Connect with us

നടി ദേവി അജിത്തിന്റെ മകള്‍ നന്ദന അജിത്ത് വിവാഹിതയായി

Malayalam

നടി ദേവി അജിത്തിന്റെ മകള്‍ നന്ദന അജിത്ത് വിവാഹിതയായി

നടി ദേവി അജിത്തിന്റെ മകള്‍ നന്ദന അജിത്ത് വിവാഹിതയായി

നടി ദേവി അജിത്തിന്റെ മകള്‍ നന്ദന അജിത്ത് വിവാഹിതയായി. തിരുവനന്തപുരം സ്വദേശിയായ സിദ്ധാര്‍ഥ് ഹരികുമാര്‍ ആണ് വരന്‍തിരുവനന്തപുരം ഉദയന്നൂര്‍ അമ്പലത്തില്‍ വെച്ചായിരുന്നു കല്യാണം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളും സാന്നിധ്യത്തിലായിരുന്നു വിവാഹം. അമ്പലത്തില്‍ നിന്നും താലിക്കെട്ട് നടത്തിയതിന് ശേഷം വിവാഹത്തിൻ്റെ മറ്റ് ചടങ്ങുകൾ ഓഡിറ്റോറിയത്തിൽ വെച്ചാണ് നടത്തിയത്.

അമ്മ നടിയാണെങ്കിലും നന്ദന സിനിമാഭിനയത്തിലേക്ക് എത്തിയില്ല. നിലവില്‍ ബാന്‍ഡ് അനലിസ്റ്റായി ജോലി ചെയ്ത് വരികയാണ്. കുട്ടിക്കാലം മുതലേ സുഹൃത്തായിരുന്ന സിദ്ധാര്‍ഥിനെ തന്നെയാണ് നന്ദന ജീവിത പങ്കാളിയായി തിരഞ്ഞെടുത്തതും.

അവളുടെ വിവാഹം ജീവിതത്തിലെ വലിയ സ്വപ്‌നമാണ്. അമ്പലത്തില്‍ വെച്ച് വിവാഹം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. വിവാഹ ശേഷം പിറ്റേ ദിവസം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിരുന്നൊരുക്കുന്നുണ്ട്. 20ാമത്തെ വയസ്സിലാണ് മകള്‍ ജനിക്കുന്നത്. അവള്‍ക്ക് 4 വയസ്സുള്ളപ്പോഴായിരുന്നു അജിതിന്റെ വിയോഗം. അച്ഛന്റെ സാന്നിധ്യം അറിയിക്കാതെയാണ് അവളെ ഞങ്ങള്‍ വളര്‍ത്തിയത്.

നന്ദനയെന്ന പേരിന്റെ അര്‍ത്ഥം മകളെന്നാണ്. ആ പേര് തിരഞ്ഞെടുത്തത് ഞാനാണ്. എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കി ഇറ്റലിയില്‍ പോയി ഉപരിപഠനം നടത്തുകയായിരുന്നു. ഇതിന് ശേഷമായാണ് അവള്‍ക്ക് ചെന്നൈയിലേക്ക് പോയത്. എന്‍റെ ബെസ്റ്റ് ഫ്രണ്ടാണ് അവള്‍. അവളുടെ ബെസ്റ്റ് ഫ്രണ്ട് ഞാനാണ്. എല്ലാ കാര്യങ്ങളെക്കുറിച്ചും ഞങ്ങള്‍ സംസാരിക്കാറുണ്ട്. ഒരുമിച്ച് യാത്രകൾ നടത്താറുണ്ടെന്ന് മുന്‍പ് താരം പറഞ്ഞിരുന്നു

More in Malayalam

Trending

Recent

To Top