Connect with us

എന്‌റെ ഒരു നെഗറ്റീവ് ഉണ്ട്. മുന്‍കോപം; എന്നാല്‍ ജയറാമും ഞാനും തമ്മില്‍ പിരിയാന്‍ കാരണം ഇതല്ല; ആരൊക്കെയോ അതിന് പിന്നില്‍ കളിച്ചിട്ടുണ്ട് ;ജയറാമുമായിട്ടുള്ള വർഷങ്ങളായുള്ള പിണക്കത്തെക്കുറിച്ച് രാജസേനന്‍!

Malayalam

എന്‌റെ ഒരു നെഗറ്റീവ് ഉണ്ട്. മുന്‍കോപം; എന്നാല്‍ ജയറാമും ഞാനും തമ്മില്‍ പിരിയാന്‍ കാരണം ഇതല്ല; ആരൊക്കെയോ അതിന് പിന്നില്‍ കളിച്ചിട്ടുണ്ട് ;ജയറാമുമായിട്ടുള്ള വർഷങ്ങളായുള്ള പിണക്കത്തെക്കുറിച്ച് രാജസേനന്‍!

എന്‌റെ ഒരു നെഗറ്റീവ് ഉണ്ട്. മുന്‍കോപം; എന്നാല്‍ ജയറാമും ഞാനും തമ്മില്‍ പിരിയാന്‍ കാരണം ഇതല്ല; ആരൊക്കെയോ അതിന് പിന്നില്‍ കളിച്ചിട്ടുണ്ട് ;ജയറാമുമായിട്ടുള്ള വർഷങ്ങളായുള്ള പിണക്കത്തെക്കുറിച്ച് രാജസേനന്‍!

മലയാളികൾ ഇന്നും ഓർത്തുവെക്കുന്ന ഒകൂട്ടുകെട്ടാണ് ജയറാം രാജസേനന്‍ കൂട്ടുകെട്ട് . ഇരുവരും ഒന്നിച്ച നിരവധി സിനിമകള്‍ തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ജയറാമിനെ നായകനാക്കിയാണ് രാജസേനന്‍ തന്‌റെ കരിയറില്‍ കൂടുതല്‍ സിനിമകളും എടുത്തത്. കുടുംബപശ്ചാത്തലത്തിലുളള കഥ പറഞ്ഞ ഇവരുടെ സിനിമകളെല്ലാം തന്നെ തിയ്യേറ്ററുകൾ ഇളക്കിമറിയിച്ചവയാണ്.

ജയറാമിനെ നായകനാക്കി രാജസേനന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ കടിഞ്ഞൂല്‍ കല്യാണമാണ് . തുടര്‍ന്ന് പത്തിലധികം സിനിമകള്‍ ഈ കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങി. അവയെല്ലാം തന്നെ മലയാളികളക്ക് മറക്കാനാകാത്ത ദൃശ്യാനുഭവമാണ് സമ്മാനിച്ചതും.

അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും പിന്നീട് വര്‍ഷങ്ങളോളം മിണ്ടാതെയായി എന്ന നിരാശപ്പെടുത്തുന്ന വാർത്തയും മലയാളികൾക്ക് കേൾക്കേണ്ടി വന്നിരുന്നു. ജയറാമുമായി പിരിഞ്ഞതിന് അങ്ങനെ പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇല്ലാ എന്നാണ് രാജസേനൻ ഈ പ്രശ്‍നത്തിന് പ്രതികരണമെന്നോണം പറഞ്ഞിരുന്നത്. 2006ല്‍ മധുചന്ദ്രലേഖ, കനകസിംഹാസനം തുടങ്ങിയ സിനിമകളാണ് ഈ കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയത്.

