Connect with us

സെറ്റ് സാരിയണിഞ്ഞ് സീരിയസായി ചിത്രത്തിന് പോസ് ചെയ്യുന്ന മൃദുല; ചിരിച്ചുകൊണ്ട് യുവ; ചിത്രത്തിനു പിന്നിലെ സത്യം ഇതാണ് ; താരങ്ങൾ പറഞ്ഞ വാക്കുകൾ വൈറലാകുന്നു!

Malayalam

സെറ്റ് സാരിയണിഞ്ഞ് സീരിയസായി ചിത്രത്തിന് പോസ് ചെയ്യുന്ന മൃദുല; ചിരിച്ചുകൊണ്ട് യുവ; ചിത്രത്തിനു പിന്നിലെ സത്യം ഇതാണ് ; താരങ്ങൾ പറഞ്ഞ വാക്കുകൾ വൈറലാകുന്നു!

സെറ്റ് സാരിയണിഞ്ഞ് സീരിയസായി ചിത്രത്തിന് പോസ് ചെയ്യുന്ന മൃദുല; ചിരിച്ചുകൊണ്ട് യുവ; ചിത്രത്തിനു പിന്നിലെ സത്യം ഇതാണ് ; താരങ്ങൾ പറഞ്ഞ വാക്കുകൾ വൈറലാകുന്നു!

സോഷ്യൽ മീഡിയയിൽ ഏറെ ആഘോഷിക്കപ്പെട്ട താര വിവാഹമായിരുന്നു യുവയുടെയും മൃദുലയുടെയും . പൂക്കാലം വരവായി നായികയും മഞ്ഞില്‍ വിരിഞ്ഞ പൂവ് നായകനും വിവാഹിതരായത് അടുത്തിടെയായിരുന്നു. മൃദ് വ എന്ന യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കിട്ട് ഇരുവരും എത്താറുണ്ട്. വിവാഹ ശേഷം സ്റ്റാര്‍ മാജിക്കിലേക്കും മൃദുലയും യുവയും ഒന്നിച്ചെത്തിയിരുന്നു. സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തുന്നത് പോലെയാണ് തോന്നിയതെന്നായിരുന്നു മൃദുല പറഞ്ഞത്. പുത്തന്‍ മേക്കോവറിലായിരുന്നു താരമെത്തിയത്. ഹെയര്‍ സ്‌റ്റൈലില്‍ നടത്തിയ പരീക്ഷണത്തിന് സ്‌നേഹം അറിയിച്ച് ആരാധകരെത്തിയിരുന്നു.

വിവാഹ സമയത്തെ ചിത്രങ്ങളും വീഡിയോയുമെല്ലാം ആരാധകർ ഏറ്റെടുത്ത ഒന്നാണ്. സെറ്റ് സാരിയണിഞ്ഞ് സീരിയസായി ചിത്രത്തിന് പോസ് ചെയ്യുന്ന മൃദുലയേയും കുര്‍ത്തിയണിഞ്ഞ് ചിരിച്ച് നില്‍ക്കുന്ന യുവയേയുമാണ് പുതിയ പോസ്റ്റില്‍ കാണുന്നത്. കല്യാണ ഫോട്ടോയില്‍ മര്യാദക്ക് അടങ്ങിയൊതുങ്ങി നിന്നെടുത്ത ഏക പടം എന്ന ക്യാപ്ഷനോടെയായിരുന്നു യുവ ഫോട്ടോ പോസ്റ്റ് ചെയ്തത്. സത്യമെന്നായിരുന്നു മൃദുലയുടെ കമന്റ്.

പാലക്കാട്ടെ വീടിന്റെ ഗൃഹപ്രവേശനത്തിന്റെ വീഡിയോയും മൃദ് വ ചാനലിലൂടെ പങ്കിട്ടിരുന്നു. അമ്മയുടെ സ്ഥലത്തായിരുന്നു വീട് വെച്ചത്. അതിനാല്‍ വീട് പണിയുടെ കാര്യങ്ങളെല്ലാം നോക്കിയത് അമ്മയായിരുന്നു. അമ്മയുടെ സഹോദരങ്ങളാണ് തൊട്ടടുത്ത് താമസിക്കുന്നത്. കൂട്ടുകുടുംബത്തിന്റെ ഫീല്‍ കിട്ടുന്നുണ്ടെന്നും യുവ പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് മൃദുലയുടെ വീട് പണി പുരോഗമിക്കുകയാണെന്നും താരം പറഞ്ഞിരുന്നു. സൗകര്യങ്ങളെല്ലാമുള്ള മോഡേണ്‍ വീടാണ് പണിയുന്നത്. അധികം വൈകാതെ തന്നെ വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് നടത്താനാവുമെന്നുള്ള പ്രതീക്ഷയിലാണ്. തിരുവന്തപുരത്തും സ്വന്തമായി മേല്‍വിലാസം ഉണ്ടാവാന്‍ പോവുന്നതിന്റെ സന്തോഷമുണ്ടെന്നും യുവ പറഞ്ഞിരുന്നു.

about mridva

More in Malayalam

Trending

Recent

To Top