പാലാ ബിഷപ്പിന്റെ വിവാദമായ നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തെ പിന്തുണച്ച ജോസ് കെ മാണിയെ വിമര്‍ശിച്ച് നടന് ഹരീഷ് പേരടി. ജോസ് കെ മാണിയെ പിണറായി വിളിച്ച് വരുത്തി ചൂരലിന് അടികൊടുക്കണമെന്നാണ് ഹരീഷ് തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചത്.
ബിഷപ്പ് ഉയര്‍ത്തിയത് സാമൂഹ്യതിന്മയ്ക്കെരായ ജാഗ്രതയാണെന്നാണ് ജോസ് കെ മാണി പറഞ്ഞത്. ‘ജോസിനെ വിളിച്ച് വരുത്തി പിണറായി ചന്തിക്ക് ഒരു നുള്ളോ, ചൂരലുകൊണ്ട് ഒരു അടിയോ കൊടുക്കണം എന്നാണ് ഞാന്‍ വിചാരിക്കുന്നത്’ എന്നാണ് വാര്‍ത്ത പങ്കുവെച്ച് ഹരീഷ് പേരടി കുറിച്ചത്.
ജോസ് കെ മാണി പറഞ്ഞത്: ”മയക്കുമരുന്ന് എന്ന സാമൂഹ്യവിപത്ത് ചൂണ്ടിക്കാട്ടുകയും അതിനെതിരെ ജാഗ്രതാ നിര്‍ദേശം നല്‍കുകയുമാണ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ചെയ്തത്. സാമൂഹ്യതിന്മകള്ക്ക് എതിരെ വിശ്വാസികളെയും പൊതുസമൂഹത്തെയും ബോധവല്‍ക്കരിക്കാനുള്ള ഉത്തരവാദിത്വം എക്കാലവും സഭാനേതൃത്വം നിര്‍വഹിച്ചിട്ടുണ്ട്. സ്ത്രീധനം, ജാതിവിവേചനം തുടങ്ങിയ ദുരാചാരങ്ങള്‍ക്ക് എതിരായി രൂപപ്പെട്ട ചെറുത്തുനില്‍പ്പ് ലഹരിമാഫിയകള്‍ക്ക് എതിരെയും രൂപപ്പെടണം.
പിതാവിന്റെ വാക്കുകള്‍ വളച്ചൊടിച്ച് ഉപയോഗിക്കുന്നത് സമൂഹത്തിന്റെ പൊതുവായ താല്പര്യങ്ങള്ക്ക് വിപരീതമാണ്. മയക്കുമരുന്ന് കേരളീയ സമൂഹത്തിന്റെ ഏറ്റവും വലിയ ഭീഷണി എന്നതില്‍ തര്‍ക്കമില്ല.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....