Connect with us

ബിജെപി തരംഗം കേരളത്തിലും അടിച്ചുതുടങ്ങി.. ആ സൂചന പുറത്ത്; നമ്മൾ ജയിക്കും നമ്മൾ ഭരിക്കുമെന്ന് കൃഷ്ണകുമാർ

Malayalam

ബിജെപി തരംഗം കേരളത്തിലും അടിച്ചുതുടങ്ങി.. ആ സൂചന പുറത്ത്; നമ്മൾ ജയിക്കും നമ്മൾ ഭരിക്കുമെന്ന് കൃഷ്ണകുമാർ

ബിജെപി തരംഗം കേരളത്തിലും അടിച്ചുതുടങ്ങി.. ആ സൂചന പുറത്ത്; നമ്മൾ ജയിക്കും നമ്മൾ ഭരിക്കുമെന്ന് കൃഷ്ണകുമാർ

നടൻ കൃഷ്ണകുമാറിനെയും അദ്ദേഹത്തിൻ്റെയും കുടുംബത്തിൻ്റെയും രാഷ്ട്രീയ ചായിവ് അടുത്തിടെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ത​ദ്ദേശതെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ബിജെപി സ്ഥാനാർത്ഥികളുടെ പ്രചരണ വേദികളിൽ സജീവമായിരിക്കുകയാണ് കൃഷ്ണകുമാർ. നമ്മൾ ജയിക്കും നമ്മൾ ഭരിക്കും മെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ വ്യക്തമാക്കിയിരിക്കുന്നത്.

വേദികളിലെ ജനങ്ങളുടെ സഹകരണത്തിൽലും അഭൂത പൂർവമായ പ്രതികരണങ്ങളിൽ നിന്നും ഒന്നുറപ്പായി അഖിലേന്ത്യാ തലത്തിലെ ബിജെപി തരംഗം കേരളത്തിലും അടിച്ചുതുടങ്ങിയെന്നും ക്യഷ്ണകുമാർ പറയുന്നു. തിരുവനന്തപുരം വട്ടിയൂർകാവ് വാർഡ് ഓഫീസ് ഉത്ഘാടനവുമായി ബന്ധപ്പെട്ട ചടങ്ങിലാണ് നടൻ പങ്കെടുത്തത്. ബിജെപിയുടെ സംസ്ഥാന ട്രെഷറർ ജെ. ആർ പദ്മകുമാർ കൗൺസിലർമാരായ ഹരിശങ്കർ, ഗിരികുമാർ, സ്ഥാനാർഥി ശ്രീമതി അഖില അനീഷ് തുടങ്ങിയവർ സമ്മേളനത്തിൽ ഉണ്ടായിരുന്നു.

കുറിപ്പിന്റെ പൂർണ്ണ രൂപം

നമ്മൾ ജയിക്കും നമ്മൾ ഭരിക്കും. തിരുവനന്തപുരം വട്ടിയൂർകാവ് വാർഡ് ഓഫീസ് ഉത്ഘാടനവുമായി ബന്ധപ്പെട്ട ചടങ്ങിൽ സംസ്ഥാന ട്രെഷറർ ശ്രി J R പദ്മകുമാർ കൗൺസിലർമാരായ ഹരിശങ്കർ, ഗിരികുമാർ, സ്ഥാനാർഥി ശ്രീമതി അഖില അനീഷ് തുടങ്ങിയവർ പങ്കെടുത്തു. വേദികളിലെ ജനങ്ങളുടെ സഹകരണത്തിൽ നിന്നും അഭൂത പൂർവമായ പ്രതികരണങ്ങളിൽ നിന്നും ഒന്നുറപ്പായി അഖിലേന്ത്യാ തലത്തിലെ ബിജെപി തരംഗം കേരളത്തിലും അടിച്ചുതുടങ്ങി. NDA മുന്നണി അപ്രതീക്ഷിതമായ വിജയം കരസ്തമാക്കും. നമ്മൾ ജയിക്കും നമ്മൾ ഭരിക്കും..ജയ് ഹിന്ദ്

Continue Reading
You may also like...

More in Malayalam

Trending

Recent

To Top