Connect with us

പ്രേക്ഷകർ കേൾക്കാൻ ആഗ്രഹിച്ച ആ വാർത്തയുമായി സൂര്യ! ആ വലിയ സ്വപ്നം സാഫല്യമായി… ആ ഫോട്ടോ ഞെട്ടിച്ചു!ആശംസകളുമായി ആരാധകർ

Malayalam

പ്രേക്ഷകർ കേൾക്കാൻ ആഗ്രഹിച്ച ആ വാർത്തയുമായി സൂര്യ! ആ വലിയ സ്വപ്നം സാഫല്യമായി… ആ ഫോട്ടോ ഞെട്ടിച്ചു!ആശംസകളുമായി ആരാധകർ

പ്രേക്ഷകർ കേൾക്കാൻ ആഗ്രഹിച്ച ആ വാർത്തയുമായി സൂര്യ! ആ വലിയ സ്വപ്നം സാഫല്യമായി… ആ ഫോട്ടോ ഞെട്ടിച്ചു!ആശംസകളുമായി ആരാധകർ

ബിഗ് ബോസ് മലയാളം മൂന്നാം സീസണില്‍ ഏറ്റവും കൂടുതല്‍ തരംഗമായ പേരുകളില്‍ ഒന്നാണ് സൂര്യ ജെ മേനോന്‍. നടിയും മോഡലുമൊക്കെയായ സൂര്യ കേരളത്തിലെ ആദ്യത്തെ ഫീമെയില്‍ ഡിജെ മാരില്‍ ഒരാളാണ്. അവിടുന്ന് മോഡലിങ്ങ് രംഗത്തേക്ക് പ്രവേശിച്ചതോടെയാണ് സൂര്യ സിനിമയിലെക്ക് കൂടി ചുവടുവെക്കുന്നത്. മലയാളത്തിന്റെ ആദ്യ വനിതാ ഡിജെമാരില്‍ ഒരാള്‍ എന്ന ഖ്യാതിയോടെയായിരുന്നു സൂര്യ ബിഗ് മത്സരാർത്ഥിയായി എത്തിയത്.ബിഗ് ബോസില്‍ പങ്കെടുത്തതോട് കൂടിയാണ് മലയാളികള്‍ സൂര്യയെ കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്തത്.

ആദ്യം ദുര്‍ബലയായ മത്സരാര്‍ഥിയാണ് എന്ന് വിലയിരുത്തപ്പെട്ടെങ്കിലും ബിഗ് ബോസിന്റെ ഏറ്റവും ഒടുവില്‍ മികച്ച മത്സരാര്‍ഥിയായി മാറുകയും ചെയ്‍തു സൂര്യ ജെ മേനോൻ. ഇപ്പോഴിതാ തന്റെ ഒരു സ്വപ്‍നങ്ങളും പൂര്‍ത്തീകരിക്കുകയാണ് സൂര്യ.

സൂര്യയുടെ കഥയില്‍ ഒരു തമിഴ് സിനിമ എത്തുന്നുണ്ട്. ജെസ്‍പാല്‍ ഷണ്‍മുഖം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂര്യ ജെ മേനോൻ ഒരു പ്രധാന കഥാപാത്രമായും എത്തുന്നു. അതോടൊപ്പം തന്നെ സൂര്യ എഴുതിയ ഒരു കഥാസമാഹാരവും പുറത്തുവിട്ടിരിക്കുകയാണ്. ജയസൂര്യയാണ് പുസ്‍തകത്തിന്റെ ആദ്യ കോപ്പി സ്വീകരിച്ചത്. പാറൂട്ടി എന്നാണ് ഈ സമാഹാരത്തിന്റെ പേര്. ബിഗ് ബോസ് കഴിഞ്ഞു ഇറങ്ങിയ ശേഷം ചില ലക്ഷ്യങ്ങൾ ഉണ്ടായിരുന്നുവെന്നുവെന്ന് പറഞ്ഞാണ് സൂര്യ ജെ മേനോൻ തന്റെ പുതിയ വിശേഷം അറിയിച്ചിരിക്കുന്നത്.

ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെയായിരുന്നു

ബിഗ് ബോസ് കഴിഞ്ഞു ഇറങ്ങിയ ശേഷം ചില ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. അതിൽ ആദ്യത്തേത് ദൈവാനുഗ്രഹം കൊണ്ട് ഇന്ന് സംഭവിക്കുകയാണ്. എന്റെ ആദ്യ കഥ സമാഹാരം ഇന്ന് ഇറങ്ങുകയാണ്. എന്റെ പുസ്‍തകകത്തിന്റെ ആദ്യ കോപ്പി പ്രമുഖ സിനിമ താരം ജയേട്ടൻ(ജയസൂര്യ )സ്വീകരിച്ചു. ഈ കോവിഡ് പശ്ചാത്തലത്തിലും യാതൊരു മടിയും കൂടാതെ ഈ ഒരു കാര്യവുമായി മനസ്സ് നിറഞ്ഞു സഹകരിച്ച ജയേട്ടന് നന്ദി അറിയിക്കുന്നു.പാറൂട്ടി എന്നാണ് ഈ സമാഹാരത്തിന്റെ പേര് എന്നും സൂര്യ ജെ മേനോൻ പറയുന്നു.

