Malayalam
വിശ്വസിക്കുവിന്‍ ബാബരി മസ്ജിദ് ആരും തകര്‍ത്തതല്ല
വിശ്വസിക്കുവിന്‍ ബാബരി മസ്ജിദ് ആരും തകര്‍ത്തതല്ല
Published on
ബാബറി മസ്ജിദ് ഗൂഢാലോചനക്കേസില്‍ ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ 32 പേരെയും പ്രത്യേക സിബിഐ കോടതി കുറ്റവിമുക്തരാക്കിയ വിധിയില്‍ രോഷം രേഖപ്പെടുത്തി നടനും സംവിധായകനുമായ ആഷിഖ് അബു രംഗത്ത്. ‘വിശ്വസിക്കുവിന്‍ ബാബരി മസ്ജിദ് ആരും തകര്‍ത്തതല്ല’ എന്നെഴുതിയ കാര്‍ഡ് പങ്കുവെച്ചു കൊണ്ടാണ് ആഷിഖ് അബു ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്. ബാബരി മസ്ജിദ് ആരും തകര്‍ത്തതല്ല എന്ന ഹാഷ്ടാഗും ആഷിഖ് അബു ഇതിനൊപ്പം കുറിച്ചിട്ടുണ്ട്.
പരിഹാസരൂപേണയാണ് ആഷിഖ് അബുവിന്്റെ പ്രതികരണം. പള്ളി തകര്‍ത്തത് ആസൂത്രിതമല്ലെന്ന് നിരീക്ഷിച്ചു കൊണ്ടായിരുന്നു കോടതി വിധി പുറപ്പെടുവിച്ചത്. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും ഗൂഢാലോചന തെളിയിക്കാന്‍ സിബിഐയ്ക്ക് കഴിഞ്ഞില്ല എന്നും കോടതി നിരീക്ഷിച്ചിരുന്നു. ഈ വിധിയിലെ അതൃപ്തിയാണ് സംവിധായകന് തന്‍്റെ ഫേസ്ബുക്കിലൂടെ രേഖപ്പെടുത്തിയിരിക്കുന്നത്.
Continue Reading
You may also like...
Related Topics:Aashiq Abu