അതേസമയം മധുചന്ദ്രലേഖ എന്ന സിനിമ സുരേഷ് ഗോപി ഇടപെട്ടതുകൊണ്ടാണ് സംഭവിച്ചത് എന്ന് പറയുകയാണ് രാജസേനന്‍. ഒരു യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ മനസുതുറന്നത്. ഏഴ് വര്‍ഷത്തിന് മേലെയായി താനും ജയറാമും ഫോണ്‍ വിളിക്കുകയോ നേരില്‍ സംസാരിക്കുകയോ ചെയ്തിട്ടെന്ന് രാജസേനന്‍ പറയുന്നു. ഇടയ്ക്ക് സുരേഷ് ഗോപി ഒന്ന് കോംപ്രമെെസ് ചെയ്യിപ്പിച്ചതിന്‌റെ പേരിലാണ് മധുചന്ദ്രലേഖ എന്ന സിനിമ ഉണ്ടായത്.

അന്നൊരു പിണക്കമുണ്ടായിരുന്നു. അത് സുരേഷ് ഗോപി ഇടപെട്ടാണ് പരിഹരിച്ചത്. കൂടെ കൂടെ പിണക്കം ഉണ്ടാവും. പക്ഷേ പിണങ്ങിയതൊന്നും കാരണങ്ങളുണ്ടായിട്ടല്ല. ഒരു കാരണവുമില്ലാതെ പിണങ്ങുന്ന രണ്ട് പേരായിരുന്നു ഞങ്ങള്‍. അത് എന്റെ പ്രശ്‌നമാണോ ജയറാമിന്‌റെ പ്രശ്‌നമാണോ എന്ന് പൂര്‍ണമായിട്ടും പറയാനും അറിയില്ല. കാരണം ജയറാമിനെ കുറ്റപ്പെടുത്താന്‍ പറ്റില്ല, രാജസേനന്‍ പറയുന്നു.

കാരണം എന്‌റെ ഒരു നെഗറ്റീവ് ഉണ്ട്. മുന്‍കോപം, അത് വലിയ ഫേമസാണ്. എന്നെ അറിയാവുന്നവര്‍ക്കൊക്കെ അറിയാം. പെട്ടെന്ന് അങ്ങ് കേറി പ്രതികരിക്കും. പക്ഷേ മുന്‍കോപം ഇഷ്ടപ്പെടുന്ന ചില ആള്‍ക്കാര് ഉണ്ട്. അത് ആ പ്രതികരണത്തോടെ തീരും എന്നതാണ് മുന്‍കോപികളുടെ പ്രത്യേകത. പക്ഷേ മുന്‍കോപം ചില സമയത്ത് നെഗറ്റീവായിട്ട് വരാറുണ്ട്. എന്നാല്‍ ജയറാമും ഞാനും തമ്മില്‍ പിരിയാന്‍ കാരണം ഇതല്ല. വേറെ എന്തോ ആണ്.

ആരൊക്കെയോ അതിന് പിന്നില്‍ കളിച്ചിട്ടുണ്ടെന്ന് സംശയമുണ്ട് എന്നും രാജസേനന്‍ പറഞ്ഞു. എന്നെ അങ്ങനെ സ്‌ക്രൂ വെക്കാന്‍ പറ്റത്തില്ല. ഞാന്‍ അതൊക്കെ എടുത്തു കളയുന്ന ആളാണ്. പക്ഷേ ജയറാമില് ആ സ്‌ക്രൂവൊക്കെ എളുപ്പം വര്‍ക്കൗട്ടാകും. കാരണം എന്നേക്കാള്‍ ലോലഹൃദയനും പാവവുമാണ് ജയറാം. അതുകൊണ്ടായിരിക്കാം ജയറാമിനെ ഒരാള്‍ക്ക് പറഞ്ഞ് മാറ്റാനും തിരുത്താനുമൊക്കെ എളുപ്പം. എന്തായാലും ആ ബന്ധം പാടെ ഇല്ലാതായി. സങ്കടം ഉണ്ട്. ഓര്‍ക്കുമ്പോ വിഷമവുമുണ്ട്. ജയറാമുമായിട്ട് എന്താണ് പ്രശ്‌നം, ഉടനെ സിനിമയില്ലെ എന്നൊക്കെ കേള്‍ക്കുമ്പോള്‍ ചെറിയൊരു വിഷമമുണ്ട്‌, അഭിമുഖത്തില്‍ രാജസേനന്‍ വ്യക്തമാക്കി.

about jayaram

Continue Reading
You may also like...

More in Malayalam

Trending

Recent

To Top