Malayalam
ചിത്രം പാക്കപ്പ് ചെയ്ത സന്തോഷമറിയിച്ച് പൃഥ്വിരാജ്, ദാദക്ക് തിരികെ വീട്ടിലെത്തുവാന്‍ സമയമായെന്ന് സുപ്രിയയുടെ കമന്റ്
ചിത്രം പാക്കപ്പ് ചെയ്ത സന്തോഷമറിയിച്ച് പൃഥ്വിരാജ്, ദാദക്ക് തിരികെ വീട്ടിലെത്തുവാന്‍ സമയമായെന്ന് സുപ്രിയയുടെ കമന്റ്

പൃഥ്വിരാജിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രമെന്ന നിലയില്‍ എല്ലാവരും കാത്തിരിക്കുന്നതാണ് ബ്രോ ഡാഡി. ലൊക്കേഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്
കേരളത്തില്‍ ചിത്രീകരണാനുമതി ഇല്ലാത്തതു മൂലം തെലുങ്കാനയിലാണ് ഈ ഫാമിലി ചിത്രം ഷൂട്ടിംഗ് നടത്തിയത്. മോഹന്‍ലാല്‍, മീന, കല്യാണി പ്രിയദര്ശന് തുടങ്ങി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരനിര ചിത്രത്തില്‍ അണിനിരക്കുന്നു.
ചിത്രം പാക്കപ്പ് ചെയ്ത സന്തോഷമറിയിച്ച് പൃഥ്വിരാജ് പങ്ക് വെച്ച കുറിപ്പ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ക്യാമറക്ക് മുന്പില് ഇത്ര രസകരമായി ലാലേട്ടനെ കാണുന്നത് തന്നെ വളരെ സന്തോഷം പകരുന്നതായിരുന്നുവെന്ന് കുറിച്ച പൃഥ്വിരാജ് ലാലേട്ടന് നന്ദിയും പറയുന്നു.
അതോടൊപ്പം തന്നെ തന്നെ ഇത്രയേറെ വിശ്വസിച്ച ആന്റണി പെരുമ്പാവൂരിനും പൃഥ്വിരാജ് നന്ദി പറഞ്ഞു. എന്നാല്‍ പോസ്റ്റിന് കമന്റായി പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ ഇട്ട കമന്റാണ് ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. ദാദക്ക് തിരികെ വീട്ടിലെത്തുവാന്‍ സമയമായി എന്നാണ് സുപ്രിയ കമന്റ് ചെയ്തത്.
കഴിഞ്ഞ ദിവസം അമ്മ മല്ലിക സുകുമാരനും മോഹന്‍ലാലിനുമൊപ്പമുള്ള ഫോട്ടോ പൃഥ്വിരാജ് പങ്ക് വെച്ചപ്പോള്‍ ആ ചിത്രം ഏറെ വൈറലായിരുന്നു.
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...
മലയാള മിനിസ്ക്രീൻ ബിഗ്സ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കഴിഞ്ഞ ജനുവരി 28നായിരുന്നു ഇരുവരും വിവാഹിതരായത്....
അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിൽ നിന്നു ലണ്ടനിലേക്കു പറന്നുയർന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണ് തീ ഗോളമായി...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...