ബോളിവുഡിലേയും മറാത്തി സിനിമകളിലേയുമെല്ലാം നിറ സാന്നിധ്യമായിരുന്നു സൊണാലി കുല്‍ക്കര്‍ണി. കരിയറിന്റെ തുടക്കകാലത്ത് താരത്തിന് ഒരുപാട് മോശം അനുഭവങ്ങളെ അതിജീവിക്കേണ്ടി വന്നിരുന്നു. ഇതേക്കുറിച്ച് പിന്നീട് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ നടി മനസ്സുതുറന്നിരിക്കുകയാണ്.
താന്‍ വര്‍ണ വിവേചനം നേരിട്ടിട്ടുണ്ടെന്നും പക്ഷെ ബോളിവുഡില്‍ നിന്നുമായിരുന്നില്ലെന്നും നടി പറയുന്നു. ബോളിവുഡ് എന്നും എന്നെ പ്രശംസിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ആണ് ചെയ്തിട്ടുള്ളത്.
പക്ഷെ പൂനെയില്‍ ഞാന്‍ വര്‍ണ വിവേചനം അനുഭവിച്ചിട്ടുണ്ട്” ആദ്യമായി ഗിരീഷ് കര്‍ണാഡിനെ കാണാന്‍ പോയപ്പോഴായിരുന്നു ഒരു അനുഭവം. അവിടെ ഓഡിഷന് വേണ്ടി വേറേയും പെണ്‍കുട്ടികളുണ്ടായിരുന്നു. ഒരു പെണ്‍കുട്ടിയുടെ കൂടെ അവളുട അമ്മയും ഉണ്ടായിരുന്നു. എന്നെ കണ്ടതും നീയെന്തിനാണ് ഇവിടെ വന്നതെന്ന് ആ അമ്മ ചോദിച്ചു. എനിക്ക് പക്ഷെ അതിന്റെ പിന്നിലെ പരിഹാസം മനസിലായില്ല” സൊണാലി പറയുന്നു.
”നമ്മള് എല്ലാവരും വന്നിരിക്കുന്നത് ഗിരീഷ് കര്‍ണാഡിനെ കാണാനാണല്ലോ. ഇവിടെ ഇരിക്കാന്‍ പറഞ്ഞത് കൊണ്ടാണ് ഞാന്‍ ഇവിടെ ഇരിക്കുന്നത് എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ നീ നിന്റെ മുഖം കണ്ണാടിയില്‍ കണ്ടിട്ടില്ലേ എന്നായിരുന്നു ആ സ്ത്രീയുടെ പ്രതികരണം. കറുത്ത പെണ്‍കുട്ടികള്‍ ക്യാമറയിലൂടെ കാണാന്‍ ഭംഗിയുണ്ടാകില്ലെന്നും പറഞ്ഞു. ഞാന്‍ വല്ലാതെ അപമാനിക്കപ്പെട്ടു. ഉരുകിയൊലിക്കുന്നത് പോലെ അനുബവപ്പെട്ടു” താരം പറയുന്നു.
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയാമണി. തെന്നിന്ത്യയിലും മലയാളത്തിലും ഒരുപോലെ പ്രിയാമണിയ്ക്ക് ആരാധകരുണ്ട്. ഇപ്പോൾ മലയാളത്തിൽ അത്ര സജീവമല്ലെങ്കിലും...
തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ്...
നെൽസൺ ദിലീപ് കുമാറിന്റെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ രജനീകാന്ത് നായകനായി എത്തുന്ന ജയിലർ 2ൽ താനും അഭിനയിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി മലയാളി താരം അന്ന...