ഒരിടിക്ക് പത്തു പേര് പറന്നു പോകുന്നതൊക്കെ എങ്ങനെ റിയലിസ്റ്റിക്കാകും..നാട്ടിന്പുറത്തു നടക്കുന്ന നാടന്‍ തല്ലിനിടെ ഇടികൊണ്ട വില്ലന്‍ പറന്നുപോയി ജീപ്പ് മറിച്ചിടുന്നതൊക്കെ കണ്ടാല്‍ ചിരിവരും!

റിയലിസ്റ്റിക്കായ സംഘട്ടനം ഇപ്പോള്‍ സിനിമയിലുണ്ടോയെന്ന് സംശയമാണെന്ന് നടന് ബാബു ആന്റണി. ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
റിയലിസ്റ്റിക്കായ സംഘട്ടനം ഇപ്പോള്‍ സിനിമയിലുണ്ടോയെന്നു സംശയമാണ്. ഒരിടിക്ക് പത്തു പേര് പറന്നു പോകുന്നതൊക്കെ എങ്ങനെ റിയലിസ്റ്റിക്കാകും..? വല്ല സയന്‍സ് ഫിക്ഷന്‍, ഫാന്റസി സിനിമയാണെങ്കില്‍ കുഴപ്പമില്ല. പക്ഷേ, നാട്ടിന്പുറത്തു നടക്കുന്ന നാടന്‍ തല്ലിനിടെ ഇടികൊണ്ട വില്ലന്‍ പറന്നുപോയി ജീപ്പ് മറിച്ചിടുന്നതൊക്കെ കണ്ടാല്‍ ചിരിവരും.
ടൈമിംഗ് ആണ് സംഘട്ടനത്തില്‍ പ്രധാനം. അതു പലര്‍ക്കുമില്ല ഇപ്പോള്‍. പുണെ എസ്ഐബിഎം കോളജില്‍ കായിക ഇനങ്ങളുടെയെല്ലാം നായകനായി മുന്നില്‍ ഉണ്ടായിരുന്നതിനാല്‍ പരിചയക്കുറവുള്ള നടന്മാരില് നിന്നു സിനിമയില്‍ കിട്ടേണ്ടിയിരുന്ന ചില തല്ലുകളില്‍ നിന്ന് വിദഗ്ധമായി ഒഴിഞ്ഞു മാറിയിട്ടുമുണ്ട് എന്നും ബാബു ആന്റണി പറയുന്നു.
പൊന്നിയിന്‍ സെല്‍വനില്‍ കോട്ടികന്‍ എന്ന രാജാവിന്റെ വേഷത്തിലാണ് ബാബു ആന്റണി എത്തുന്നത്. മണിരത്നം സിനിമ ചെയ്യുക എന്നത് നടനെന്ന നിലയില്‍ ജീവിതത്തില്‍ ലഭിക്കാവുന്ന സൗഭാഗ്യങ്ങളിലൊന്നാണ്. അതുകൊണ്ടാണു വിളിച്ചപ്പോള്‍ തന്നെ കോവിഡ് കടന്ന് യുഎസില്‍ നിന്നെത്തിയത് എന്നും ബാബു ആന്റണി വ്യക്തമാക്കി.
പൊന്നിയിന്‍ സെല്വന്, പവര്‍സ്റ്റാര്‍ എന്നീ സിനിമകളിലൂടെ വീണ്ടും അഭിനയരംഗത്ത് സജീവമാവുകയാണ് ബാബു ആന്റണി.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...