Malayalam Breaking News
കാവ്യയ്ക്ക് പിന്നാലെ ഉറ്റ സുഹൃത്ത് കോടതിയിലേക്ക്! ആ ഒന്നര കോടി, നടിയെ ആക്രമിച്ച കേസിൽ വമ്പൻ ട്വിസ്റ്റ്
കാവ്യയ്ക്ക് പിന്നാലെ ഉറ്റ സുഹൃത്ത് കോടതിയിലേക്ക്! ആ ഒന്നര കോടി, നടിയെ ആക്രമിച്ച കേസിൽ വമ്പൻ ട്വിസ്റ്റ്
കൊച്ചിയിൽ നടിയെ ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന് നാദിര്‍ഷയെ ഇന്ന് കോടതി വിസ്തരിക്കും. കൊച്ചിയിലെ പ്രത്യേക വിചാരണ കോടതിയിലാണ് നാദിര്‍ഷ ഹാജരാകുക. കേസിലെ എട്ടാം പ്രതി ദിലീപിന്റെ സുഹൃത്ത് കൂടിയാണ് നാദിര്‍ഷ. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം കേസിലെ പ്രതികളില്‍ നിന്ന് ഭീഷണിയുണ്ടായതായി നാദിര്‍ഷയും ദിലീപും നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി ഇരുവരും പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ സാക്ഷിവിസ്താരത്തിനിടെ നാദിര്‍ഷ വിശദീകരിച്ചേക്കുമെന്നാണ് കരുതുന്നത്.
മുന്നൂറിലധികം സാക്ഷികളുള്ള കേസില്‍ കാവ്യ മാധവന് ഉള്‍പ്പടെ 180 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി. അക്രമത്തിന് ഇരയായ നടിയോട് കാവ്യയുടെ ഭര്‍ത്താവും കേസിലെ മുഖ്യപ്രതിയായ നടന് ദിലീപിന് ശത്രുതയുണ്ടെന്ന പ്രോസിക്യൂഷന് വാദത്തെ സാധൂകരിക്കാനാണ് കാവ്യയെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാൽ വിസ്താരത്തിനിടെ നടി കാവ്യാ മാധവൻ കൂറുമറിയത് പ്രോസിക്യൂഷന് തിരിച്ചടിയായി. കാവ്യയെ ഒന്നിലധികം ദിവസങ്ങളില്‍ വിസ്തരിച്ച ശേഷമാണ് നാദിര്‍ഷ വിസ്താരത്തിന് വേണ്ടി കോടതിയില്‍ എത്തുന്നത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം നാദിര്‍ഷക്ക് വന്ന ഫോണ്‍ വലിയ വിവാദമായിരുന്നു. ദിലീപിനെ കുടുക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുന്നു എന്ന ആരോപണത്തിന് ഇത് കാരണമായിരുന്നു. പണം ആവശ്യപ്പെട്ടാണ് വിളിച്ചത്.
കേസില്‍ ആദ്യം അറസ്റ്റിലയാത് സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിയാണ്. ഇയാളുടെ സഹതടവുകാരനായിരുന്ന വിഷ്ണു ഭീഷണിപ്പെടുത്തുന്നു എന്നായിരുന്നു നാദിര്‍ഷയുടെയും ദിലീപിന്റെയും ആക്ഷേപം. ഒന്നര കോടി രൂപ ആവശ്യപ്പെട്ട് വിഷ്ണു ഫോണില്‍ ബന്ധപ്പെട്ടുവെന്നും പണം കൈമാറിയില്ലെങ്കില്‍ ദിലീപിനെ കേസില്‍ കുടുക്കുമെന്നുമായിരുന്നുവത്രെ ഭീഷണി. ദിലീപ് കേസില്‍ അറസ്റ്റിലാകുന്നതിന് മുമ്പാണ് ഭീഷണി കോള്‍ വന്നതും നടന് പോലീസില്‍ പരാതി നല്കിയതും. ഒന്നര കോടി രൂപ തന്നില്ലെങ്കില്‍ ദിലീപിനെ കേസില്‍ കുടുക്കുമെന്നായിരുന്നുവത്രെ ഭീഷണി. നിങ്ങള്‍ ഒന്നര കോടി നല്‍കിയില്ലെങ്കില്‍ രണ്ടര കോടി രൂപ നല്കാന് വേറെ ആളുണ്ടെന്നും ഭീഷണിപ്പെടുത്തിയ വ്യക്തി പറഞ്ഞുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
ഭീഷണിപ്പെടുത്തി വന്ന ഫോണിന്റെ ശബ്ദരേഖയും മറ്റു വിവരങ്ങളും സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറി എന്നാണ് വിവാദം കത്തിനിന്ന വേളയില്‍ ദിലീപും നാദിര്‍ഷയുമെല്ലാം സൂചിപ്പിച്ചിരുന്നത്. ദിലീപിനെ നേരിട്ട് വിളിക്കാന്‍ ശ്രമിച്ചു. നടക്കാത്തതിനെ തുടര്‍ന്ന് നാദിര്‍ഷയെയും ദിലീപിന്റെ സഹായിയെയും ഫോണില്‍ ബന്ധപ്പെട്ടാണ് ബ്ലാക്ക്മെയില്‍ ചെയ്തത് എന്നും പരാതിയിലുണ്ട്. തന്നെ കേസില്‍ കുടുക്കാന്‍ ചില കളികള്‍ നടന്നുവെന്ന സംശയമാണ് ദിലീപ് അന്ന് പ്രകടിപ്പിച്ചത്. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും താരം ആരോപിച്ചിരുന്നു. എന്നാല്‍ ഈ സംഭവത്തില്‍ കാര്യമായ വിവരങ്ങള്‍ പിന്നീട് പുറത്തുവന്നിരുന്നില്ല. ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ ദിലീപ് നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലാകുന്നതാണ് കണ്ടത്.
2017 ഫെബ്രുവരി 17നാണ് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ക്വട്ടേഷന്‍ സംഘങ്ങള്‍ അറസ്റ്റിലായി. പിന്നീടാണ് ഭീഷണി കോള്‍ വിവരം പുറത്തുവന്നത്. എന്നാല്‍ നടി ആക്രമിക്കപ്പെട്ടത് ദിലീപ് നല്കിയ ക്വട്ടേഷനാണ് എന്ന വിവരങ്ങളും പോലീസിന് ലഭിച്ചു. ദിലീപിനെയും നാദിര്‍ഷയെയും ഒരുമിച്ച് പോലീസ് ചോദ്യം ചെയ്തിരുന്നു. ശേഷമാണ് 2017 ജൂലൈ 10ന് ദിലീപ് അറസ്റ്റിലായത്. 85 ദിവസത്തിന് ശേഷം നടന് ജാമ്യം ലഭിച്ചു.
അതേസമയം കേസിന്റെ വിചാരണ പൂർത്തിയാക്കാൻ ആറു മാസം കൂടി സുപ്രിം കോടതി അനുവദിച്ചിരുന്നു. മൂന്നാം തവണയാണ് കേസിന്റെ വിചാരണക്ക് സമയം നീട്ടി നൽകിയത്. വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജിയാണ് സുപ്രീംകോടതിക്ക് കത്ത് നൽകിയത്. തുടര്‍ന്ന് കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സമയം കൂടി സുപ്രീംകോടതി അനുവദിച്ചിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് വിചാരണ പൂര്‍ത്തിയാക്കാനുള്ള സമയപരിധി സുപ്രീംകോടതി നീട്ടി നൽകുന്നത്
