Malayalam
എവിടെക്കാണുമ്പോഴും എല്ലാവരും ചോദിക്കുന്ന ആ ഒരൊറ്റ കാര്യം? എന്റെ ജീവിതത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം! മഞ്ജുവിന്റെ വെളിപ്പെടുത്തൽ വീണ്ടും വൈറൽ
എവിടെക്കാണുമ്പോഴും എല്ലാവരും ചോദിക്കുന്ന ആ ഒരൊറ്റ കാര്യം? എന്റെ ജീവിതത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം! മഞ്ജുവിന്റെ വെളിപ്പെടുത്തൽ വീണ്ടും വൈറൽ
മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ കഴിഞ്ഞ ദിവസമായിരുന്നു തന്റെ നാല്‍പത്തിമൂന്നാം ജന്മദിനം ആഘോഷിച്ചത്. ഇപ്പോഴും സോഷ്യല്‍ മീഡിയ പേജുകളില്‍ താരറാണിയ്ക്കുള്ള ആശംസാപ്രവാഹമാണ്. പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ട് ആരാധകരും സഹപ്രവർത്തകരും സുഹൃത്തുക്കളും എല്ലാം രംഗത്ത് എത്തിയിരുന്നു
സാക്ഷ്യമെന്ന സിനിമയിലൂടെയായിരുന്നു മഞ്ജു വാര്യര്‍ തുടക്കം കുറിച്ചത്. സല്ലാപത്തിലൂടെയായിരുന്നു മഞ്ജു വാര്യര്‍ നായികയായി അരങ്ങേറിയത്. ദിലീപായിരുന്നു നായകന്‍. നായികയായി അരങ്ങേറിയ ആദ്യ സിനിമയിലെ നായകനെ ജീവിതപങ്കാളിയാക്കിയെങ്കിലും ഇടയ്ക്ക് വെച്ച് ഇരുവരും വഴിപിരിയുകയായിരുന്നു. സിനിമയില്‍ നിന്നും മഞ്ജു വാര്യര്‍ മാറി നിന്നതിനെക്കുറിച്ചും പിന്നീട് ഹൗ ഓള്‍ഡ് ആര്‍യൂവിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയതിനെക്കുറിച്ചും എല്ലാവര്‍ക്കും അറിയാവുന്നതാണ്.
1998ലായിരുന്നു മഞ്ജു വാര്യര്‍ ഇടവേളയിലേക്ക് പോയത്. 14 വര്‍ഷത്തിന് ശേഷം തിരിച്ചുവരവ് നടത്തിയപ്പോള്‍ മഞ്ജു വാര്‍ത്താതാരമായി മാറുകയായിരുന്നു. താന്‍ ചെയ്ത കാര്യങ്ങള്‍ നല്ല രീതിയില്‍ ഉള്‍ക്കൊണ്ടതിന് പ്രേക്ഷകരോട് നന്ദിയുണ്ടെന്നും മഞ്ജു പറഞ്ഞിരുന്നു.
ഇപ്പോഴിതാ വീണ്ടും ദിലീപുമായുള്ള വിവാഹമോചനത്തെക്കുറിച്ച് തുറന്നുപറഞ്ഞുള്ള മഞ്ജു വാര്യരുടെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്.
മഞ്ജുവിന്റെ വാക്കുകളിലേക്ക് …
ചെയ്യുന്ന ജോലി ശരിക്കും ആസ്വദിക്കുന്നുണ്ട്. കാലത്തിന്റേതായ മാറ്റങ്ങള്‍ എന്നിലുമുണ്ടായിട്ടുണ്ട്, സിനിമയിലും ആ മാറ്റം പ്രകടമാണ്. അടിമുടി മാറി വേറൊരാളായതല്ല. അനുഭവങ്ങള്‍ വരുത്തിയ മാറ്റമാണ്. സാങ്കേതികമായി സിനിമയില്‍ ഒരുപാട് മാറ്റങ്ങളുണ്ടായിട്ടുണ്ട്. സെറ്റിലെ അന്തരീക്ഷത്തിന് വലിയ മാറ്റങ്ങളൊന്നുമില്ല. ലൊക്കേഷന്‍ കുടുംബം പോലെ തന്നെയാണ് അന്നും ഇന്നും തോന്നിയിട്ടുള്ളത്
മാറ്റിവെക്കലും മാറിപ്പോവുന്നതുമെല്ലാം സിനിമയില്‍ സ്വഭാവികമായ കാര്യമാണ്. പ്ലാന്‍ ചെയ്ത പ്രൊജക്ട് മാറിപ്പോവുന്നത് മുന്‍പും ഉണ്ടായിട്ടുണ്ട്. നിമിത്തം പോലെ അങ്ങനെ മാറി വരികയായിരുന്നു. ഇത് തന്നെയാണ് തിരിച്ചുവരവിന് പറ്റിയ സിനിമയെന്നാണ് എല്ലാവരും പറഞ്ഞത്. അത് തികച്ചും യാദൃശ്ചികമാണ്.
