ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട സംസ്ഥാനം ഉത്തർ പ്രദേശ്; രൂക്ഷ പ്രതികരണവുമായി ‘ഇഷ്ക്’ സംവിധായകന്
മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമായിരുന്നു കഴിഞ്ഞ ദിവസം യുപിയില്‍ നിന്നും പുറത്ത് വന്നത്. ഉത്തര്‍പ്രദേശിലെ ഭദ്രാസ് ഗ്രാമത്തിലെ വനമേഖലയിലാണ് ആറ് വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിഷേധം ആളികത്തുകയാണ്. കൊലപാതകത്തിന്റെ കാരണമാണ് അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചത്.
കുട്ടികള്‍ ഉണ്ടാകുന്നതിനു പെണ്‍കുട്ടിയെ കൊന്നു കരള്‍ തിന്നുക എന്ന ലക്ഷ്യത്തോടെയാണ് പീഡനവും കൊലയും നടത്തിയത്. ഇപ്പോൾ ഇതാ ഈ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ‘ഇഷ്ക്’ സിനിമയുടെ സംവിധായകന് അനുരാജ് മനോഹര്‍. ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട സംസ്ഥാനമാണ് യു.പി എന്നാണ് അനുരാജ് പറയുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അനുരാജിന്റെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം
ആറു വയസ്സുള്ള പെൺകുട്ടിയുടെ ശ്വാസകോശം കൊണ്ട് പൂജ ചെയ്താൽ കുട്ടികൾ ഉണ്ടാകുമെന്ന് ദിവ്യൻ പറയുന്നു. ഇത് കേട്ട് ദമ്പതികൾ ശ്വാസകോശം കൊണ്ടുവരാൻ ഗുണ്ടകൾക്ക് ക്വട്ടേഷൻ കൊടുക്കുന്നു. പോയവന്മാർ ഒരു ആറ് വയസ്സുകാരിയെ കണ്ട് പിടിച്ച് ബലാത്സംഗം ചെയ്ത് കൊന്ന് ശ്വാസകോശം പുറത്തെടുത്ത് ദമ്പതികൾക്ക് കൊടുക്കുന്നു. ഇത് ഏതെങ്കിലും ഹൊറർ നോവലോ മായാജാല കഥയിലെ ഭാഗമോ അല്ല. ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട സംസ്ഥാനമായ ഉത്തർ പ്രദേശിൽ ഇന്നലെ നടന്നതാണ്.
കുട്ടിയുടെ ഹൃദയവും ശ്വാസകോശവും പറിച്ചെടുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദുര്‍മന്ത്രവാദത്തിന് വേണ്ടിയാണ് പ്രതികളുടെ ക്രൂരകൃത്യമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. മക്കളില്ലാത്ത ദമ്പതികൾക്ക് കുട്ടികളുണ്ടാവാനാണ് ആറു വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്ന് ഹൃദയവും ശ്വാസകോശവും പുറത്തെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ദമ്പതികളടക്കം നാലു പേരെ ഞായറാഴ്ച പോലിസ് അറസ്റ്റ് ചെയ്തു.
