Connect with us

പരസ്പരം ബഹുമാനിക്കുന്ന ആത്മബന്ധമാണ് ഞങ്ങള്‍ തമ്മിലുള്ളത്; എല്ലാ സുഖ ദുഃഖങ്ങളിലും പങ്കുചേരുന്ന സുഹൃത്തായും ഒരു വിളിപ്പാടകലെയുള്ള കൂടപ്പിറപ്പായും ഇച്ചാക്ക അന്നും ഇന്നും എന്റെ ഒപ്പമുണ്ട്; മോഹൻലാൽ

Malayalam

മമ്മൂട്ടിയുടെ 70ാം പിറന്നാളാണ് ഇന്ന്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ളവര്‍ അദ്ദേഹത്തെ ആശംസകൊണ്ട് മൂടുമ്പോള്‍ മോഹന്‍ലാൽ അദ്ദേഹത്തിന് പിറന്നാളാശംസകള്‍ നേരുകയാണ്. 40 വർഷത്തെ സഹോദര തുല്യമായ ബന്ധത്തെ കുറിച്ചാണ് മമ്മൂട്ടിയുടെ 70ാം പിറന്നാൾ ദിനത്തിൽ മോഹൻലാലിന് പറയാനുള്ളത്.

ജീവിതത്തിലെ എല്ലാ സുഖ ദുഃഖങ്ങളിലും പങ്കുചേരുന്ന സുഹൃത്തായും ഒരു വിളിപ്പാടകലെയുള്ള കൂടപ്പിറപ്പായും ഇച്ചാക്ക അന്നും ഇന്നും തന്റെ ഒപ്പമുണ്ടെന്നും. പരസ്പരം ബഹുമാനിക്കുന്ന ആത്മബന്ധമാണ് തങ്ങൾ തമ്മിലുള്ളതെന്നും മോഹൻലാൽ പറഞ്ഞു.

മോഹന്‍ലാലിന്റെ വാക്കുകള്‍…

ഇന്ന് എന്റെ ഇച്ചാക്കയുടെ പിറന്നാളാണ്. 40 വര്‍ഷത്തെ സഹോദര സ്‌നേഹമാണ് എനിക്ക് ഇച്ചാക്കയുമായുള്ളത്. 53 സിനിമകളില്‍ ഒരുമിച്ച് അഭിനയിക്കാന്‍ സാധിച്ചു. ഒന്നിച്ച് അഞ്ച് സിനിമകള്‍ നിര്‍മ്മിച്ചു. ജീവിതത്തിലെ എല്ലാ സുഖ ദുഃഖങ്ങളിലും പങ്കുചേരുന്ന സുഹൃത്തായും ഒരു വിളിപ്പാടകലെയുള്ള കൂടപ്പിറപ്പായും ഒക്കെ ഇച്ചാക്ക അന്നും ഇന്നും എന്റെ ഒപ്പമുണ്ട്.

പരസ്പരം ബഹുമാനിക്കുന്ന ആത്മബന്ധമാണ് ഞങ്ങള്‍ തമ്മിലുള്ളത്. വെള്ളിത്തിരയില്‍ 50 സുവര്‍ണ്ണവര്‍ഷങ്ങള്‍ തികച്ച ഇച്ചാക്ക ഇനി ഒരുപാട് കാലം അഭിനയ രംഗത്ത് തിളങ്ങി നില്‍ക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ഇച്ചാക്കയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍.

More in Malayalam

Trending

Recent

To Top