Malayalam
ഒരു ‘ബ്രോ ഡാഡി’ കുടുംബ ചിത്രം; ലൊക്കേഷന്‍ സ്റ്റില്‍ വൈറലാകുന്നു
ഒരു ‘ബ്രോ ഡാഡി’ കുടുംബ ചിത്രം; ലൊക്കേഷന്‍ സ്റ്റില്‍ വൈറലാകുന്നു
മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ എപ്പോഴും സമൂഹമാധ്യമത്തില്‍ വൈറലാവാറുമുണ്ട്. ഇന്ന് സമൂഹമാധ്യമം ഏറ്റെടുത്തിരിക്കുന്നതും അത്തരമൊരു ലൊക്കേഷന്‍ ചിത്രമാണ്. മല്ലിക സുകുമാരനൊപ്പം മോഹന്‍ലാലും പൃഥ്വിരാജും നില്‍ക്കുന്ന ചിത്രമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
ഇതോടെ ചിത്രം സമൂഹമാധ്യമത്തില്‍ തരംഗമായി. ഇന്നലെ പൃഥ്വിരാജാണ് ചിത്രത്തില്‍ തന്റെ അമ്മയായ മല്ലിക സുകുമാരനും പ്രധാന വേഷം ചെയ്യുന്നുണ്ടെന്ന വിവരം പുറത്തുവിട്ടത്.
‘എല്ലാത്തിലും മികച്ച നടനും മികച്ച അമ്മയും ഒരേ ഫ്രെയിമില്‍’ എന്ന ക്യാപ്ക്ഷനോടു കൂടിയായിരുന്നു പൃഥ്വിരാജ് ചിത്രത്തിലെ ഒരു ഷോട്ടിന്റെ ചിത്രം പങ്കുവെച്ചത്. ബ്രോ ഡാഡിയില്‍ പൃഥ്വിരാജ് മോഹന്‍ലാലിന്റെ മകന്റെ വേഷമാണ് ചെയ്യുന്നതെന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തിലെ മറ്റൊരു കഥാപാത്രമായ ജഗദീഷാണ് ഇക്കാര്യം ഒരു അഭിമുഖത്തിലൂടെ പുറത്തുവിട്ടത്.
ജൂണിലാണ് പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി ബ്രോ ഡാഡി ചെയ്യുന്നു എന്ന പ്രഖ്യാപനം നടത്തിയത്. അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ അഖിലേഷ് മോഹനാണ്. ദീപക് ദേവാണ് സംഗീത സംവിധായകന്‍. ആര്‍ട്ട് ഡയറക്ടര്‍: ഗോകുല്‍ ദാസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: സിദ്ധു പനക്കല്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീജിത്ത്-ബിബിന്‍ തിരിക്കഥ നിര്‍വ്വഹിച്ച ചിത്രം ഒരു ഫാമലി ഡ്രാമയാണ്.