ജീവിതവുമായി സാമ്യമുണ്ടല്ലോ, അതെന്താണ് എന്നൊക്കെ ചിലര്‍ ചോദിച്ചിരുന്നു. എന്റെ ജീവിതത്തെക്കുറിച്ച് എല്ലാവര്‍ക്കും കൂടുതല്‍ അറിയുന്നതിനാല്‍ അങ്ങനെയൊരു ചോദ്യം വന്നതാണ്.അറിയപ്പെടാത്ത എത്രയോ പേരുടെ ജീവിതമായിരിക്കാം ആ സിനിമ. തന്നെത്തേടി വരുന്ന കഥാപാത്രങ്ങളെ സംവിധായകന്‍ പറയുന്നത് പോലെ അവതരിപ്പിക്കുകയാണ് ചെയ്യാറുള്ളതെന്നും മഞ്ജു പറയുന്നു
എവിടെക്കാണുമ്പോഴും തിരിച്ചുവരവിനെക്കുറിച്ചായിരുന്നു എല്ലാവരും ചോദിച്ചത്. അത് ശരിക്കും ആസ്വദിച്ചിരുന്നു. സിനിമയിലുണ്ടായിരുന്ന സമയത്തേക്കാള്‍ പതിന്മടങ്ങ് സ്‌നേഹമായിരുന്നു മാറിനിന്ന സമയത്ത് ലഭിച്ചത്. ആളുകള്‍ പറഞ്ഞത് കൊണ്ട് മാത്രമായി നടത്തിയ തിരിച്ചുവരവല്ല.
തന്നെത്തേടിയെത്തുന്ന കഥാപാത്രങ്ങള്‍ ആത്മാര്‍ത്ഥതയോടെ ചെയ്യാനാണ് ശ്രമിക്കാറുള്ളത്. വ്യത്യസ്തമായിട്ടുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ ശ്രമിക്കും. നെഗറ്റീവ് റോളായാലും കുഴപ്പമില്ല. ചെയ്യുന്നത് ഭംഗിയായി ചെയ്യും. കഥാപാത്രത്തെ അവതരിപ്പിക്കുന്ന രീതിയെക്കുറിച്ച് പ്രേക്ഷകര്‍ക്ക് അറിയാവുന്നതാണ്. കുടുംബം ചങ്ങലയാണ് എന്ന് പറഞ്ഞാല്‍ അതിനോടൊന്നും യോജിക്കാനാവില്ല.
സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്ന സമയത്തെ ജീവിതവും ശരിക്കും ആസ്വദിക്കുകയായിരുന്നു. നല്ല സുഹൃത്തുക്കളുടെ റോളിലായിരുന്നു ഭാവനയും സംയുക്തയും ഗീതുവുമെല്ലാം. ഒരു സുഹൃത്തിന് മറ്റൊരാളുടെ ജീവിതത്തില്‍ എന്ത് റോള്‍ ഉണ്ടാവുമോ അത് തന്നെയായിരുന്നു അവര്‍ക്കുള്ളത്. അത് എന്നുമുണ്ടാവുമെന്നും മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു.
ദിലീപിനെ വിവാഹം കഴിക്കാന്‍ താന്‍ ആഗ്രഹിക്കുന്ന വിവരം മഞ്ജു ഒരിക്കൽ വീട്ടില്‍ പറഞ്ഞിരുന്നു. ദിലീപുമായുള്ള ബന്ധത്തെ മഞ്ജുവിന്റെ വീട്ടുകാര്‍ ശക്തമായി എതിര്‍ക്കുകയായിരുന്നു. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പൊന്നും മഞ്ജു കാര്യമാക്കിയിരുന്നില്ല.
വീട്ടുകാര്‍ എതിര്‍ത്തപ്പോഴും ദിലീപ്-മഞ്ജു വാര്യര്‍ പ്രണയത്തിനു സിനിമ മേഖലയില്‍ നിന്നു ശക്തമായ പിന്തുണയുണ്ടായിരുന്നു. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയില്‍ മഞ്ജു അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് മലയാളികള്‍ ഏറെ ആഘോഷിച്ച താരവിവാഹം നടക്കുന്നത്. ബിജു മേനോന്‍, കലാഭവന്‍ മണി തുടങ്ങിയ നടന്‍മാര്‍ അന്ന് ദിലീപിന്റെയും മഞ്ജുവിന്റെയും വിവാഹം നടത്താന്‍ മുന്‍കൈ എടുക്കുകയായിരുന്നു. മഞ്ജുവിന്റെ മാതാപിതാക്കള്‍ ശക്തമായി ഇതിനെയെല്ലാം എതിര്‍ത്തിരുന്നത്രെ…
നിലവിൽ ഏറ്റവും കൂടുതൽ സ്റ്റാർ വാല്യൂ ഉള്ള മുൻനിര നടിയാണ് മഞ്ജു വാര്യർ. മരക്കാർ അറബിക്കടലിൻ്റെ സിംഹം എന്ന ബിഗ് ബജറ്റ് ചിത്രത്തിൽ നായികയാവുന്നത് മഞ്ജുവാണ്. ചിത്രീകരണം പൂർത്തിയാക്കിയെങ്കിലും കൊവിഡ് പ്രതിസന്ധിയിൽ സിനിമയുടെ റിലീസ് നീണ്ട് പോവുകയാണ്. ഈ വർഷം തിയറ്റർ തുറന്ന കുറഞ്ഞ കാലയളവിനുള്ളിൽ മഞ്ജു അഭിനയിച്ച രണ്ട് സിനിമകളായിരുന്നു റിലീസ് ചെയ്തത്. ഹൊറർ, ത്രില്ലർ ഗണത്തിലുള്ള ദി പ്രീസ്റ്റ്, ചതുർമുഖം, എന്നീ സിനിമകളായിരുന്നു അടുത്തിടെ ദിവസങ്ങളിൽ എത്തിയത്.
