Connect with us

കേരളത്തെ ഞെട്ടിച്ച് സോബി രണ്ടാം നുണപരിശോധനയിൽ വന്പൻ ട്വിസ്റ്റ്. കൊലപാതകിയെ അറസ്റ്റു ചെയ്യും!

Malayalam

കേരളത്തെ ഞെട്ടിച്ച് സോബി രണ്ടാം നുണപരിശോധനയിൽ വന്പൻ ട്വിസ്റ്റ്. കൊലപാതകിയെ അറസ്റ്റു ചെയ്യും!

കേരളത്തെ ഞെട്ടിച്ച് സോബി രണ്ടാം നുണപരിശോധനയിൽ വന്പൻ ട്വിസ്റ്റ്. കൊലപാതകിയെ അറസ്റ്റു ചെയ്യും!

ബാലഭാസ്കറിന്റെ മരണം ആസൂത്രിതമായ കൊലപാതകമാണെന്ന് ആവർത്തിച്ച കലാഭവൻ സോബി.
കഴിഞ്ഞ ദിവസമായിരുന്നു കലാഭവൻ സോബിയെ വീണ്ടും നുണപരിശോധനയ്ക്ക് വിധേയനാക്കിയത്. ചൊവ്വാഴ്ച ഉച്ചയോടെ ആരംഭിച്ച രണ്ടാംഘട്ട നുണ പരിശോധന വൈകിട്ടോടെയാണ് പൂർത്തിയായത്. ബാലഭാസ്കറിന്റെ മരണം ആസൂത്രിതമായ കൊലപാതകമാണെന്ന് ആവർത്തിച്ച കലാഭവൻ സോബി, പ്രതികളെ ഇനി എപ്പോൾ അറസ്റ്റ് ചെയ്യുമെന്ന് മാത്രം അറിയേണ്ടതുള്ളൂവെന്നും മാധ്യമങ്ങളൊട് പ്രതികരിച്ചു.

സി.ബി.ഐ. ഉദ്യോഗസ്ഥർ ചോദിച്ച കാര്യങ്ങൾക്കെല്ലാം ചൊവ്വാഴ്ച മറുപടി നൽകി. കഴിഞ്ഞതവണ നൽകിയ മൊഴിയെക്കുറിച്ചും ഉദ്യോഗസ്ഥർ വീണ്ടും ചോദ്യങ്ങൾ ഉന്നയിച്ചു. എല്ലാകാര്യങ്ങളും സി.ബി.ഐ. സംഘത്തോട് തുറന്നുപറഞ്ഞെന്നും അന്വേഷണത്തിൽ ഉടൻതന്നെ തുടർനടപടികളുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കലാഭവൻ സോബി പറഞ്ഞു.

കേസിൽ ഏറെ ദുരൂഹതകളും മൊഴികളിൽ വൈരുദ്ധ്യവും നിലനിന്നിരുന്നതിനാലാണ് നാല് പേരെ സി.ബി.ഐ. നുണപരിശോധനയ്ക്ക് വിധേയരാക്കിയത്. കലാഭവൻ സോബിക്ക് പുറമേ, ബാലഭാസ്കറിന്റെ സുഹൃത്തുക്കളും സ്വർണക്കടത്ത് കേസ് പ്രതികളുമായ വിഷ്ണു സോമസുന്ദരം, പ്രകാശൻ തമ്പി ഡ്രൈവർ അർജുൻ എന്നിവരെയും കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലായി നുണ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. എന്നാൽ കലാഭവൻ സോബിയിൽനിന്ന് കൂടുതൽ വ്യക്തത ആവശ്യമായതിനാൽ ഇദ്ദേഹത്തിന് രണ്ടാമതും നുണ പരിശോധന നടത്തുകയായിരുന്നു.

വയലിനിസ്റ്റ് ബാലഭാസ്കർ അപകത്തിൽപെട്ട സ്ഥലത്ത് സ്വർണക്കടത്തു കേസിലെ പ്രതി സരിത്ത് ഉണ്ടായിരുന്നുവന്നാണ് കലാഭവന്‍ സോബി ആരോപിക്കുന്നത്. 2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണു ബാലഭാസ്കറും ഭാര്യയും മകളും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്തിനടുത്തു നിയന്ത്രണം വിട്ട് റോഡരികിലുള്ള മരത്തിലിടിച്ചത്. മകൾ അപകടസ്ഥലത്തും ബാലഭാസ്കർ ചികില്‍സയ്ക്കിടയിലും മരിച്ചു. ഭാര്യയ്ക്കും വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന ഡ്രൈവർ അര്‍ജുനും പരുക്കേറ്റിരുന്നു. അപകടം നടന്ന് 10 മിനിറ്റിനകം താൻ അതുവഴി കടന്നുപോയെന്നാണു സോബി ക്രൈംബ്രാഞ്ചിനു നൽകിയ മൊഴി.

ബാലഭാസ്കറിന്റെ മരണത്തിൽ സ്വർണക്കടത്തു സംഘത്തിന്റെ ഇടപെടൽ ആരോപണം ശക്തമായതോടെയാണ് കേസ് സിബിഐക്കു വിട്ട് ഉത്തരവിറങ്ങിയത്. സ്വർണക്കടത്ത് സംഘത്തിലെ ചിലരെ അതുവഴി പോകുമ്പോൾ അപകട സ്ഥലത്തു കണ്ടെന്ന കലാഭവൻ ഷോബിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് സിബിഐ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. എന്നാൽ മൊഴികളുടെ വസ്തുത കണ്ടെത്താനായിട്ടില്ലെന്നാണ് സിബിഐ ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്ന വിവരം.

നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസില്‍ ഹിന്ദി നടിമാരായ ദീപിക പാദുക്കോണ്‍, ശ്രദ്ധ കപൂര്‍, സാറാ അലി ഖാന്‍ എന്നിവര്‍ക്കു ക്ലീന്‍ ചിറ്റ് നല്‍കിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച്‌ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി). അന്വഷണത്തില്‍ ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും ഇത്തരത്തിലുള്ള എല്ലാ റിപ്പോര്‍ട്ടുകളും അടിസ്ഥാന രഹിതമാണെന്നും എന്‍സിബി അറിയിച്ചു.

ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത ദീപിക, മാനേജര്‍ കരിഷ്മ, ശ്രദ്ധ, സാറ എന്നിവര്‍ക്ക് എന്‍സിബി ക്ലീന്‍ ചിറ്റ് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനോടു പ്രതികരിച്ചുകൊണ്ടാണ് എന്‍സിബിയുടെ വിശദീകരണം. ദീപിക, ശ്രദ്ധ, സാറ, കരിഷ്മ എന്നിവര്‍ക്കു പുറമേ നടി രാകുല്‍ പ്രീത് സിങ്ങിനെയും എന്‍സിബി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല.

കേസുമായി ബന്ധപ്പെട്ട സുശാന്തിന്റെ ഗേള്‍ ഫ്രണ്ട് റിയ ചക്രബര്‍ത്തി, സഹോദരന്‍ ഷോവിക്ക്, സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാന്‍ഡ, സഹായി ദീപേഷ് സാവന്ത് എന്നിവര്‍ ഉള്‍പ്പെടെ 16 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

about balabhaskar

Continue Reading
You may also like...

More in Malayalam

Trending

Recent

To Top