കണ്ണ് തുറക്ക് അമ്മാ..എന്നെ ഒറ്റക്കാക്കി എന്തിന് പോയീ…..അമ്മയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ വാവിട്ട് നിലവിളിച്ച് ലച്ചു; നെഞ്ച് തകരുന്ന ദൃശ്യങ്ങളിലേക്ക്…
സീരിയല്‍ താരം ജൂഹി രുസ്തഗിയുടെ അമ്മ ഭാഗ്യലക്ഷ്മി കഴിഞ്ഞ ദിവസമാണ് വാഹനാപകടത്തില്‍ മരണപ്പെട്ടത്. കഴിഞ്ഞ ദിവസം സീപോർട്ട് എയർപോർട്ട് റോഡിൽ എച്ച്പിസിഎല്ലിന് മുന്നിൽ വച്ചായിരുന്നു അപകടം നടന്നത്.
ഭാഗ്യലക്ഷ്മിയും മകനും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ പിന്നാലെ വന്ന ലോറി ഇടിക്കുക ആയിരുന്നു. സ്ക്കൂട്ടറിൽനിന്നു തെറിച്ചു വീണ ഭാഗ്യലക്ഷ്മി തൽക്ഷണം മരിക്കുകയായിരുന്നു. പരിക്കുകളോടെ ജൂഹിയുടെ സഹോദരന് ചിരാഗ് ആശുപത്രിയിലാണ്. ഇപ്പോഴിതാ ഭാഗ്യലക്ഷ്മിയുടെ മൃതദേഹം വീട്ടിലെത്തിച്ചിരിക്കുകയാണ്. വളരെ നിർവികാരമായ ഒരു കാഴ്ചയാണ് കാണാൻ സാധിക്കുക. അമ്മയുടെ മൃതദേഹം കണ്ടപാടെ അലറിവിളിച്ച് കരയുന്ന ജൂഹിയെ ആർക്കും തന്നെ നിയന്ത്രിക്കാനായില്ല. അമ്മയുടെ മൃതദ്ദേഹത്തിനരികെ അലമുറയിട്ട് കരഞ്ഞ് ജൂഹി എല്ലാവരേയും കണ്ണീരിലാഴ്ത്തുകയാണ്.
മൃതദേഹത്തോട് ചേർന്നിരുന്ന് ജൂഹി സങ്കടം സഹിക്കവയ്യാതെ കരഞ്ഞു കൊണ്ട് സംസാരിക്കുന്നുണ്ട്…കണ്ണ് തുറക്കൂ അമ്മാ….എന്നെ ഒറ്റക്കാക്കി എന്തിന് പോയീ. എന്നോക്കെ ചോദിക്കുന്നുണ്ട്. ഇത് കണ്ടു നിൽക്കാൻ കുടുബാംഗങ്ങൾക്കോ സുഹൃത്തുക്കൾക്കോ പോലും കഴിയുന്നില്ല. ആ ദൃശ്യങ്ങളിലേക്ക്…
