ആദ്യമായിട്ടാണ് അച്ഛൻ എനിയ്ക്ക് മെസേജ് അയക്കുന്നത്; പിന്നീട് ഫോണിൽ വിളിച്ച് കരഞ്ഞു; കല്യാണി പ്രിയദർശൻ
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തുടക്കം കുറിച്ച നടിയാണ് കല്യാണി പ്രിയദർശൻ. ആദ്യമായി അഭിനയിച്ച മലയാള സിനിമയെക്കുറിച്ച് വീണ്ടും മനസ്സ് തുറക്കുകയാണ് താരം
സിനിമ കാണും മുന്‍പേ ഞാന്‍ നിന്നെയോര്‍ത്ത് അഭിമാനിക്കുന്നുവെന്ന അച്ഛന്റെ കമന്റ് വന്നത് തന്നെ ഞെട്ടിച്ചിരുന്നുവെന്നും, ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രം കണ്ടിട്ട് മറ്റു പലരും അച്ഛന് അയച്ച മെസേജിന്റെ പ്രതിഫലനമായിരുന്നു തന്റെ ഇന്‍ബോക്സിലേക്ക് വന്നതെന്നും കല്യാണി പറയുന്നു. തന്റെ ആദ്യ ചിത്രത്തിൽ വലിയ ലെജന്‍സിനൊപ്പം അഭിനയിച്ചപ്പോള്‍ താന്‍ ഏറെ പിന്നിലായി പോകുമോയെന്ന് തനിക്ക് ഭയമുണ്ടായിരുന്നതായും ആ കാരണത്താല്‍ അച്ഛനെ വിളിച്ച് കരഞ്ഞ സംഭവത്തെക്കുറിച്ചും കല്യാണി വെളിപ്പെടുത്തുന്നു.
‘അന്ന് ആദ്യമായിട്ടാണ് അച്ഛന് എനിക്ക് ഒരു മെസേജ് അയയ്ക്കുന്നത്. ‘അയാം പ്രൌഡ് ഒഫ് യു’ എന്ന അച്ഛന്റെ മെസേജ് കണ്ടു ശരിക്കും ഞെട്ടി. മറ്റുള്ള സുഹൃത്തുക്കള്‍ കണ്ടിട്ട് സിനിമയും ഞാനും നന്നായിരിക്കുന്നു എന്ന കമന്റാണ് എന്റെ ഇന്‍ബോക്സിലേക്ക് അച്ഛന്റെ രൂപത്തില്‍ പ്രതിഫലിച്ചത്. ചിത്രീകരണം തുടങ്ങി രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ അച്ഛനെ വിളിച്ചു വല്ലാതെ കരഞ്ഞു. വലിയ ലെജന്‍സിനൊപ്പം അഭിനയിക്കുമ്പോൾ എന്റെ അഭിനയം ശരിയാകുന്നില്ല എന്ന തോന്നല്‍ പക്ഷേ അച്ഛന് എനിക്ക് ആത്മവിശ്വാസം നല്കി. ആദ്യം ഞാനിത് പറയുമ്പോൾ എന്താകുമെന്ന് അച്ഛനും ഒരു ഭയമുണ്ടായിരുന്നു. ഞാന്‍ സിനിമയില്‍ നായികയായി തുടക്കം കുറിക്കുന്നുവെങ്കില്‍ സത്യനങ്കിളിന്റെ സിനിമയില്‍ നായികയാകണമെന്നാണ് അച്ഛന് ആഗ്രഹിച്ചത്, പക്ഷേ സത്യനങ്കിളിന്റെ മകനുമായി ആദ്യമായി സിനിമ ചെയ്യാന്‍ കഴിഞ്ഞത് വലിയ ഭാഗ്യം. അച്ഛനും അതില്‍ ഹാപ്പിയായിരുന്നു’.
