണ് ജൂഹി. താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ആർക്കും കണ്ടുനിൽക്കാനാവില്ല. ജൂഹിയ്ക്ക് എല്ലാമെല്ലായിരുന്നു അമ്മ. ആ അമ്മയാണ് ജൂഹിയെ തനിച്ചാക്കി പോയിരിക്കുന്നത്. പതിയെ പതിയെ ജൂഹി യഥാർത്ഥ ജീവിതത്തിലേക്ക് തിരികെയെത്തണമെന്നാണ് ആരാധകരുടെ പ്രാർത്ഥന. ദൈവം അതിനുള്ള കരുത്ത് ജൂഹിയ്ക്ക് നൽകട്ടേ…

ഉപ്പും മുളകും’ പരമ്പരയിൽ ജൂഹിയുടെ അമ്മയായി അഭിനയിച്ച നിഷ സാരംഗ് ജൂഹിയെ ആശ്വസിപ്പിക്കാൻ എത്തിയിരുന്നു. ഭാഗ്യലക്ഷ്മിയെക്കുറിച്ചുള്ള തന്റെ ഓർമകൾ പങ്കുവെച്ച് എത്തിയ നിഷ സാരംഗ് ന്റെ വാക്കുകൾ പ്രേക്ഷകരെ ഒന്നടങ്കം വീണ്ടും സങ്കടത്തിലാഴ്ത്തുകയാണ്

ഒരു പാവമായിരുന്നു ജൂഹിയുടെ അമ്മ. പരാതികളോ പരിഭവങ്ങളോ ഇല്ലാത്ത, സ്നേഹമുള്ള ആൾ…മക്കളെക്കുറിച്ച് വലിയ പ്രതീക്ഷകളായിരുന്നു. ജൂഹി ചെറുതായിരിക്കെ അച്ഛൻ മരിച്ചിരുന്നു. ഗുഡിയാ എന്നാണ് ജൂഹിയെ അമ്മ വിളിക്കുന്നത്. ‘ഉപ്പും മുളകും’ ലൊക്കേഷനിൽ എപ്പോഴും ഉണ്ടാകും. എന്നോ‍ട് ഒരുപാട് സംസാരിക്കുമായിരുന്നു. എല്ലാ കാര്യങ്ങളും പറയും. ഒരുപാട് സ്വപ്നങ്ങളുള്ള ആളായിരുന്നു. മകനെക്കുറിച്ച് എപ്പോഴും പറയും. അവൻ എൻജിനീയറിങ്ങിന് പഠിക്കുകയായിരുന്നു. അവന് പഠിത്തം കഴിഞ്ഞ് നല്ല ഒരു ജോലി കിട്ടണം അതാണ് നിഷാമ്മേ എന്റെ ഏറ്റവും വലിയ സ്വപ്നം എന്നു പറയുമായിരുന്നു. എന്നെ നിഷാമ്മേ എന്നാണ് വിളിച്ചിരുന്നത്. അപ്രതീക്ഷിതമാണ് ഈ മരണം. കേട്ടത് വിശ്വസിക്കുവാനായിട്ടില്ല ഇപ്പോഴുമെന്നാണ് നിഷ പറയുന്നത്

മരിക്കുന്നതിന് നാല് ദിവസം മുൻപാണ് ഭാഗ്യലക്ഷ്മിയെ അവസാനമായി കണ്ടത്. ഒരു ചാനൽ പരിപാടിയുടെ ഷൂട്ടിൽ എനിക്കൊപ്പം ജൂഹിയുമുണ്ടായിരുന്നു. ഭാഗ്യലക്ഷ്മിയെ കണ്ടപ്പോൾ എനിക്കും വലിയ സന്തോഷമായി. വിശേഷങ്ങൾ പറഞ്ഞു, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു…

‘ഉപ്പും മുളകും’ കാലത്ത് ഞങ്ങൾ ഒന്നിച്ച് ഷൂട്ടിങ്ങിനുള്ള സമയത്ത് എന്റെ ബാഗ് സൂക്ഷിക്കുന്നത് ഭാഗ്യലക്ഷ്മിയാണ്. അവസാനം കണ്ടപ്പോഴും എന്റെ കയ്യിൽ നിന്നു ബാഗ് വാങ്ങി സൂക്ഷിച്ചു പിടിച്ചു. തിരിച്ചു തരാൻ നേരം ഒപ്പമുണ്ടായിരുന്ന പാറുക്കുട്ടിയുടെ അമ്മ ഗംഗയോട്, ‘എവിടെപ്പോയാലും നിഷാമ്മേടെ ബാഗ് ഞാനാ പിടിക്കണേ… അതൊരു ശീലമാ…അല്ലേ നിഷാമ്മേ…’’ എന്നു പറയുകയും ചെയ്തു. നിഷാമ്മേ എന്ന ആ വിളിയിൽ നിറയെ സ്നേഹമായിരുന്നു. അതൊന്നും എന്റെ മനസ്സിൽ നിന്നു പോകുന്നേയില്ല. ഇപ്പോൾ പറയുമ്പോഴും എന്റെ ശരീരം വിറയ്ക്കുകയാണ്. എനിക്കിനി ആ വിളി കേൾക്കാനാകില്ലല്ലോ…

ഞാൻ ഉറങ്ങിയിട്ട് രണ്ടു ദിവസമായി. ഇന്നലെയും മിനിഞ്ഞാന്നുമൊന്നും എനിക്കുറങ്ങാനേ പറ്റിയിട്ടില്ല. കണ്ണടയ്ക്കുമ്പോള്‍ ആ രംഗങ്ങളാണ് മനസ്സിലെന്നാണ് നിഷ പറയുന്നത് . ഭാഗ്യലക്ഷ്മിയെ അവസാനമായി ഒരു നോക്കു കാണാൻ ചെന്നപ്പോൾ ജൂഹി എന്നെ നോക്കിയ ഒരു നോട്ടമുണ്ട്….എന്റെ നെഞ്ച് പിടഞ്ഞു പോയി. ‘എന്നെക്കാൾ ജൂഹിക്ക് നിഷാമ്മേനെയാണ് ഇഷ്ടം’ എന്ന് ഭാഗ്യലക്ഷ്മി എപ്പോഴും പറയുമായിരുന്നു. അതൊക്കെ അപ്പോൾ എന്റെ മനസ്സിൽ വന്നു.

തിരിച്ച് വന്ന ശേഷവും ഞാനതിന്റെ ഞെട്ടലിലായിരുന്നു. ‘എന്തിനാ ആലോചിച്ചിരിക്കുന്നേ. അമ്മ ഉറങ്ങ്…’ എന്ന് മക്കൾ പറഞ്ഞെങ്കിലും എനിക്ക് ഉറങ്ങാൻ പറ്റുന്നുണ്ടായിരുന്നില്ല. രണ്ട് ദിവസമായി ഞാൻ ഉറങ്ങിയിട്ട്…ഒരു വല്ലാത്ത മരണമായിപ്പോയെന്നും നിഷ പറയുന്നു

More in Malayalam

Trending

Recent

To Top