Malayalam
സ്പേസിലേക്കുള്ള യാത്രയാണെന്ന് തോന്നുമെങ്കിലും യുദ്ധത്തിന് പോകുന്ന അവസ്ഥയാണ്; ദൃശ്യം 2 നായി മീന കൊച്ചിയിൽ
സ്പേസിലേക്കുള്ള യാത്രയാണെന്ന് തോന്നുമെങ്കിലും യുദ്ധത്തിന് പോകുന്ന അവസ്ഥയാണ്; ദൃശ്യം 2 നായി മീന കൊച്ചിയിൽ

‘ദൃശ്യം 2’വിന്റെ ഷൂട്ടിംഗ് തുടങ്ങിയ സാഹചര്യത്തിൽ പിപിഇ കിറ്റ് ധരിച്ച് നടി മീന. ചെന്നൈയില്‍ നിന്നും പിപിഇ കിറ്റ് ധരിച്ചാണ് താരം വിമാന മാർഗത്തിലൂടെ കൊച്ചിയിൽ എത്തിയത്
ഒരു യുദ്ധത്തിന് പോകുന്ന അവസ്ഥയാണ് പിപിഇ കിറ്റ് ധരിച്ചുള്ള യാത്രയില്‍ തനിക്ക് തോന്നിയത് എന്നാണ് മീന സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
”സ്പേസിലേക്കുള്ള യാത്രയാണെന്ന് തോന്നുമെങ്കിലും യുദ്ധത്തിന് പോകുന്ന അവസ്ഥയാണ് എനിക്ക് തോന്നുന്നത്. ഏഴ് മാസത്തിന് ശേഷമുള്ള യാത്ര…ശാന്തവും വിജനവുമായി വിമാനത്താവളം കണ്ടപ്പോള്‍ ആശ്ചര്യപ്പെട്ടു. പലരും എന്നെപ്പോലെ വസ്ത്രം ധരിക്കാത്തത് കണ്ടപ്പോള്‍ ആശങ്കപ്പെട്ടു. ധരിച്ചതില്‍ ഏറ്റവും അസുഖരമായ വസ്ത്രമാണിത്. ചൂടും ഭാരവും കൂടുതല്‍. ഏസിയില്‍ ഇരിക്കുകയാണെങ്കില്‍പോലും വിയര്‍ത്തു കുളിക്കും.”
”മുഖംപോലും ഒന്നു തുടക്കാന്‍ പറ്റാത്ത അവസ്ഥ. ഗ്ലൗസ് അണിഞ്ഞതുകൊണ്ടുളള ബുദ്ധിമുട്ടുകൊണ്ടാണത്. ഈ ദിവസങ്ങളില്‍ ഉടനീളം പിപിഇ കിറ്റ് ധരിച്ച് ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എന്റെ സല്യൂട്ട്. ഈ വസ്ത്രത്തിന്റെ ബുദ്ധിമുട്ടില്‍ നില്‍ക്കുമ്പോഴും ആ വേദനകള്‍ സഹിച്ച് അവര്‍ നമുക്കായി കരുതല്‍ തരുന്നു. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എത്ര നന്ദിപറഞ്ഞാലും മതിയാകില്ല” എന്നാണ് പിപിഇ കിറ്റ് ധരിച്ച ചിത്രങ്ങള്‍ പങ്കുവച്ച് മീന കുറിച്ചിരിക്കുന്നത്.
തന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ഇയർ ബാലൻസ് പ്രശ്നം നിസാരമായി പരിഹരിച്ച ഡോക്ടറെ ആരാധകർക്ക് വേണ്ടി പരിചയപ്പെടുത്തി നടൻ മോഹൻലാൽ. ഫെയ്സ്ബുക്ക്...
മോഹൻലാലിന്റേതായി പുറത്തെത്തി റെക്കോർഡുകൾ ഭേദിച്ച ചിത്രമായിരുന്നു തുടരും. ചിത്രത്തിലെ വില്ലനായി എത്തിയ പ്രകാശ് വർമയുടെ കഥാപാത്രത്തെ പ്രശംസിക്കാത്തവരായി ആരുമുണ്ടാകില്ല. ഇപ്പോഴിതാ തന്റെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ സെൻസറിങ്ങുമായി ബന്ധപ്പെട്ട വിവാദമാണ് കേരളക്കരയിലെ ചർച്ചാ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...