Malayalam Breaking News
ഉമ്മയുടെ വേദന മാറും മുന്നേ ഉപ്പയും യാത്രയായി! ഏക മകളെ തനിച്ചാക്കി, ഷെഫും നിർമ്മാതാവുമായ നൗഷാദ് അന്തരിച്ചു
ഉമ്മയുടെ വേദന മാറും മുന്നേ ഉപ്പയും യാത്രയായി! ഏക മകളെ തനിച്ചാക്കി, ഷെഫും നിർമ്മാതാവുമായ നൗഷാദ് അന്തരിച്ചു
പ്രമുഖ നിര്‍മ്മാതാവും പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. രണ്ടാഴ്ച മുൻപ് നൗഷാദിന്റെ ഭാര്യ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നൗഷാദും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായ വാര്‍ത്ത പുറത്തു വന്നത്.
നിര്‍മ്മാതാവ് നൗഷാദ് ആലത്തൂരാണ് നൗഷാദ് ഗുരുതരാവസ്ഥില്‍ ആണെന്ന് വെളിപ്പെടുത്തിയത്. തിരുവല്ലയിലെ സ്വകാര്യആശുപത്രിയിൽ വെന്റിലേറ്ററിലാണ് നൗഷാദെന്നും ഏവരും അദ്ദേഹത്തിനു വേണ്ടി പ്രാർഥിക്കണമെന്നും നിർമാതാവ് നൗഷാദ് ആലത്തൂർ അറിയിച്ചിരുന്നു.
”എന്‍റെ പ്രിയ സുഹൃത്ത് ഷെഫ് പ്രൊഡ്യൂസറും ആയ നൗഷാദ് അദ്ദേഹത്തിന്‍റെ ആരോഗ്യനില വളരെ ഗുരുതരമാണ് ഇപ്പോൾ തിരുവല്ല ഹോസ്പിറ്റലിൽ വെൻറിലേറ്റർ ഇൽ ആണ് അദ്ദേഹത്തിനു വേണ്ടി നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം. രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിന്‍റെ ഭാര്യ നമ്മളെല്ലാം വിട്ടുപിരിഞ്ഞ പോയത് ഒരു മകൾ മാത്രമാണ് ഇവർക്കുള്ളത്” നൗഷാദ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞിരുന്നു
നിരവധി ടിവി ചാനലുകളില്‍ പാചക പരിപാടികളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ വ്യക്തിയാണ് നൗഷാദ്. പാചകത്തെ കലയായി കാണാൻ പഠിപ്പിച്ച നൗഷാദ് ചെറുപ്പകാലം മുതൽ പാചകപ്രിയനായിരുന്നു. പിന്നീട് ഹോട്ടൽ മാനേജ്‌മന്റ് പഠനം പൂർത്തിയാക്കി പാചകത്തെ ബിസിനെസ്സായും മുന്നോട്ടുകൊണ്ടുപോയി. പാചകരംഗത്ത് വൈദഗ്ധ്യം തെളിയിച്ച നൗഷാദിന് തിരുവല്ലയിൽ ഹോട്ടലും കാറ്ററിങ് സര്‍വീസും ഉണ്ട്.
ഒരാഴ്ച്ച മുൻപായിരുന്നു നൗഷാദിന്റെ ഭാര്യ മരിച്ചത്. ദമ്പതികൾക്ക് പതിമൂന്ന് വയസ്സ് മാത്രമമുള്ള ഒരു മകളാണ് ഉള്ളത്. ഇത്രയും ചെറുപ്പത്തിൽ ഉമ്മ നഷ്ട്ടപെട്ട മകൾ ഉപ്പ ജീവിതത്തിലേക്ക് തിരിച്ചുവരാൻ ഉള്ളുരുകി പ്രാർത്ഥിക്കുകയായിരുന്നു. എന്നാൽ ആ പ്രാർത്ഥന നിഷ്ഫലമായി
കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ് നൗഷാദ്