serial
ഞാനായിട്ട് എടുത്ത തീരുമാനം, ചില തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ മറ്റ് ചില നഷ്ടങ്ങളുണ്ടാകും കുടുംബവിളക്കിൽ നിന്നും പിന്മാറി അമൃത; ഹൃദയം തകരുന്ന ആ വാർത്ത!
ഞാനായിട്ട് എടുത്ത തീരുമാനം, ചില തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ മറ്റ് ചില നഷ്ടങ്ങളുണ്ടാകും കുടുംബവിളക്കിൽ നിന്നും പിന്മാറി അമൃത; ഹൃദയം തകരുന്ന ആ വാർത്ത!
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന കുടുംബവിളക്ക് പരമ്പരയ്ക്ക് മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരുള്പ്പടെ വന്‍താരനിരയാണ് പരമ്പരയ്ക്കായി അണിനിരന്നിട്ടുള്ളത്.
ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു അമൃത എത്തിയത്. പരമ്പരയില്‍ നിന്നും താന്‍ പിന്മാറിയെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് അമൃത നായര്‍. ഈ മാറ്റത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് ചോദിച്ചായിരുന്നു ആരാധകരെത്തിയത്.
കുടുംബവിളക്കില്‍ നിന്നും പിന്മാറുകയാണെന്ന വിവരം ആരാധകരുമായി പങ്കുവെച്ചത് അമൃത തന്നെയായിരുന്നു. സങ്കടത്തോടെയാണ് ഇതേക്കുറിച്ച് പറയുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ നിരവധി പേരായിരുന്നു കാരണം തിരക്കി എത്തിയത്. ഇതിന് ശേഷമായാണ് താരം തന്റെ തീരുമാനം വ്യക്തമാക്കിയത്. ലൈവ് വീഡിയോ നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്.
പരമ്പരയില്‍ നിന്നും മാറിനില്‍ക്കേണ്ട സാഹചര്യമുണ്ടായി എന്നാണ് തന്റെ പിന്മാറ്റത്തെക്കുറിച്ച് അമൃത പറഞ്ഞത്. ഇതുവരെയുള്ള പിന്തുണ ഇനിയും വേണമെന്നും നടി പറഞ്ഞിരുന്നു. അറിഞ്ഞ വാര്‍ത്ത സത്യമാണോയെന്ന് ചോദിച്ച് നിരവധി പേരാണ് എത്തുന്നത്. വിഷമത്തോടെയാണ് ഞാന്‍ ഈ വാര്‍ത്ത നിങ്ങളോട് പറയുന്നത്. അങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നു.
ഞാനായിട്ട് എടുത്ത തീരുമാനമാണ്. അപ്രതീക്ഷിതമായിരുന്നു ഇത്. പെട്ടെന്ന് തന്നെ തീരുമാനം എടുക്കേണ്ട അവസ്ഥയായിരുന്നു. മറ്റ് കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ഈ തീരുമാനമെന്നും അമൃത പറഞ്ഞിരുന്നു. ചില തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ മറ്റ് ചില നഷ്ടങ്ങളുണ്ടാകുമെന്നായിരുന്നു അമൃത ആരാധകന് നല്കിയ മറുപടി. ഇൻസ്റ്റഗ്രാമിലൂടെ തന്റെ പിൻമാറ്റത്തെക്കുറിച്ച് ചോദിച്ചവർക്ക് അമൃത മറുപടി നൽകിയിരുന്നു.
കുടുംബവിളക്കിന് തന്റെ ജീവിതത്തിലുള്ള പ്രാധാന്യത്തെക്കുറിച്ചും അമൃത വാചാലയായിരുന്നു. ജീവിതത്തില്‍ എന്തെങ്കിലും ആയിട്ടുള്ളത് കുടുംബവിളക്കില്‍ വന്ന ശേഷമാണ്. ഏഷ്യാനെറ്റ് പോലൊരു വലിയ പ്ലാറ്റ്ഫോമില്‍ വര്‍ക് ചെയ്യാനായത് വലിയ ഭാഗ്യമായാണ് കാണുന്നത്. ഇനിയതുണ്ടാകുമോയെന്ന കാര്യം അറിയില്ല. എല്ലാവരേയും പിരിഞ്ഞ് പോകുന്നതില്‍ ഒരുപാട് വിഷമമുണ്ടെന്നും അമൃത പറഞ്ഞിരുന്നു.
അമൃതയെ ഞങ്ങള്‍ ശരിക്കും മിസ്സ് ചെയ്യുമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. സീരിയലിലെപ്പോലെ തന്നെ തന്റെ സഹോദരന്മാരാണ് നൂബിനും ആനന്ദുമെന്ന് അമൃത പറഞ്ഞിരുന്നു. ആതിര മാധവുമായും അടുത്ത സൗഹൃദമുണ്ട് അനന്യയ്ക്ക്. ലൊക്കേഷനില്‍ നിന്നുള്ള രസകരമായ വീഡിയോ പങ്കുവെച്ച് ഇവരെല്ലാം എത്താറുമുണ്ട്.
