മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ഭാവന. ആദ്യ സിനിമയിൽ തന്നെ അഭിനയത്തിൽ മിന്നും പ്രകടനം കാഴ്ചവെച്ച ഭാവനയ്ക്ക് പിന്നീടങ്ങോട്ട് കൈനിറയെ സിനിമകളായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ഭാവനയുടെ പോസ്റ്റുകൾക്കും ഏറെ ആരാധകർ ഉണ്ട്.
ഇപ്പോഴിതാ, നടി ഭാവന പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സയനോരക്കും രമ്യ നമ്പീശനും ശില്‍പ ബാലനും മൃദുല മുരളിക്കൊപ്പവും ഡാന്‍സ് ചെയ്യുന്ന വീഡിയോയാണ് ഭാവന പങ്കുവെച്ചത്.
വെറും മുപ്പത് സെക്കന്റ് മാത്രമുള്ള വീഡിയോയില്‍ കഹി ആഗ് ലഗേ എന്ന പ്രശസ്ത ബോളിവുഡ് ഗാനത്തിനാണ് ഇവര്‍ ചുവടുവെക്കുന്നത്. #OurKindaNigth എന്ന ഹാഷ്ടാഗിനൊപ്പമാണ് അഞ്ച് പേരും വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഷഫ്‌ന നസീമിനെ മിസ് ചെയ്യുന്നുവെന്നും ഇവരെല്ലാം ക്യാപ്ഷനില്‍ പ്രത്യേകം എടുത്തുപറയുന്നുണ്ട്. ഷഫ്‌ന പതിവുപോലെ ഷൂട്ടിലാണെന്നാണ് മൃദുല പറഞ്ഞിരിക്കുന്നത്.
നിരവധി പേരാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടതും ഷെയര്‍ ചെയ്തിട്ടുള്ളതും . ഏറ്റവും പ്രിയപ്പട്ട സുഹൃത്തുക്കള്‍ക്കൊപ്പം കൂടിയാല്‍ തങ്ങളും ഇങ്ങനെയാണെന്ന് പറഞ്ഞുകൊണ്ടാണ് പലരും വീഡിയോ പങ്കുവെക്കുന്നത്. വീഡയോ കാണുമ്പോള്‍ എന്തുകൊണ്ടോ ഒരു പ്രത്യേക സന്തോഷം തോന്നുന്നുവെന്നും നിരവധി പേര്‍ അഭിപ്രായപ്പെടുന്നുണ്ട്.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...