ബിഗ് ബോസ്സിൽ മണിക്കുട്ടനോട് ഇഷ്ടമാണെന്ന് പറഞ്ഞതോടെയായിരുന്നു സൂര്യയ്ക്ക് നിറയെ വിമർശന ങ്ങൾ ലഭിച്ചത്. പുറത്ത് വന്നതിന് ശേഷവും വ്യാപകമായ സൈബര്‍ അക്രമണങ്ങള്‍ നേരിടേണ്ടി വരികയും ചെയ്തിരുന്നു. എന്തായാലും ഉടനെ തനിക്കൊരു വിവാഹം ഉണ്ടാവില്ലെന്ന് അടുത്തിടെ സൂര്യ തുറന്ന് പറഞ്ഞിരുന്നു. വിവാഹത്തെ കുറിച്ചും കരിയറെ കുറിച്ചുമൊക്കെയുള്ള ആരാധകരുടെ സംശയങ്ങൾക്ക് മറുവപ്പടി കൊടുത്ത സൂര്യയുടെ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു

വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് വികാരപരമായിട്ടുള്ള മറുപടിയായിരുന്നു സൂര്യ നല്‍കിയത്. വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും താന്‍ എന്ത് സ്വപ്‌നം കണ്ടാലും അതില്‍ നിന്നും വേദന മാത്രമേ ലഭിച്ചിട്ടുള്ളു. അതുകൊണ്ട് ഇപ്പോള്‍ ഞാന്‍ കല്യാണ സ്വപ്‌നങ്ങളൊക്കെ തല്‍കാലം മാറ്റി വെച്ചിരിക്കുകയാണ്. സ്ത്രീധനം കൂടുതല്‍ ചോദിച്ചതോടെ വേണ്ടെന്ന് വെച്ച വിവാഹാലോചനയെ കുറിച്ച് കൂടി നടി സൂചിപ്പിച്ചിരുന്നു.

എനിക്ക് ഇഷ്ടപ്പെട്ട ഒരു വ്യക്തി തന്നെയായിരുന്നു എന്റെ അടുത്ത് അത്രയും സ്ത്രീധനം ചോദിച്ചത്. സാമ്പത്തികമായി വളരെ ഉയര്‍ന്ന നിലയിലായിരുന്നു അദ്ദേഹം. ആള്‍ക്ക് സ്വന്തമായി വരുമാനമോ ജോലിയോ ഒന്നുമുണ്ടായിരുന്നില്ല. വീട്ടുകാര്‍ നല്ല സ്വര്‍ണമൊക്കെ ചോദിക്കുന്നുണ്ട്. എനിക്ക് ഇഷ്ടമായത് കൊണ്ട് ഞാന്‍ അമ്മയോട് പറഞ്ഞപ്പോള്‍ അമ്മ എങ്ങനെ എങ്കിലും നടത്താം എന്ന് പറഞ്ഞു. പക്ഷേ ഇത്രയും സ്വര്‍ണം ചോദിക്കുന്ന ആളിന് അതിനുള്ള യോഗ്യത ഉണ്ടോന്ന് കൂടി അമ്മ ചോദിച്ചു. ആ ചോദ്യം മനസില്‍ ഒരു എക്കോ പോലെ മുഴങ്ങി കൊണ്ടിരുന്നു. അമ്മ ചോദിച്ചത് എന്റെ മനസിനെ സ്പര്‍ശിച്ചു. ഇതേ കുറിച്ച് അവരുടെ അടുത്ത് പറഞ്ഞ് വിടുകയായിരുന്നു.

അതേ സമയം ബിഗ് ബോസില്‍ പോയി തിരിച്ച് വന്നതിന് ശേഷം തനിക്ക് നേട്ടങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളു എന്നാണ് സൂര്യ പറയുന്നത്. പന്ത്രണ്ട് സിനിമകളില്‍ നിന്നും അല്ലാതെയുമായി അംഗീകാരങ്ങള്‍ കിട്ടിയിട്ടുണ്ട്. ഞാനിപ്പോള്‍ മിസ് കേരള ടോപ് ഫൈവില്‍ വന്നിട്ടുണ്ടെന്നും സൂര്യ പറയുന്നു. സൂര്യയെ പ്രശസ്തിയിലെത്തിച്ചത് ലേഡീ ഡിജെ ആയി വന്നതോടെയായിരുന്നു. അതേ കുറിച്ചും അഭിമുഖത്തില്‍ നടി സൂചിപ്പിച്ചിരുന്നു. നിലവില്‍ സൂര്യ തിരക്കഥ ഒരുക്കിയ നറുമുഖി എന്ന സിനിമയുടെ തിരക്കിലാണ് താരം. തമിഴില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സൂര്യ തന്നെയാണ് നായികയാവുന്നതും.

More in Malayalam

Trending

Recent

To Top